എല്ലാം ‘ഇന്ത്യാവിഷന്‍’ വരുത്തിയ വിന; വൈകാരികമായ ‘ക്രസന്റ് ഹൗസ്’! സി.എച്ചിന്റെ ഓര്‍മ്മകള്‍ക്ക് ജപ്തി ഭീഷണിയില്ല; എം.കെ. മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലിം ലീഗ്

കോഴിക്കോട്: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ എം.കെ. മുനീറിന്റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുത്ത് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. കോഴിക്കോട് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിലുണ്ടായിരുന്ന 49 ലക്ഷം രൂപയുടെ കുടിശ്ശികയാണ് പാര്‍ട്ടി നേരിട്ട് അടച്ചുതീര്‍ത്തത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് ഈ തുക കൈമാറിയത്. മുനീറിന്റെ പിതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ താമസിച്ചിരുന്ന നടക്കാവിലെ ‘ക്രസന്റ് ഹൗസ്’ ജപ്തി ഭീഷണിയിലാണെന്ന വാര്‍ത്തകള്‍ വലിയ

ഔദ്യോഗിക ആവശ്യങ്ങള്‍ക്കെന്ന വ്യാജേന യുവതിയെ ബോസ് കൃഷ്ണമാചാരി ഫോര്‍ട്ട് കൊച്ചിയിലുള്ള തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി; മുന്‍ ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ നിര്‍ണ്ണായകമായി; ബിനാലെയില്‍ വേണു നീതിയൊരുക്കിയ കഥ

കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കമായ കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനില്‍ വന്‍ പൊട്ടിത്തെറി. ബിനാലെയുടെ മുഖവും ഫൗണ്ടേഷന്‍ പ്രസിഡന്റുമായ പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരിയുടെ പെട്ടെന്നുള്ള രാജിയുടെ യഥാര്‍ത്ഥ കാരണം പുറത്തുവന്നു. കുടുംബപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണമെങ്കിലും, ഗുരുതരമായ ലൈംഗികാരോപണത്തെ തുടര്‍ന്നാണ് ഈ പടിയിറക്കമെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ബിനാലെ ഫൗണ്ടേഷനില്‍ ബോസ് കൃഷ്ണമാചാരിയുടെ കീഴില്‍ തന്നെ ജോലി ചെയ്യുന്ന ഒരു യുവതിയാണ് പരാതിക്കാരി. കലാലോകത്തെ തന്നെ ഞെട്ടിച്ച ഈ ആരോപണത്തില്‍

ഉമ്മന്‍ചാണ്ടിയുടെ കഥയോ? സോഷ്യല്‍ മീഡിയയില്‍ ഡീകോഡിംഗ്; പ്രതിച്ഛായയില്‍ വന്‍ പ്രതീക്ഷ; ബി ഉണ്ണികൃഷ്ണന്‍ ചിത്രം പൊളിറ്റിക്കല്‍ തരംഗമാകുമോ? നിവിന്‍ പോളിക്ക് വീണ്ടും താര സിംഹാസനം ലഭിക്കാന്‍ സാധ്യത

തിരുവനന്തപുരം: നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’ നാളെ (മാര്‍ച്ച് 26) തിയേറ്ററുകളില്‍ എത്തുകയാണ്. കേവലമൊരു കുടുംബചിത്രം എന്നതിലുപരി, രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥപറയുന്ന ഈ ഇമോഷണല്‍ ഡ്രാമ ബോക്സോഫീസില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സമീപകാലത്ത് ബോക്സോഫീസില്‍ പഴയൊരു മാജിക് ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന നിവിന്‍ പോളിക്ക് തന്റെ താര സിംഹാസനം തിരികെ നല്‍കാന്‍ ഈ ചിത്രത്തിന് കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനൊപ്പം തന്നെ കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചിത്രം തിരികൊളുത്തിയേക്കാം. തിരഞ്ഞെടുപ്പ്

ആഗോള ബോക്‌സ് ഓഫീസില്‍ പാപ്പന്റെ തേരോട്ടം; വെറും ഏഴ് ദിവസം കൊണ്ട് 100 കോടി കടന്ന് ‘ആട് 3’; ജയസൂര്യയുടെ കരിയറിലെ ആദ്യ സെഞ്ച്വറി!

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ കള്‍ട്ട് കോമഡി ഫ്രാഞ്ചൈസിയായ ‘ആട്’ മൂന്നാം ഭാഗത്തിലൂടെ ചരിത്രം കുറിക്കുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്’ റിലീസ് ചെയ്ത് വെറും ഏഴ് ദിവസത്തിനുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ 101 കോടി രൂപ എന്ന മാന്ത്രിക സംഖ്യ കടന്നു. ഇതോടെ 100 കോടി ക്ലബില്‍ ഇടംപിടിക്കുന്ന ജയസൂര്യയുടെ ആദ്യ ചിത്രമായി ‘ആട് 3’ മാറി. മാര്‍ച്ച് 19-ന് റിലീസ് ചെയ്ത

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക ; ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദ് ചെയ്താല്‍ റീഫണ്ട് ലഭിക്കില്ല, മാറ്റങ്ങള്‍ ഇങ്ങനെ ;

