കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ സി.പി.എം ഒരുങ്ങവെ, കണ്ണൂരിലെ കരുത്തുറ്റ വനിതാ നേതാവ് കെ.കെ. ശൈലജയെച്ചൊല്ലി പാര്‍ട്ടിയില്‍ പോര് മുറുകുന്നു. സിറ്റിംഗ് സീറ്റായ മട്ടന്നൂര്‍ ശൈലജയ്ക്ക് ഇത്തവണ നല്‍കേണ്ടതില്ലെന്ന് ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ ഏകദേശ ധാരണയിലെത്തിക്കഴിഞ്ഞു. പകരം യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ പേരാവൂര്‍ തിരിച്ചുപിടിക്കാന്‍ ടീച്ചറെ അങ്ങോട്ടേക്ക് നിയോഗിക്കാനാണ് നീക്കം. എന്നാല്‍, മട്ടന്നൂര്‍ ഇല്ലെങ്കില്‍ മത്സരരംഗത്തേക്കേ ഇല്ലെന്ന കര്‍ശന നിലപാടിലാണ് ശൈലജ ടീച്ചര്‍.
ജനകീയ പരിവേഷവും ‘വനിതാ മുഖ്യമന്ത്രി’ എന്ന നിലയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളും ശൈലജയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ വിനയാകുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പിണറായി വിജയനും എം.വി. ഗോവിന്ദനും ടീച്ചറെ ഒതുക്കാന്‍ ഉറച്ചുതന്നെയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. രണ്ട് തവണ മത്സരിച്ചവര്‍ മാറണമെന്ന ‘ടേം വ്യവസ്ഥ’ ശൈലജയുടെ കാര്യത്തില്‍ കര്‍ശനമായി നടപ്പിലാക്കാനാണ് പാര്‍ട്ടി നീക്കം. മട്ടന്നൂരില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ താല്പര്യം.
ഉറച്ച സീറ്റായ മട്ടന്നൂരില്‍ നിന്ന് തന്നെ മാറ്റി പരീക്ഷണ മണ്ഡലമായ പേരാവൂരിലേക്ക് വിടുന്നതിലെ രാഷ്ട്രീയം ശൈലജ തിരിച്ചറിയുന്നുണ്ട്. അഞ്ച് തവണ മത്സരിച്ച തനിക്ക് ഇനി വിജയസാധ്യത കുറഞ്ഞ പേരാവൂരില്‍ പോയി പൊരുതാന്‍ താല്പര്യമില്ലെന്ന് ടീച്ചര്‍ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. പേരാവൂരിലാണെങ്കില് യു.ഡി.എഫിലെ സണ്ണി ജോസഫിനെതിരെ കടുത്ത പോരാട്ടം കാഴ്ചവെക്കേണ്ടി വരും. തോല്‍വി ഉറപ്പുള്ള മണ്ഡലത്തിലേക്ക് തള്ളി ടീച്ചറുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കമെന്നാണ് ടീച്ചര്‍ അനുകൂലികള്‍ ആരോപിക്കുന്നത്.
തലശ്ശേരിയില്‍ എ.എന്‍ ഷംസീറിനെ മാറ്റി കാരായി രാജനെ കൊണ്ടുവരാനുള്ള നീക്കവും ചര്‍ച്ചയാകുന്നുണ്ട്. തളിപ്പറമ്പില്‍ പി.കെ. ശ്യാമളയുടെ പേരും സജീവമാണ്. സംസ്ഥാന സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ശൈലജ ടീച്ചര്‍ എടുക്കുന്ന നിലപാട് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കാം.
ടീച്ചറെപ്പോലൊരു ജനകീയ നേതാവിനെ തഴയുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ഭയം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ടെങ്കിലും, മട്ടന്നൂരില്‍ നിന്ന് ടീച്ചറെ മാറ്റാന്‍ തന്നെയാണ് ഒദ്യോഗിക പക്ഷത്തിന്റെ ഉറച്ച തീരുമാനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്ത്രീ പീഡനക്കേസ്: വിശദീകരണവുമായി കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ





