പി.ആർ.ഡി മീഡിയ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടറായി സി. എഫ്. ദിലീപ് കുമാർ ചുമതലയേറ്റു

തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ (മീഡിയ റിലേഷൻസ് )ആയി സി എഫ് ദിലീപ് കുമാർ ചുമതലയേറ്റു. വയനാട്,കാസർഗോഡ്,കണ്ണൂർ ജില്ലകളുടെ ചുമതലയുള്ള മേഖല ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു ദിലീപ്കുമാർ.
ലോട്ടറി,തൊഴിൽ,വനം എന്നീ വകുപ്പുകളിൽ പി ആർ ഒ എന്നീ നിലകളിലും തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസർ, സെക്രട്ടറിയറ്റിലെ പിആർഡി ആസ്ഥാനത്ത് സർക്കുലേഷൻ ഓഫീസർ, കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തിരുവനന്തപുരം ജില്ല അസിസ്റ്റന്റ് എഡിറ്റർ, സർക്കാരിന്റെ സമകാലിക ജനപഥം മാസികയുടെ അസിസ്റ്റന്റ് എഡിറ്റർ, ഡയറക്ടറേറ്റ് പ്രസ് റിലീസ് വിഭാഗം അസിസ്റ്റന്റ് എഡിറ്റർ,അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൊഴിൽ വകുപ്പിൽ ജോലി നോക്കവേ സംസ്ഥാന സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രിയും വനം വകുപ്പിൽ നിന്നും സദ്സേവനരേഖയും ലഭ്യമായിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.