കൊടുങ്ങല്ലൂരമ്മയുടെ തിരുമുറ്റത്ത് ചുവടുവെച്ച് സ്പാനിഷ് സുന്ദരി; ഭക്തിലഹരിയില്‍ ആറാടി നിത്യാശ്രീ; വൈറലായി വിദേശി വ്‌ളോഗറുടെ ഭരണിപ്പകര്‍ച്ചകള്‍

കൊടുങ്ങല്ലൂര്‍: മിനാരങ്ങളും ഗോപുരങ്ങളും കണ്ട് ക്യാമറയില്‍ പകര്‍ത്തി മടങ്ങുന്ന വെറുമൊരു വിദേശി സഞ്ചാരിയല്ല താനെന്ന് തെളിയിച്ചിരിക്കുകയാണ് നിത്യാശ്രീ പൗള സെഗാര എന്ന സ്പാനിഷ് വ്‌ളോഗര്‍. ലോകപ്രശസ്തമായ കൊടുങ്ങല്ലൂര്‍ ഭരണിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയ നിത്യാശ്രീ, കാവിലെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ സ്വയം മറന്ന് ഭക്തയായി മാറുന്ന കാഴ്ചയാണ് വിശ്വാസികളെ അമ്പരപ്പിച്ചത്. ചെമ്പട്ടുടുത്ത്, കോമരങ്ങള്‍ക്കൊപ്പം ഉറഞ്ഞുതുള്ളുന്ന ഈ സ്പാനിഷ് സുന്ദരിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടരുകയാണ്. നിത്യാശ്രീയുടെ ഈ ഭാവമാറ്റം കണ്ട് പ്രശസ്ത താരം വി.കെ. ശ്രീരാമന്‍

കോൺഗ്രസ് ബിജെപിയുടെ ബി ടീം; കോലീബി സഖ്യം മറക്കരുത്; സതീശന്റെ ആരോപണങ്ങൾക്ക് പത്തനംതിട്ടയിൽ ചുട്ടമറുപടി നൽകി മുഖ്യമന്ത്രി

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം-ബിജെപി ഡീൽ ആരോപണം തള്ളിയ മുഖ്യമന്ത്രി, പഴയ ‘കോലീബി’സഖ്യം ഓർമ്മിപ്പിച്ചാണ് തിരിച്ചടിച്ചത്. പത്തനംതിട്ടയിലെ നാല് മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് എങ്ങനെയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.സംസ്ഥാനത്തുടനീളം സിപിഐഎമ്മും ബിജെപിയും തമ്മിൽ

പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഉമ്മൻചാണ്ടിയുടെ ഓർമ്മകളിൽ വിതുമ്പി ടി. സിദ്ദീഖ്; കൽപ്പറ്റയിൽ കുഞ്ഞൂഞ്ഞിന്റെ സ്മരണയോടെ തുടക്കം

വയനാട്: വയനാട് ജില്ലയിലെ കൽപ്പറ്റ നിയസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി. സിദ്ദീഖ് തന്റെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. രാഷ്ട്രീയ ഗുരുവും പിതൃതുല്യനുമായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അഭാവം തന്നെ വല്ലാതെ നോവിക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഫേസ്ബുക് കുറുപ്പിന്റെ പൂർണം രൂപം ചുവടെ നൽകുന്നു:- “വിടവാങ്ങാത്ത ഓർമ്മകൾക്കിടയിൽ ഞാൻ വീണ്ടും പത്രിക സമർപ്പിക്കുകയാണ്… കൽപ്പറ്റയുടെ മണ്ണിൽ ഈ തിരഞ്ഞെടുപ്പ് എത്തുമ്പോൾ, എന്റെ ഹൃദയത്തിൽ

