കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിൽ കോട്ടയത്ത് ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെ ‘വർഗ്ഗവഞ്ചകൻ’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും കടുത്ത ഭാഷയിൽ വിമർശിച്ചു.
“സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ വർഗ്ഗവഞ്ചകനാണ്. ഇത്തരമൊരു അവസരവാദ നിലപാട് സ്വീകരിക്കുന്നവരെ ജനങ്ങൾ തള്ളിക്കളയും. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഞാൻ കൂടി അറിഞ്ഞുകൊണ്ടാണ്.” – മുഖ്യമന്ത്രി വ്യക്തമാക്കി.
റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കിയത് കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങളാണ്. എന്നാൽ എൽഡിഎഫ് സർക്കാർ താങ്ങുവില 200 രൂപയായി ഉയർത്തി കർഷകർക്കൊപ്പം നിന്നു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കുള്ള സഹായധനം 14 ലക്ഷമായി ഉയർത്തിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ അനുയായികളുടെ പ്രവൃത്തികൾ കേരളത്തിന്റെ സാംസ്കാരിക മേഖലയെ മലിനമാക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഹരിയാനയിലെ സീറ്റ് കുംഭകോണത്തിൽ അഴിമതി ആരോപണം നേരിടുന്നയാളാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാങ്ങോട് സൈനിക ക്യാമ്പിൽ വൻ സുരക്ഷാവീഴ്ച; രണ്ടുകോടിയുടെ ആനക്കൊമ്പുകൾ കടത്തി! പോലീസ് അന്വേഷണം ആരംഭിച്ചു





