ഐപിഎല്ലിൽ ചരിത്രം കുറിച്ച് ആർസിബി; റെക്കോർഡ് തുകയ്ക്ക് പുതിയ ഉടമകൾ സ്വന്തമാക്കി

ബാംഗ്ലൂർ: ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ടീമെന്ന റെക്കോർഡ് ഇനി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് സ്വന്തം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് ആർസിബിയെ പുതിയ ഉടമകൾ ഏറ്റെടുത്തിരിക്കുന്നത്. 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,600 കോടി രൂപ) ഇന്ത്യൻ-വിദേശ കമ്പനികളുടെ ഒരു കൺസോർഷ്യം ആർസിബിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കി. നിലവിലെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് (യുഎസ്എൽ) ആണ് ഈ വമ്പൻ പണമിടപാട് സ്ഥിരീകരിച്ചത്. ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ചേഴ്‌സ്, ബ്ലാക്ക്‌സ്റ്റോണിന്റെ

“സീറ്റ് കിട്ടാത്തപ്പോൾ പാർട്ടി വിട്ടവൻ വർഗ്ഗവഞ്ചകൻ” ടി.കെ. ഗോവിന്ദനെതിരെ പിണറായിയുടെ കടുത്ത വിമർശനം ;പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഞാൻ കൂടി അറിഞ്ഞ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിൽ കോട്ടയത്ത് ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെ ‘വർഗ്ഗവഞ്ചകൻ’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും കടുത്ത ഭാഷയിൽ വിമർശിച്ചു.  “സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ വർഗ്ഗവഞ്ചകനാണ്. ഇത്തരമൊരു അവസരവാദ നിലപാട് സ്വീകരിക്കുന്നവരെ ജനങ്ങൾ തള്ളിക്കളയും. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഞാൻ കൂടി അറിഞ്ഞുകൊണ്ടാണ്.” – മുഖ്യമന്ത്രി വ്യക്തമാക്കി.  റബ്ബർ

“അത് മുനീറിന്റെ മാത്രമല്ല, ലീഗുകാരുടെ വീടാണ്” സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മകൾ ഉറങ്ങുന്ന വീട് ജപ്തി ചെയ്യാൻ വിടില്ലെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും;വ്യക്തിപരമായ വിഷയമെന്ന് മുനീർ

കോഴിക്കോട്: മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വസതിയായ ‘ക്രസന്റ് ഹൗസ്’ ജപ്തി ഭീഷണിയിലായ സംഭവത്തിൽ വൈകാരികമായ പ്രതികരണവുമായി മുസ്ലിം ലീഗ് നേതൃത്വം. വീട് ജപ്തി ചെയ്യാൻ അനുവദിക്കില്ലെന്നും പാർട്ടി മുനീറിനൊപ്പം ഉണ്ടാവുമെന്നും നേതാക്കൾ വ്യക്തമാക്കി.  ജപ്തി വാർത്ത പുറത്തുവന്നതിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. “അത് മുനീറിന്റെ മാത്രമല്ല, മുസ്ലിം ലീഗുകാരുടെ വീടാണ്. ആ വീട് നഷ്ടമാവില്ല,”

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണം; ഹേമ കമ്മിറ്റി റിപ്പോർട്ട് എൽഡിഎഫ് പൂഴ്ത്തി;സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സലീം കുമാർ

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരിഹാസവും വിമർശനവുമായി നടൻ സലീം കുമാർ. പറവൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന തന്റെ ആഗ്രഹം സലീം കുമാർ തുറന്നുപറഞ്ഞത്.  യുഡിഎഫ് അധികാരത്തിൽ വന്നാൽ എൽഡിഎഫ് പൂഴ്ത്തിവെച്ചിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമെന്ന് താരം പറഞ്ഞു. റിപ്പോർട്ടിലെ പ്രതികൾ ഉന്നത സ്ഥാനത്തിരിക്കുന്ന മാർക്സിസ്റ്റുകാരായതിനാലാണ് സർക്കാർ ഇത് പുറത്തുവിടാത്തതെന്നും സിപിഐഎമ്മിൽ ‘സർവ്വത്ര പീഡകരാണെന്നും’ സലീം കുമാർ ആരോപിച്ചു.

ഉടമസ്ഥാവകാശത്തില്‍ ദുരൂഹത; കേന്ദ്രത്തിന്റെ ‘റെഡ് സിഗ്‌നല്‍’; റിപ്പോര്‍ട്ടര്‍ ടിവി വമ്പന്‍ പ്രതിസന്ധിയില്‍; ജീവനക്കാര്‍ ആശങ്കയില്‍; സംപ്രേഷണം നിലയ്ക്കുമോ?

