രാജസ്ഥാൻ: പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയ (30) വാഹനാപകടത്തിൽ അന്തരിച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് സിനിമാ ലോകത്തെ നടുക്കിയ അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹർഷിൽ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞുവെന്നും സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കാർ മറിഞ്ഞ വശത്തേക്ക് വീണ നടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് യാത്രക്കാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും നടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
‘ക്രൈം നെക്സ്റ്റ് ഡോർ’ എന്ന വെബ് സീരീസിലൂടെയും നിരവധി രാജസ്ഥാനി മ്യൂസിക് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു ഹർഷിൽ. രാത്രി വൈകി ജോലി പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഹനം പെട്ടെന്ന് നിയന്ത്രണം വിടാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഹർഷിലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
‘പേട്രിയറ്റിൽ’ എനിക്കും മോഹൻലാലിനും നായികമാരില്ല, പ്രാധാന്യം സ്റ്റാർഡത്തിനല്ല; മനസ്സ് തുറന്ന് മമ്മൂട്ടി


വെള്ളിത്തിരയിലെ ലഹരിറാണിയും സംഘവും വീണ്ടും കുടുങ്ങി; ‘ഡ്രഗ് ലേഡി’ക്ക് കൂട്ട് സിനിമാ പ്രമോഷന്; ജാമ്യത്തിലിറങ്ങി കച്ചവടം പൊടിപൊടിച്ചു; നെടുമ്പാശ്ശേരിയില്‍ എം.ഡി.എം.എയുമായി താരം വീണ്ടും പിടിയില്‍; മോളിവുഡിലേക്ക് അന്വേഷണം