ആറന്മുളയിൽ പോരാട്ടം മുറുകുന്നു; അബിൻ വർക്കിക്ക് കെട്ടിവെക്കാനുള്ള തുക നൽകി ‘വയറ്റിൽ കത്രിക കുടുങ്ങിയ’ ഉഷ ജോസഫ്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷ ജോസഫ്. ആലപ്പുഴ പുന്നപ്രയിലെ ഉഷയുടെ വീട്ടിലെത്തിയാണ് അബിൻ വർക്കി തുക ഏറ്റുവാങ്ങിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ ആറന്മുളയിൽ മത്സരിക്കുന്ന അബിൻ വർക്കിക്ക്, ഉഷ ജോസഫിന്റെ ഈ പിന്തുണ വലിയ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്.  കേരളത്തിലെ ആരോഗ്യവകുപ്പ് പൂർണ്ണമായും പരാജയമാണെന്നതിന്റെ തെളിവാണ് ഉഷ ജോസഫിനുണ്ടായ ദുരനുഭവമെന്ന് അബിൻ വർക്കി പറഞ്ഞു.ആരോഗ്യമേഖലയെ തകർത്ത

കേരളം വിധിയെഴുത്തിലേക്ക്: വികസനത്തുടർച്ചയോ രാഷ്ട്രീയ മാറ്റമോ? പത്തു വർഷത്തെ ഇടത് ഭരണത്തിന് ജനപിന്തുണയെന്ന് സർവേകൾ

തിരുവനന്തപുരം: സംസ്ഥാനം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിക്കൽ നിൽക്കുമ്പോൾ, കേരള രാഷ്ട്രീയത്തിൽ വികസനവും ഭരണത്തുടർച്ചയും പ്രധാന ചർച്ചാവിഷയമാവുകയാണ്. ഏപ്രിൽ 9-ന് വോട്ടർമാർ തങ്ങളുടെ അന്തിമ വിധി രേഖപ്പെടുത്താനിരിക്കെ, പുറത്തുവരുന്ന വിവിധ മാധ്യമ സർവേകൾ ഇടത് മുന്നണിക്ക് അനുകൂലമായ തരംഗമാണ് പ്രവചിക്കുന്നത്. സാധാരണഗതിയിൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഭരണം മാറിമാറി വരുന്ന കേരളത്തിന്റെ പാരമ്പര്യം തിരുത്തിക്കൊണ്ട്, 2021-ൽ ലഭിച്ച തുടർച്ചയ്ക്ക് പിന്നാലെ മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിലെത്താനുള്ള സാധ്യതകളാണ് സർവേകൾ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള

വിഷം വാങ്ങിയത് ഓണ്‍ലൈനിലൂടെ; വടുതലയിലെ അഞ്ചംഗ കുടുംബത്തിന്റെ മരണം കൂട്ടആത്മഹത്യയെന്ന് പോലീസ്; ഓണ്‍ലൈന്‍ ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; തകര്‍ന്ന കുടുംബം, വിടാത്ത ദുരന്തങ്ങള്‍

കൊച്ചി: വടുതല കര്‍ഷക റോഡിലെ വാടകവീട്ടില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൂട്ടആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ക്ക് നല്‍കാനായി ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ വിഷാംശം വരുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് രണ്ട് ഒഴിഞ്ഞ വിഷക്കുപ്പികളും തുറക്കാത്ത ഒരു കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. മരിച്ച അഞ്ചുപേരുടെയും സംസ്‌കാരം ഞായറാഴ്ച വൈകീട്ടോടെ പച്ചാളം വൈദ്യുത ശ്മശാനത്തില്‍

മാതൃദിനത്തിൽ അമ്മമാർക്ക് ആദരവുമായി ദുബായ് കിരീടാവകാശി: ‘വീട്ടമ്മ’ ഇനി മുതൽ ‘തലമുറകളുടെ ശില്പി’

ദുബായ്: മാതൃദിനത്തിൽ ലോകമെമ്പടുമുള്ള അമ്മമാർക്ക് സവിശേഷമായ ആദരമർപ്പിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സമൂഹത്തിന്റെ നട്ടെല്ലായ അമ്മമാരുടെ നിസ്സ്വാർത്ഥമായ സേവനങ്ങളെ മുൻനിർത്തി, ഔദ്യോഗിക രേഖകളിൽ ‘വീട്ടമ്മ’ (Housewife) എന്ന പദത്തിന് പകരം ‘തലമുറകളുടെ ശില്പി‘ (Generations Shaper) എന്ന് മാറ്റാൻ അദ്ദേഹം ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിക്ക് നിർദ്ദേശം നൽകി. കുടുംബങ്ങളെയും സമൂഹത്തെയും വാർത്തെടുക്കുന്നതിൽ അമ്മമാർ വഹിക്കുന്ന നിർണ്ണായക പങ്കിനെ അംഗീകരിക്കുന്നതിനായുള്ള പ്രതീകാത്മകവും