കൊച്ചി: കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ റിപ്പോര്‍ട്ടര്‍ ടിവി കടുത്ത പ്രതിസന്ധിയിലേക്ക്. ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതോടെ സംപ്രേഷണം തന്നെ നിലച്ചേക്കാവുന്ന അവസ്ഥയിലാണ്. ട്വന്റി20 അധ്യക്ഷന്‍ സാബു എം. ജേക്കബ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ണ്ണായക വിവരം അറിയിച്ചത്. ചാനലിന്റെ ഉടമസ്ഥാവകാശം കൈമാറിയതില്‍ വന്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ഗൗരവകരമായ കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ഇതോടെ, ബിസിനസ് രംഗത്തെ കരുത്തനായ സാബു ജേക്കബുമായി കൊമ്പുകോര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി മാനേജ്മെന്റ് വരുംദിവസങ്ങളില്‍

കമ്മീഷന്‍ ഓഫീസില്‍ ‘ബിജെപി സീല്‍’; വീണത് ബോധപൂര്‍വ്വമായ ചതിയോ? തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ‘രാഷ്ട്രീയ ഓഡിറ്റിംഗിന്’ നീക്കം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച ഔദ്യോഗിക കത്തില്‍ ബിജെപി സംസ്ഥാന സമിതിയുടെ സീല്‍ പതിഞ്ഞ സംഭവം വെറുമൊരു സാങ്കേതിക പിശകല്ലെന്നും കൃത്യമായ പ്ലാനിംഗോടെ നടന്ന ‘ചതി’യാണെന്നും വിലയിരുത്തല്‍. ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഈ വീഴ്ചയില്‍ അഡീഷണല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പി.ബി. നൂഹിന് അന്വേഷണച്ചുമതല നല്‍കി. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഡെപ്യൂട്ടേഷനില്‍ കമ്മീഷന്‍ ഓഫീസിലെത്തുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചായ്‌വും സംഘടന പ്രവര്‍ത്തനവും അതിരുവിടുന്നു എന്ന പരാതി ശക്തമായതോടെ, ജീവനക്കാരെക്കുറിച്ച് സമഗ്രമായ

ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ അമേരിക്ക; ലക്ഷ്യം ഇറാന്റെ ‘കിരീടത്തിലെ വജ്രം’; ഇറാനെ ‘ചാമ്പലാക്കാന്‍’ ട്രംപ്; പാരാട്രൂപ്പുകള്‍ പായുന്നു; ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്ക്

വാഷിംഗ്ടണ്‍/ദോഹ: പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ കനക്കുന്നു. ഇറാനെതിരെ ശക്തമായ കരയുദ്ധത്തിന് കോപ്പുകൂട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ഊര്‍ജ്ജനിലയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറിയത് ഇറാനെതിരെ അപ്രതീക്ഷിതമായ കരയാക്രമണം നടത്താനുള്ള തന്ത്രപരമായ നീക്കമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇറാനെ ‘ചാമ്പലാക്കും’ എന്ന മുന്നറിയിപ്പിന് പിന്നാലെ, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ അമേരിക്കന്‍ പാരാട്രൂപ്പുകള്‍ സജ്ജമാവുകയാണ്. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപ് വഴിയാണ്.

പ്രതിപക്ഷനേതാവ് വി.ഡി സതീശനും കുടുംബത്തിനും 1.22 കോടിയുടെ ആസ്തി; 18 കേസുകള്‍; മാത്യു കുഴല്‍നാടന് 35 കോടിയുടെ ആസ്തി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം പൂർത്തിയായതോടെ പ്രമുഖ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്തുവന്നു. പറവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശൻ, മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ തുടങ്ങിയവരുടെ സത്യവാങ്മൂലത്തിലെ കണക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.  സതീശന് ബാങ്ക് നിക്ഷേപവും സ്വർണ്ണവും ഉൾപ്പെടെ 53,82,286 രൂപയുടെ ആസ്തിയുണ്ട്. ഭാര്യ ലക്ഷ്മി പ്രിയയുടെ പേരിൽ 68,45,474 രൂപയുടെ നിക്ഷേപമുണ്ട്.സതീശന് 35 ഗ്രാം സ്വർണ്ണവും 25,000 രൂപയുടെ ബാങ്ക് ഓഹരിയുമുണ്ട്. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വർണ്ണമുണ്ട്. വീടും

കാറപകടത്തിൽ നടി ഹർഷിൽ കാലിയ അന്തരിച്ചു: നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു

രാജസ്ഥാൻ: പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയ (30) വാഹനാപകടത്തിൽ അന്തരിച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് സിനിമാ ലോകത്തെ നടുക്കിയ അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹർഷിൽ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞുവെന്നും സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കാർ മറിഞ്ഞ വശത്തേക്ക് വീണ നടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് യാത്രക്കാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും നടിയെ

വിഷ്ണുവിന്റെ കുടുംബത്തിന് ആശ്വാസം; അനന്തരാവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി നൽകാൻ നിർദ്ദേശം

തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ  ആന ചവിട്ടിക്കൊന്ന ഒന്നാം പാപ്പാൻ വിഷ്ണുവിന്റെ കുടുംബത്തിന് ആശ്വാസമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.  മനു എന്ന ആന ചവിട്ടിക്കൊന്ന വിഷ്ണുവിന്റെ(27)കുടുംബത്തിന്  നൽകാൻ തീരുമാനിച്ച 18.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ബാക്കി നൽകാനുള്ള 13 ലക്ഷം രൂപ ലഭിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ കളക്ടർക്കും നെയ്യാറ്റിൻകര തഹസിൽദാർക്കുമാണ് ഉത്തരവ് നൽകിയിട്ടുള്ളത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