തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കെ, വിവാദങ്ങളില്‍ മറുപടി പറയേണ്ട സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയാകുന്നു. ഗോവിന്ദന്റെ പത്നി പി.കെ. ശ്യാമള തളിപ്പറമ്പില്‍ സ്ഥാനാര്ത്ഥിയായതിനെച്ചൊല്ലി കണ്ണൂര്‍ സി.പി.എമ്മിലുണ്ടായ ‘രാഷ്ട്രീയ ഭൂകമ്പം’ മറികടക്കാനാണ് സെക്രട്ടറി മാധ്യമങ്ങളെ ഒഴിവാക്കുന്നതെന്നാണ് സൂചന. ഗോവിന്ദന് പകരം രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി നല്കാന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെയാണ് പാര്‍ട്ടി ഇപ്പോള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണ് ഗോവിന്ദന് വാര്‍ത്താസമ്മേളനം നടത്താത്തതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരസ്യമായി എതിര്‍ത്ത് ടി.കെ. ഗോവിന്ദന് രംഗത്തെത്തിയത് കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍ വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ട്. കുടുംബവാഴ്ച ആരോപണം ഉയരുന്ന സാഹചര്യത്തില്‍, മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി കൂടുതല്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തേണ്ടെന്നാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
വാര്‍ത്താസമ്മേളനങ്ങളില്‍ എം.വി. ഗോവിന്ദന് നടത്തുന്ന ചില പ്രയോഗങ്ങളും നിലപാടുകളും മുന്‍പ് പാര്ട്ടിനുള്ളില് തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പോലെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായും തര്‍ക്കങ്ങളില്ലാതെയും അവതരിപ്പിക്കാന്‍ എം. സ്വരാജിന് കഴിയുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി ഈ മാറ്റം വരുത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വരാജ് നടത്തിയ വാര്‍ത്താസമ്മേളനം ഇതിന്റെ സൂചനയായിരുന്നു. ‘നമുക്ക് ഇടയ്ക്കിടെ കാണാം’ എന്ന് പറഞ്ഞാണ് സ്വരാജ് മാധ്യമപ്രവര്‍ത്തകരോട് വിടവാങ്ങിയത്.
കണ്ണൂരിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ മുതല്‍ തളിപ്പറമ്പിലെ ശ്യാമളയുടെ സാന്നിധ്യം വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തളിപ്പറമ്പ് നഗരസഭാ അധ്യക്ഷയായിരിക്കെ ആന്തൂര്‍ വിവാദത്തില്‍ ശ്യാമളയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇപ്പോഴും പാര്‍ട്ടിയെ വേട്ടയാടുന്നുണ്ട്. ഇതിനിടയില്‍ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ തന്നെ സ്ഥാനാര്‍ത്ഥിയായത് പാര്‍ട്ടി കേഡര്‍മാര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഈ അതൃപ്തി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് ഗോവിന്ദന്റെ മൗനത്തിന് പിന്നിലെന്നും കരുതപ്പെടുന്നു.
മുഖ്യമന്ത്രി ജില്ലകള്‍ തോറും പര്യടനം നടത്തുന്നതിനാലും എല്ലാ ദിവസവും മാധ്യമങ്ങളെ കാണുന്നതിനാലും സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനം ആവശ്യമില്ലെന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ നല്കുന്ന ന്യായീകരണം. എന്നാല്‍, തിരഞ്ഞെടുപ്പ് സമിതികളില്‍ പങ്കെടുക്കാന്‍ എല്ലാ ജില്ലകളിലും ഗോവിന്ദന് എത്തുന്നുണ്ടെങ്കിലും മൈക്കിന് മുന്നില്‍ രണ്ടോ മൂന്നോ വാചകങ്ങളില്‍ പ്രതികരണം ഒതുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങള്‍ വിശദീകരിക്കേണ്ട സെക്രട്ടറി മൗനം പാലിക്കുന്നത് രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കിക്കഴിഞ്ഞു.
ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മിന് കണ്ണൂരിലെ ഈ ആഭ്യന്തര പ്രതിസന്ധി വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ എത്രകാലം മുന്നോട്ടുപോകാന്‍ കഴിയുമെന്നത് കണ്ടറിയണം. എം. സ്വരാജിനെപ്പോലെ വാക്ചാതുരിയുള്ള നേതാക്കളെ മുന്‍നിര്‍ത്തി വിവാദങ്ങളില്‍ നിന്ന് ഊരിപ്പോകാനാണ് പാര്‍ട്ടിയുടെ ശ്രമം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇന്‍ഡിഗോയുടെ കുത്തക തകര്‍ക്കാന്‍ കോഴിക്കോട്ടെ അല്‍ഹിന്ദ് വരുന്നു; കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനിക്ക് കേന്ദ്രത്തിന്റെ അനുമതി; ഇന്‍ഡിഗോയുടെ കുത്തകയ്ക്ക് അന്ത്യമാകുമോ? മുഹമ്മദ് ഹാരീസും വല്‍സരാജും ആകാശ വിപ്ലവത്തിന്





