ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക നിയമപോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വീണ്ടും രണ്ടുതട്ടില്‍ എന്ന വാദം ശക്തം. സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന് മുന്‍പാകെ സമര്‍പ്പിച്ച വാദങ്ങളിലെ വൈരുദ്ധ്യങ്ങള്‍ വിശ്വാസി സമൂഹത്തിനിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്. മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍, വിശ്വാസ സംഹിതകളില്‍ കോടതിക്ക് കൈകടത്താന്‍ അധികാരമില്ലെന്ന കര്‍ക്കശ നിലപാടിലാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.
വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ പഴയ നിലപാടുകളില്‍ നിന്ന് ബോര്‍ഡ് മലക്കം മറിഞ്ഞതാണ് ശ്രദ്ധേയം. 2018-ല്‍ യുവതീപ്രവേശനത്തെ എതിര്‍ത്ത ബോര്‍ഡ്, 2019-ലെ പുനഃപരിശോധനാ ഹര്‍ജികളുടെ വേളയില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവേശനത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്വി മുഖേന ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്ന വാദങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്. മതാചാരങ്ങളിലും വിശ്വാസങ്ങളിലും കോടതിക്ക് ഇടപെടാനാവില്ലെന്നും, വ്യക്തിഗത അവകാശത്തേക്കാള്‍ വിശ്വാസി സമൂഹത്തിന്റെ അവകാശത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു.
അതേസമയം, ഇടതു സര്‍ക്കാര്‍ തങ്ങളുടെ പഴയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. മതാചാരങ്ങള്‍ കോടതി പരിശോധിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. എന്നാല്‍ അത് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും അഭിപ്രായം തേടിയാകണം എന്ന് മാത്രമാണ് സര്‍ക്കാര്‍ നിലപാട്. ആചാരങ്ങളില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമുണ്ടെങ്കില്‍ ആര്‍ക്കും അത് ചോദ്യം ചെയ്യാമെന്നും നിയമനിര്‍മ്മാണത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്നും ഭരണകൂടം വാദിക്കുന്നു.
സാമൂഹിക പരിഷ്‌കരണത്തിന്റെ പേരില്‍ പോലും വിശ്വാസങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന ബോര്‍ഡിന്റെ പുതിയ നിലപാട് സര്‍ക്കാരിന്റെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ കോടതി ലക്ഷ്മണരേഖ മറികടക്കരുത് എന്നാണ് ബോര്‍ഡിന്റെ പക്ഷം. എന്നാല്‍ സാമൂഹിക ക്ഷേമത്തിനായി ആചാരങ്ങളില്‍ മാറ്റം വരുത്താമെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചാല്‍ അത് വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാരും ബോര്‍ഡും തമ്മിലുള്ള ഈ ‘ശീതസമരം’ കോടതി മുറിക്കുള്ളില്‍ ഒതുങ്ങില്ലെന്ന് ഉറപ്പാണ്. വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ ബോര്‍ഡ് ശ്രമിക്കുമ്പോള്‍, നിയമപരമായ പരിഷ്‌കരണങ്ങള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ പരമോന്നത നീതിപീഠം സ്വീകരിക്കുന്ന നിലപാട് ശബരിമലയിലെ ആചാര സംരക്ഷണത്തില്‍ നിര്‍ണ്ണായകമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കോഴിക്കോട് യുവതിയുടെ കൊലപാതകത്തില്‍ പോലീസ് കസ്റ്റഡിയിലുളള വൈശാഖന് മൃതദേഹത്തില്‍ ലൈംഗിക വേഴ്ച നടത്തുന്ന സൈക്കോ! തെളിവ് ശേഖരിച്ച് അന്വേഷണ സംഘം! വര്‍ക്ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാകും





