കൊടുങ്ങല്ലൂർ: ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊടുങ്ങല്ലൂർ ചാത്തേടത്തുപറമ്പിൽ താമസിക്കുന്ന ദമ്പതികളായ അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോക്സിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്.
10,000 രൂപ കൈക്കൂലി വാങ്ങി; തിരുവനന്തപുരം മുൻ സർവേയറെ നാല് വർഷം തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കടുത്ത വയറുവേദനയെത്തുടർന്ന് ശുചിമുറിയിൽ വെച്ച് ഭ്രൂണം പുറത്തുവരികയായിരുന്നുവെന്ന് അപർണ പോലീസിനോട് പറഞ്ഞു. നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന തനിക്ക് ഭ്രൂണം എങ്ങനെ വേർപെടുത്തണം എന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും യുവതി അവകാശപ്പെടുന്നു. ഭ്രൂണം നശിപ്പിച്ചു കളയാൻ മാനസികമായി ബുദ്ധിമുട്ട് തോന്നിയതിനാലും എന്തുചെയ്യണമെന്ന് അറിയാത്തതിനാലും താൽക്കാലികമായി ബോക്സിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നുവെന്നാണ് ദമ്പതികളുടെ വിശദീകരണം.
സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു വർഷം മുൻപ് വിവാഹിതരായ ഇവർ മൂന്ന് മാസം മുൻപാണ് ഈ ഫ്ലാറ്റിൽ താമസമാക്കിയത്. ഭ്രൂണം സ്വയം പുറത്തുവന്നതാണോ അതോ മനഃപൂർവ്വം ഗർഭച്ഛിദ്രം നടത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. ദമ്പതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
നഴ്സ് ലെനയുടെ മരണം: അന്വേഷണം ആശുപത്രിയിലെത്തിയ ‘സുഹൃത്തുക്കളിലേക്ക്’; ദുരൂഹതകള്‍ ഏറെ