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റീഫണ്ട്, ബോർഡിങ് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുന്നു. യാത്രക്കാർക്ക് കൂടുതൽ ഇളവുകളും അതേസമയം റദ്ദാക്കൽ നിയമങ്ങളിൽ പുതിയ നിബന്ധനകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാറ്റങ്ങൾ 2026 ഏപ്രിൽ 1 മുതൽ 15 വരെയുള്ള കാലയളവിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കും. <iframe width=”560″ height=”315″ src=”https://www.youtube.com/embed/huUNxbwXnhU?si=9CiiPv_RgqCU9GgU” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe> ടിക്കറ്റ് റദ്ദാക്കുന്ന സമയത്തിനനുസരിച്ചാണ് ഇനി പിഴ ഈടാക്കുക, 72 മണിക്കൂറിന്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെ സുപ്രീം കോടതി തള്ളി രാഹുലിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ പരാതിക്കാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസിൽ കേരള ഹൈക്കോടതി കർശന ഉപാധികളോടെ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് ബലാൽസംഗ കേസുകളാണ് രാഹുലിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യത്തെ രണ്ട് കേസുകളിലും രാഹുലിന് കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ

മഞ്ചേശ്വരത്ത് ബിജെപിയെ പൂട്ടാന്‍ എസ് ഡിപിഐ പിന്മാറുന്നു; വോട്ട് ഭിന്നിക്കാതിരിക്കാന്‍ യുഡിഎഫുമായി ധാരണ; നിര്‍ണ്ണായക നീക്കവുമായി എസ് ഡിപിഐ

കാസര്‍കോട്: കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ തന്ത്രപരമായ നീക്കവുമായി എസ് ഡിപിഐ. എന്‍ഡിഎയുടെ വിജയം തടയുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. മഞ്ചേശ്വരം പോലെ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ വോട്ടുകള്‍ ഭിന്നിക്കുന്നത് എന്‍ഡിഎയ്ക്ക് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഈ നാടകീയ നീക്കം. യുഡിഎഫിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് എസ് ഡിപിഐ സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചനകള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പത്രിക പിന്‍വലിക്കാന്‍

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പോര് മുറുകുന്നു; ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിക്കാന്‍ സതീശന്‍; ‘തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കും’; കെ.സി. വേണുഗോപാലിനും അതൃപ്തി; പരസ്യ പ്രതികരണത്തിന് ഹൈക്കമാണ്ട് വിലക്ക് വരും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യമായ അവകാശവാദങ്ങള്‍ ഹൈക്കമാന്‍ഡിലേക്ക്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന പി.ജെ. കുര്യന്റെയും കെ. സുധാകരന്റെയും പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് വിജയത്തെ ദോഷകരമായി ബാധിക്കുമെന്ന നിലപാട് സതീശന്‍ എഐസിസിയെ അറിയിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഈ നീക്കങ്ങളില്‍ അതൃപ്തനാണെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കെ പാര്‍ട്ടിയില്‍ അനൈക്യമുണ്ടെന്ന തോന്നല്‍ വോട്ടര്‍മാരിലുണ്ടാക്കാന്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്:ആദ്യ പരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമർശങ്ങൾ സുപ്രീം കോടതി നീക്കി;’ വിചാരണയെ ബാധിച്ചേക്കും’ എന്ന വാദം അം​ഗീകരിച്ചു

തിരുവനന്തപുരം:  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലെ ആദ്യ പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരാതിക്കാരിയുടെ ഹർജി പരിഗണിച്ചത്.  ഹൈക്കോടതി ഉത്തരവിലെ നാല് പാരഗ്രാഫുകളാണ് സുപ്രീം കോടതി നീക്കം ചെയ്തത്. ഈ പരാമർശങ്ങൾ വിചാരണയെ ബാധിക്കുമെന്ന പരാതിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല. ഇത്

റഫ്രിജറേറ്ററിനുള്ളില്‍ മൂന്നുമാസം പ്രായമുള്ള ഭ്രൂണം; കൊടുങ്ങല്ലൂരിലെ ഫ്ളാറ്റില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; യുവതിയുടെ മൊഴിയില്‍ ദുരൂഹതയേറുന്നു

കൊടുങ്ങല്ലൂര്‍: ചന്തപ്പുരയിലെ ഫ്ളാറ്റില്‍ റഫ്രിജറേറ്ററിനുള്ളില്‍ മൂന്നുമാസം പ്രായമെത്തിയ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സയന്റിഫിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. ചന്തപ്പുരയിലെ റോസ് വില്ല ഫ്ളാറ്റില്‍ താമസിക്കുന്ന യുവദമ്പതികളുടെ മുറിയില്‍ നിന്നാണ് ഭ്രൂണം കണ്ടെടുത്തത്. തിങ്കളാഴ്ച വൈകീട്ട് പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു ഫ്ളാറ്റില്‍ മിന്നല്‍ പരിശോധന നടത്തിയത്. റഫ്രിജറേറ്ററിനുള്ളില്‍ ‘ആമി’ എന്ന് എഴുതിയ ചെറിയ പെട്ടിക്കുള്ളില്‍ അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം. സംഭവത്തെത്തുടര്‍ന്ന് ഫ്ളാറ്റില്‍ താമസിച്ചിരുന്ന യുവദമ്പതികളെ