കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നടപടി. സംഭവത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമാണ് ഉദ്യോഗസ്ഥന്റെ നടപടിയെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.വി. സുമേഷ് നൽകിയ പരാതി സർക്കാർ സംവിധാനമായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്) വഴി ഔദ്യോഗിക വാർത്താക്കുറിപ്പായി പ്രചരിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെക്കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. സർക്കാർ സംവിധാനം ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ ഡിസിസി രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെടുകയും കണ്ണൂർ ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തു. കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ചട്ടലംഘനം നടന്നതായി വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. അതേസമയം, മാധ്യമങ്ങൾക്ക് നൽകാനായി ഇലക്ഷൻ വിഭാഗം തയ്യാറാക്കിയ കുറിപ്പാണ് ഇതെന്നായിരുന്നു പിആർഡി നൽകിയ വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാൻ കമ്മീഷൻ തയ്യാറായില്ല.
അഴീക്കോട് മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനറുമായ കരീം ചേലേരിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാറാണ് എൻഡിഎയ്ക്ക് വേണ്ടി മത്സരരംഗത്തുള്ളത്.


വിവാദമായ മഞ്ഞക്കുറ്റികള്‍ ഇനി പിഴുതു മാറ്റാം; സില്വര്ലൈനായുളള സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദാക്കി; പകരം വരുന്നത് കോടികളുടെ റാപ്പിഡ് റെയില്‍
മാള്‍ ഓഫ് ട്രാവന്‍കൂറിലെ എസ്എഫ്ഐ ഗുണ്ടായിസം സര്‍ക്കാരിന് തിരിച്ചടിയാവുന്നു; പോലീസുകാരനെതിരായ കള്ളക്കേസ് റദ്ദാക്കും, കുട്ടി സഖാക്കളുടെ ക്രിമിനലിസത്തില്‍ തലസ്ഥാനത്ത് സിപിഎമ്മിന് അതൃപ്തി; തിരുത്തലിന് നീക്കം