ജന്മനാടും ബന്ധുക്കളും വേണ്ടെന്നു വെച്ചു; വടുതലയിൽ ജീവനൊടുക്കിയ ആ അഞ്ചുപേരും കൊച്ചിയിലെ ണ്ണിൽ എരിഞ്ഞടങ്ങി; നടുക്കുന്ന ആത്മഹത്യാക്കുറിപ്പിലെ ‘വില്ലന്മാർ’ ആര്? അന്വേഷണം ഊർജ്ജിതം!

കൊച്ചി: വടുതലയിലെ വാടകവീട്ടിൽ കൂട്ട ആത്മഹത്യ ചെയ്ത അഞ്ചംഗ കുടുംബത്തിന്റെ സംസ്‌കാരം ബന്ധുക്കളുടെ നിസ്സഹകരണം മൂലം കൊച്ചിയിൽ തന്നെ നടത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരി (59), മകൾ അശ്വതി (39), കൊച്ചുമക്കളായ കാർണിവൻ (14), കീർത്തിവൻ (4), അക്ഷിത (2) എന്നിവരുടെ മൃതദേഹങ്ങളാണ് വടുതല ശ്മശാനത്തിൽ പോലീസ് മുൻകൈയെടുത്ത് സംസ്‌കരിച്ചത്. ബന്ധുക്കൾ എത്തിയെങ്കിലും മൃതദേഹങ്ങൾ സ്വീകരിക്കാനോ  നാട്ടിലേക്ക് കൊണ്ടുപോകാനോ തയ്യാറായില്ല. പോലീസ് കണ്ടെടുത്ത രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പിൽ അശ്വതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ, ഭർതൃമാതാവ്, അയൽവാസികൾ എന്നിവർക്കെതിരെ

ബോക്സ് ഓഫീസിൽ ഷാജി പാപ്പൻ തരംഗം; ‘ആട് 3’ രണ്ട് ദിവസം കൊണ്ട് 48 കോടി കടന്നു; ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

കൊച്ചി: മലയാള സിനിമയെ ചിരിപ്പിക്കാൻ വീണ്ടും ഷാജി പാപ്പനും സംഘവുമെത്തിയപ്പോൾ ബോക്സ് ഓഫീസിൽ പിറക്കുന്നത് പുതിയ ചരിത്രം. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ റിലീസ് ചെയ്ത് ആദ്യ രണ്ട് ദിനങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 48 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയ ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിക്കഴിഞ്ഞു. ആദ്യ ദിന കുതിപ്പ്: റിലീസ്

കണ്ണൂരിൽ പെൺകുട്ടിയെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണ്ണവും ഫോണും കവർന്ന അക്രമി വലയിൽ; പിടിയിലായത് അഗളി സ്വദേശി

കൊച്ചി: കളമശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ക്രൂരമായി മർദ്ദിച്ച് ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് അഗളി സ്വദേശിയെയാണ് കളമശേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച എച്ച്എംടി ജങ്ഷന് സമീപമാണ് കണ്ണൂർ സ്വദേശിനി ജസ്ന ഫാത്തിമയ്ക്ക് നേരെ അതിക്രമമുണ്ടായത്. റെയിൽവേ പാളം കടന്ന് വിജനമായ വഴിയിലൂടെ നടന്നു വരികയായിരുന്ന ജസ്നയെ പ്രതി പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.യുവതിയുടെ തലയിൽ തുണിയിട്ട് മൂടിയ ശേഷം തല അടിച്ചുപൊട്ടിച്ചു. മാരകായുധം ഉപയോഗിച്ച് ശരീരമാസകലം ഇടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ്