“അത് പത്രസമ്മേളനമല്ല, പൊതുയോഗമാണ്”പ്രസംഗിക്കുന്നതിനിടെയാണോ ചോദ്യം ചോദിക്കേണ്ടത്?: ‘വീട്ടില്‍ പോയി ചോദിക്കൂ’ പ്രതികരണത്തില്‍ മുഖ്യമന്ത്രി

ഇടുക്കി: കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചോദ്യം ചോദിച്ച ദാസ് പി. ജോർജിനോട് “വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്ന് പറഞ്ഞ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗങ്ങളിൽ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അത് ലംഘിക്കുമ്പോൾ സ്വാഭാവികമായ പ്രതികരണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു. നടന്നത് പത്രസമ്മേളനമല്ല, മറിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പൊതുയോഗമാണ്. പ്രസംഗത്തിനിടയിൽ കയറി ചോദ്യം ചോദിക്കുന്നത് ശരിയായ രീതിയല്ല. ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട മര്യാദകൾ ലംഘിക്കപ്പെടുമ്പോഴാണ് പ്രതികരണമുണ്ടാകുന്നത്. താൻ പറഞ്ഞത് തെറ്റാണെന്ന്

‘മുഖ്യമന്ത്രിയോട് അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു’: ഖേദം പ്രകടിപ്പിച്ച് ദാസ് പി. ജോർജ്

പത്തനംതിട്ട: കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്ത് വാർത്തകളിൽ നിറഞ്ഞ ദാസ് പി. ജോർജ് തന്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത് തെറ്റായിപ്പോയെന്നും ആവേശം കൊണ്ട് സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവസമയത്ത് താൻ മദ്യപിച്ചിരുന്നുവെന്നും ദാസ് വെളിപ്പെടുത്തി.  മുഖ്യമന്ത്രി ഒരുപാട് വികസനങ്ങൾ ചെയ്തിട്ടുണ്ടെന്നും 20,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നുവെന്നും ദാസ് പറഞ്ഞു. എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. “കിഫ്ബി ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. അടുത്ത

മുഖ്യമന്ത്രി-ലാലേട്ടൻ അഭിമുഖം വിവാദത്തിൽ; ചെലവാക്കിയത് 11 ലക്ഷത്തിലധികം രൂപയെന്ന് വിവരാവകാശ രേഖ; ‘പി ആർ സ്റ്റണ്ട്’ എന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചെത്തിയ ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖ പരിപാടി പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. പരിപാടിയുടെ ചിത്രീകരണത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപ ചെലവഴിച്ചതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നൽകിയ അപേക്ഷയ്ക്ക് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.  11.21 ലക്ഷം രൂപ സർക്കാർ ഫണ്ടിൽ നിന്നാണ് ചെലവാക്കിയത്. എന്നാൽ ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഇതിനായി

കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കം; വോട്ടെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ വിശ്വസ്തരായ മൂന്ന് പ്രമുഖർ രാജിവെച്ചു

തിരുവനന്തപുരം: നിർണായകമായ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഉന്നത ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജിവെച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ്‌ കുമാർ, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, പേഴ്സണൽ അസിസ്റ്റന്റ് വി. എം. സുനീഷ് എന്നിവരാണ് അപ്രതീക്ഷിതമായി തങ്ങളുടെ സ്ഥാനങ്ങളിൽ നിന്നും പടിയിറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനങ്ങളിൽ നിർണായക സ്വാധീനമുള്ള ഈ മൂന്ന് വ്യക്തികളും ഒരേസമയം രാജിവെച്ചത് ഭരണകേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. സിപിഎം

നേമത്ത് രാജീവ് ചന്ദ്രശേഖറിന് പണി കിട്ടുമോ? പത്രിക തള്ളിയാല്‍ ബിജെപി പ്രതീക്ഷ മങ്ങും; ശതകോടീശ്വരന്റെ സത്യവാങ്മൂലം ഇന്ന് കമ്മീഷന്റെ മുന്നില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിഐപി മണ്ഡലമായ നേമത്ത് ബിജെപി ക്യാമ്പിനെ മുള്‍മുനയില്‍ നിര്‍ത്തി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സ്വത്തുവിവര വിവാദം പുകയുന്നു. കോടിക്കണക്കിന് രൂപയുടെ ആസ്തി വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. പത്രിക തള്ളിയാല്‍ നേമം തിരിച്ചുപിടിക്കാമെന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ പൊലിയുമോ എന്ന ആശങ്കയിലാണ് അണികള്‍. ബംഗളൂരുവിലെ അതിസമ്പന്ന മേഖലയായ കോറമംഗലയിലുള്ള 200 കോടി രൂപ വിലമതിക്കുന്ന പടുകൂറ്റന്‍ ബംഗ്ലാവിന്റെ വിവരം രാജീവ് ചന്ദ്രശേഖര്‍ ബോധപൂര്‍വ്വം മറച്ചുവെച്ചെന്നാണ്

മുനീറിന് എന്തുകൊണ്ട് ഈ അവസ്ഥ? ജപ്തി ഭീഷണിയില്‍ തറവാട് വീട്; രാഷ്ട്രീയത്തില്‍ നിന്ന് താല്‍ക്കാലിക മടക്കം; കൈപിടിച്ചുയര്‍ത്തുമോ ലീഗ് നേതൃത്വം?

