ന്യൂ ഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തിരുവയിൽ പത്തു രൂപവരെ കുറവ് വരുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതോടെ പെട്രോളിന്മേലുള്ള കേന്ദ്ര നികുതി ലിറ്ററിന് മൂന്ന് രൂപയായും ഡീസലിന്മേലുള്ള നികുതി പൂജ്യമായും കുറഞ്ഞിരിക്കുകയാണ്. എന്നാൽ ഈ വലിയ നികുതിയിളവ് സാധാരണക്കാരിലേക്ക് നേരിട്ടെത്തില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, നിലവിൽ എണ്ണക്കമ്പനികൾ നേരിടുന്ന ഭീമമായ നഷ്ടം നികത്താനായി ഈ നികുതിയിളവ് ഉപയോഗപ്പെടുത്താനാണ് സാധ്യത. നിലവിൽ ഒരു ലിറ്റർ ഇന്ധനത്തിന്
തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന പുരാവസ്തു മോഷണക്കേസില്‍ അന്വേഷണം ഊര്‍ജിതമായതോടെ പരാതി നല്‍കിയവര്‍ തന്നെ വെട്ടിലായി. മോഷണം നടന്നുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം കൊട്ടാരത്തിനുള്ളിലേക്ക് തന്നെ നീണ്ടതാണ് കൊട്ടാരം അധികൃതരെ ചൊടിപ്പിച്ചത്. കേസിന്റെ ഭാഗമായി കൊട്ടാരവുമായി അടുത്ത ബന്ധമുള്ള രണ്ടുപേരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇവരുടെ കഴിഞ്ഞകാലത്തെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കൊട്ടാരത്തിലെ വിശ്വസ്തരായ ജീവനക്കാരെയും ബന്ധുക്കളെയും സംശയനിഴലില്‍ നിര്‍ത്തിയുള്ള പോലീസിന്റെ നീക്കം കൊട്ടാരം അധികൃതര്‍ക്ക് വലിയ തിരിച്ചടിയായി. ഇതോടെ,
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ കടുക്കുന്നു. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ ആറിനകം ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കി. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപ് വഴിയായതിനാല്‍ ഇത് പിടിച്ചെടുക്കുന്നതോടെ ഇറാന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. യു.എസ്. മാധ്യമമായ ‘ഡെയ്ലി മെയില്‍’ പുറത്തുവിട്ട
കൊച്ചി: തിരുവനന്തപുരം പാളയത്തെ എ.കെ.ജി. സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി കേരള സര്‍വകലാശാലയുടേതാണെന്ന പരാതിയില്‍ നിയമനടപടികള്‍ കടുക്കുന്നത് സി.പി.എം. നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു. സര്‍വകലാശാലയുടെ ഭൂമി റദ്ദാക്കി കൈമാറിയത് ചട്ടവിരുദ്ധമാണെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സി.പി.എം. സംസ്ഥാന സെക്രട്ടറിക്കും എ.കെ.ജി. സെന്ററിനും നോട്ടീസ് അയച്ചതോടെ വിഷയം രാഷ്ട്രീയമായും നിയമപരമായും പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ഭൂമിയില്‍ പാര്‍ട്ടിയുടെ വൈകാരികമായ ഒട്ടനവധി ഓര്‍മ്മകള്‍ ഇഴചേര്‍ന്നു കിടക്കുന്നുണ്ട്. പുതിയ ഒന്‍പതു നില ആസ്ഥാന മന്ദിരം നിര്‍മ്മിച്ച് പാര്‍ട്ടി പ്രവര്‍ത്തനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ചായ്വ് പരസ്യമാക്കിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പിടിവീഴുമെന്ന മുന്നറിയിപ്പുമായി പോലീസ് വകുപ്പ്. വാമനപുരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ കമന്റിട്ട സി.പി.ഒ.യെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാങ്ങോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. വൈശാഖന്‍ സതീശനെതിരെയാണ് തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവി നടപടിയെടുത്തത്. വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം എന്ന വിഷയത്തില്‍ ഒരു പ്രമുഖ മാധ്യമം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് വൈശാഖന്‍ കമന്റിട്ടത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡി.കെ. മുരളി ജയിക്കുമെന്നായിരുന്നു വൈശാഖന്റെ
