തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ഥിപ്പട്ടിക അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണി. കരുത്തരായ നേതാക്കളെ വെട്ടിനിരത്തിക്കൊണ്ട് തയ്യാറാക്കുന്ന പട്ടികയില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് സീറ്റുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ശൈലജയെ ഒഴിവാക്കുന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമാകുമെന്നതിനാല്‍, അത് പ്രതിരോധിക്കാന്‍ എം.എം. മണി, തോമസ് ഐസക് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയും മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്താനാണ് സെക്രട്ടേറിയറ്റ് തീരുമാനം.
സ്ഥാനാര്‍ഥിപ്പട്ടിക തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ.കെ. ശൈലജ വൈകാരികമായാണ് സംസാരിച്ചത്. തന്നെ ഒഴിവാക്കിയുള്ള പട്ടിക പരിഗണനയ്ക്ക് വന്നപ്പോള്‍ ശൈലജ ചോദ്യങ്ങളുമായി രംഗത്തെത്തി. മട്ടന്നൂര്‍ മണ്ഡലവുമായി തനിക്ക് വൈകാരികമായ ബന്ധമുണ്ടെന്നും അവിടെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി. നിലവിലെ എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും ടേം വ്യവസ്ഥയില്‍ ഇളവ് നല്കി വീണ്ടും മത്സരിക്കാന്‍ അവസരം നല്കുമ്പോള് തന്നെ മാത്രം എന്തിനാണ് മാറ്റിനിര്‍ത്തുന്നതെന്ന് അവര്‍ ചോദിച്ചു. തനിക്ക് മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് അവര്‍ കടുപ്പിച്ചു പറഞ്ഞതോടെ, ഒടുവില്‍ പേരാവൂര്‍ സീറ്റ് നല്‍കാമെന്ന ധാരണയിലെത്തി. എന്നാല്‍ ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ പേര് നിലവിലുള്ള പേരാവൂരില്‍ ശൈലജയെ മത്സരിപ്പിക്കുന്നത് അവരെ തോല്‍പ്പിക്കാനാണെന്ന സംശയം അണികള്‍ക്കിടയിലുണ്ട്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇത്തവണ മത്സരിക്കില്ലെന്ന് തീരുമാനിച്ചതോടെ തളിപ്പറമ്പില്‍ ഭാര്യയും ആന്തൂര്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്സണുമായ പി.കെ. ശ്യാമള സ്ഥാനാര്‍ഥിയായേക്കും. മുന്‍പ് എ. വിജയരാഘവന് സെക്രട്ടറിയായിരുന്നപ്പോള്‍ ഭാര്യ ആര്. ബിന്ദു മത്സരിച്ച് മന്ത്രിയായത് ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദന് ഭാര്യയ്ക്കായി വാദിക്കുന്നത്. പാര്‍ട്ടിയില്‍ കുടുംബവാഴ്ച അനുവദിക്കില്ലെന്ന് പറയുമ്പോഴും നേതൃത്വത്തിലെ പ്രമുഖര്‍ക്ക് ഇത് ബാധകമല്ലെന്ന സ്ഥിതിയാണിവിടെ.
മണിയും ഐസക്കും പുറത്തേക്ക്; ലക്ഷ്യം ശൈലജയുടെ വഴി തടയലാണെന്ന് വ്യക്തം. കെ.കെ. ശൈലജയെ മാറ്റിനിര്‍ത്തുന്നത് ജനരോഷത്തിന് കാരണമാകുമെന്ന് കണ്ടാണ് തന്ത്രപരമായ നീക്കം പാര്‍ട്ടി നടത്തുന്നത്. ഉടുമ്പന്‍ചോലയില്‍ മണിക്ക് പകരം കെ.കെ. ജയചന്ദ്രന് മത്സരിക്കും. തോമസ് ഐസകിനെയും ഇത്തവണ മത്സരരംഗത്തേക്ക് പരിഗണിക്കുന്നില്ല. എം. സ്വരാജ്, പി.കെ. ബിജു, ഇ.പി. ജയരാജന് എന്നിവരെയും ഒഴിവാക്കിയേക്കും.
ശൈലജയെ മാത്രം മാറ്റിനിര്‍ത്തിയാല്‍ അത് വ്യക്തിപരമായ വേട്ടയാടലായി വ്യാഖ്യാനിക്കപ്പെടും. എന്നാല്‍ മണിയെയും ഐസക്കിനെയും പോലുള്ള ‘ഹെവി വെയ്റ്റുകളെ’ കൂടെ മാറ്റിയാല്‍ അത് ‘പുതുരക്തത്തിന് അവസരം നല്കുന്നു’ എന്ന പേരില്‍ ന്യായീകരിക്കാം എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കണക്കുകൂട്ടുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ സ്പെഷ്യല്‍ കമ്മീഷണറായ ജില്ലാ ജഡ്ജിക്കും കുരുക്കോ? വീഴ്ചകള്‍ ഗൗരവതരം, ജില്ലാ ജഡ്ജിയെ എസ്ഐടി ചോദ്യം ചെയ്യുമോ?