കോഴിക്കോട്: മുസ്ലിം ലീഗിന്റെ കരുത്തുറ്റ മുഖവും മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ മകനുമായ ഡോ. എം.കെ. മുനീര്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. പിതാവ് പണിതുയര്‍ത്തിയ കോഴിക്കോട് നടക്കാവിലെ ‘ക്രസന്റ് ഹൗസ്’ എന്ന തറവാട് വീട് ജപ്തി ഭീഷണിയിലാണെന്ന വാര്‍ത്ത ലീഗ് പ്രവര്‍ത്തകരെയും പൊതുസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രയാസങ്ങള്‍ക്കൊപ്പം ആരോഗ്യനില മോശമായതും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കാന്‍ കാരണമായി. കോഴിക്കോട് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വീട് നവീകരണത്തിനായി എടുത്ത വായ്പയുടെ

ശബരിമലയില്‍ വീണ്ടും ‘ഇരട്ടത്താപ്പ്’; സര്‍ക്കാരും ബോര്‍ഡും നേര്‍ക്കുനേര്‍; വിശ്വാസത്തില്‍ കോടതിക്ക് കൈകടത്താമോ? സുപ്രീംകോടതിയില്‍ വാദപ്രതിവാദം മുറുകുന്നു; പിണറായി സര്‍ക്കാര്‍ നിലപാട് ചര്‍ച്ചകളില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക നിയമപോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വീണ്ടും രണ്ടുതട്ടില്‍ എന്ന വാദം ശക്തം. സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന് മുന്‍പാകെ സമര്‍പ്പിച്ച വാദങ്ങളിലെ വൈരുദ്ധ്യങ്ങള്‍ വിശ്വാസി സമൂഹത്തിനിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്. മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍, വിശ്വാസ സംഹിതകളില്‍ കോടതിക്ക് കൈകടത്താന്‍ അധികാരമില്ലെന്ന കര്‍ക്കശ നിലപാടിലാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ പഴയ നിലപാടുകളില്‍ നിന്ന് ബോര്‍ഡ് മലക്കം മറിഞ്ഞതാണ് ശ്രദ്ധേയം.

കേരളം കാവി അണിയുമോ? ഗ്രാമങ്ങള്‍ കീഴടക്കാന്‍ ആര്‍.എസ്.എസ്. പടയൊരുക്കം; നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സംഘപരിവാര്‍; ഇനിയും സംഘടനാ വിഭജനത്തിന് ആര്‍ എസ് എസ്

കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ മണ്ണില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍.എസ്.എസ്.) പ്രവര്‍ത്തനം അതിശക്തമാക്കുന്നു. ഗ്രാമ-നഗര ഭേദമില്ലാതെ സംസ്ഥാനത്തിന്റെ ഓരോ കോണിലും ശാഖകള്‍ വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. ശതാബ്ദി വര്‍ഷത്തില്‍ കേരളത്തില്‍ മാത്രം 1812 പുതിയ ശാഖകള്‍ ആരംഭിച്ചുവെന്ന കണക്കുകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിവാര്‍ പ്രസ്ഥാനങ്ങള്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. സംഘടനാപരമായ വലിയ മാറ്റങ്ങളാണ് വരും വര്‍ഷം കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്നത്. നിലവില്‍

തങ്ങള്‍ക്കെതിരായ നീക്കം ചീറ്റിപ്പോയി; സൈബര്‍ കള്ളനെ തേടി പോലീസ്; രാഷ്ട്രീയം മറന്ന് കേരളം സാദിഖലി തങ്ങള്‍ക്കൊപ്പം; ഇതൊരു അപൂര്‍വ്വ മാതൃക

മലപ്പുറം: തിരഞ്ഞെടുപ്പ് ചൂടിലും തളരാത്ത പാണക്കാട് കുടുംബത്തിന്റെ നൈര്‍മല്യത്തിന് നേരെ വിഷം തുപ്പിയ സൈബര്‍ ക്രിമിനലുകള്‍ക്ക് കേരളത്തിന്റെ കനത്ത പ്രഹരം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. രാഷ്ട്രീയ വൈരത്തിനപ്പുറം തങ്ങളുടെ വ്യക്തിത്വത്തെ ആദരിക്കുന്ന കേരളം ഒറ്റക്കെട്ടായി ഈ നീക്കത്തിനെതിരെ അണിനിരന്നതോടെ സൈബര്‍ കുബുദ്ധികളുടെ കണക്കുകൂട്ടലുകള്‍ പാടേ പിഴച്ചു. ഇതാണ് യഥാര്‍ത്ഥ ‘കേരള മോഡല്‍’ എന്ന് തെളിയിക്കുന്ന കാഴ്ചയാണിപ്പോള്‍ മലപ്പുറത്ത്

കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ ഫ്രിഡ്ജിനുളളില്‍ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം; യുവ ദമ്പതികള്‍ പോലീസ് കസ്റ്റഡിയില്‍, കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊടുങ്ങല്ലൂർ:  ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കൊടുങ്ങല്ലൂർ ചാത്തേടത്തുപറമ്പിൽ താമസിക്കുന്ന ദമ്പതികളായ അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോക്സിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്.  കഴിഞ്ഞ വെള്ളിയാഴ്ച  രാത്രി കടുത്ത വയറുവേദനയെത്തുടർന്ന് ശുചിമുറിയിൽ വെച്ച് ഭ്രൂണം പുറത്തുവരികയായിരുന്നുവെന്ന് അപർണ പോലീസിനോട് പറഞ്ഞു. നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന തനിക്ക് ഭ്രൂണം എങ്ങനെ വേർപെടുത്തണം എന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും യുവതി അവകാശപ്പെടുന്നു. ഭ്രൂണം