ആലപ്പുഴ: കായംകുളം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാനായിരുന്ന എ. ഇര്‍ഷാദിനെതിരെയാണ് പോലീസ് നടപടിയെടുത്തത്. സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും, നിയമപരമായി സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളായതിനാല്‍ നടപടികള്‍ ‘പെറ്റി’ കേസിന്റെ സ്വഭാവത്തില്‍ ഒതുങ്ങാനാണ് സാധ്യത. അതുകൊണ്ട് തന്നെ പ്രതി ഒളിവിലൊന്നും പോയില്ല. കേസ് എടുത്ത സാഹചര്യത്തില്‍ പോലീസിന് മുന്നിലെത്തുകയായിരുന്നുവെന്നാണ് സൂചന. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം
കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളും. ഇത് ഇടതു പക്ഷത്തിന് ആശ്വാസമാണ്. തല്‍കാലം കൂടുതല്‍ അറസ്റ്റും കേസിലുണ്ടാകില്ല. ജയിലിലുള്ള എല്ലാ പ്രതികള്‍ക്കും ജാമ്യം കിട്ടുകയും ചെയ്യും. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭ്യമാകാന്‍ ഏപ്രില്‍ അവസാനം വരെ സമയമെടുക്കുമെന്ന് ജംഷഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു. ഇതോടെ വോട്ടെടുപ്പ് കഴിയുന്നതുവരെ കേസില്‍ നിര്‍ണ്ണായകമായ അറസ്റ്റുകളോ മറ്റ് നിയമനടപടികളോ ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇത് തിരഞ്ഞെടുപ്പ് ഗോദയില്‍ നില്‍ക്കുന്ന ഇടതുപക്ഷ
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് റോഷന്‍ വിദേശത്തേക്ക് കടന്നതായി സൂചന. പ്രതിയെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് അയയ്ക്കും. ലഹരി മാഫിയാ തലവനായ ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്ത് മുന്‍പ് കാപ്പ ചുമത്തപ്പെട്ട റോഷന്‍, ആസൂത്രിതമായ നീക്കത്തിലൂടെയാണ് പാണക്കാട് കുടുംബത്തെ ലക്ഷ്യം വെച്ചതെന്ന് പോലീസ് കരുതുന്നു. പാണക്കാട് കുടുംബാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ റോഷന്‍ മുന്‍പും
തിരുവനന്തപുരം: രാഷ്ട്രീയ ചതുരംഗക്കളത്തിലെ കരുനീക്കങ്ങളും കുടുംബബന്ധങ്ങളുടെ വൈകാരികതയും ഇഴചേർത്ത് ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ‘പ്രതിഛായ’ തിയറ്ററുകളിൽ ആവേശമാകുന്നു. കേവലം ഒരു രാഷ്ട്രീയ സിനിമ എന്നതിലുപരി, ഭരണകൂടത്തിനെതിരെ ഉയരുന്ന ആരോപണങ്ങളും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും പ്രമേയമാക്കുന്ന ചിത്രം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന അനുഭവമാണ് സമ്മാനിക്കുന്നത്. ടൈറ്റിൽ കാർഡ് മുതൽ രാഷ്ട്രീയ സൂചനകൾ നൽകുന്ന ചിത്രം, കേരള മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത ആരോപണത്തിലൂടെയാണ് വികസിക്കുന്നത്. ആരോപണത്തെത്തുടർന്ന് മുഖ്യമന്ത്രി രാജിവെക്കുന്നതും, തുടർന്ന് തന്റെ അച്ഛനെതിരെയുള്ള ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാൻ മകൻ നടത്തുന്ന
പത്തനംതിട്ട: കലാലയങ്ങളില്‍ വോട്ട് ചോദിച്ചെത്തുന്ന എതിര്‍പ്പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തടയുന്ന രീതി അവസാനിപ്പിക്കണമെന്ന് എസ്എഫ്‌ഐയ്ക്ക് സിപിഎം കര്‍ശന നിര്‍ദേശം നല്‍കി. ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ വോട്ട് ചോദിക്കാനെത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ചതും തുടര്‍ന്നുണ്ടായ രാഷ്ട്രീയ തിരിച്ചടിയുമാണ് നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചത്. കണ്ണൂരിലും സമാനമായ രീതിയില്‍ സ്ഥാനാര്‍ത്ഥികളെ തടഞ്ഞത് വലിയ വിവാദമായിരുന്നു. ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജും അബിന്‍ വര്‍ക്കിയും തമ്മിലുള്ള പോരാട്ടം കൊഴുക്കുന്നതിനിടെയാണ് ക്യാമ്പസ് പോര് മുറുകുന്നത്. കഴിഞ്ഞ ദിവസം നടന്ന










