കേരളം ആഗോള തൊഴിൽ ഭൂപടത്തിലേക്ക്: അഞ്ചു വർഷത്തിനിടെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനം വളർച്ച

തിരുവന്തപുരം: സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കുതിച്ചുചാട്ടം ആഗോള തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ, ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിലെ യുവാക്കൾക്കായി വിപുലമായ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നു. ഉന്നത വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽത്തന്നെ മികച്ച വരുമാനം ഉറപ്പാക്കുന്നതിനായി നൈപുണ്യ പരിശീലന പരിപാടികൾക്കും സർക്കാർ രൂപം നൽകിക്കഴിഞ്ഞു. ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിലെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനത്തിന്റെ വൻ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ,

വാക്കുപാലിച്ച് ഹാർദിക് പാണ്ഡ്യ; വാംഖഡെയിലെ ഗ്രൗണ്ട് ജീവനക്കാർക്ക് 1.10 കോടി രൂപയുടെ സമ്മാനം

മുംബൈ: ടി20 ലോകകപ്പ് കിരീടധാരണത്തിന് പിന്നാലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ജീവനക്കാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ലോകകപ്പിന് മുന്നോടിയായി തനിക്ക് പരിശീലനത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകിയ 11 ഗ്രൗണ്ട് സ്റ്റാഫിന് പത്ത് ലക്ഷം രൂപ വീതം ആകെ 1.10 കോടി രൂപയുടെ ചെക്കുകൾ കൈമാറിയാണ് ഹാർദിക് മാതൃകയായത്. ഐപിഎല്ലിന് മുന്നോടിയായി വാംഖഡെയിൽ നടത്തിയ കഠിനമായ പരിശീലന സെഷനുകളിൽ രാത്രി വൈകിയും ഹാർദിക്കിന് എല്ലാവിധ പിന്തുണയും നൽകിയത് ഇവിടുത്തെ ജീവനക്കാരായിരുന്നു.

ഷാർജയിൽ സഹപ്രവർത്തകന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു; പ്രതി പിടിയിൽ

ഷാർജ: ജോലിസ്ഥലത്തുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനായ കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഷാർജ മുത്തീനയിലെ ഒരു കഫറ്റീരിയയിൽ ദീർഘകാലമായി ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു നിഷാദും ഷമീറും. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഇരുവരും തമ്മിൽ കഫറ്റീരിയയിൽ വെച്ചുണ്ടായ നിസ്സാരമായ വാക്കുതർക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയും, പ്രകോപിതനായ ഷമീർ നിഷാദിനെ കുത്തുകയുമായിരുന്നുവെന്നാണ്

മതസ്പർധയുണ്ടാക്കുന്ന പരാമർശം; ബി. ഗോപാലകൃഷ്ണനെതിരെ എന്ത് നടപടിയെടുത്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പർധ വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന ഇടപെടൽ. പരാതികളിൽ കൃത്യമായ തുടർനടപടികൾ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നു എന്നതുകൊണ്ട് മറ്റ് നിയമനടപടികൾ ഇല്ലാതാകുന്നുണ്ടോ എന്നും, ഇത്തരം ഘട്ടങ്ങളിൽ കൃത്യമായ നിയമപരിപാലനം നടക്കാതെ പോകുന്നുണ്ടോ എന്നും കോടതി ആരാഞ്ഞു. വിഷയത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ

വ്യക്തിത്വ അവകാശ സംരക്ഷണം: മോഹൻലാലിന്റെ ഹർജിയിൽ സമൂഹമാധ്യമ ലിങ്കുകൾ നീക്കം ചെയ്യും; അപകീർത്തിപ്പെടുത്തിയ അക്കൗണ്ട് ഉടമകളെ കേസിൽ കക്ഷി ചേർക്കും ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നടൻ മോഹൻലാൽ സമർപ്പിച്ച വ്യക്തിത്വ അവകാശ സംരക്ഷണ ഹർജിയിൽ നിർണ്ണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി. താരത്തിന്റെ വ്യക്തിത്വ അവകാശങ്ങൾ ഹനിക്കുന്ന തരത്തിലുള്ള ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിടുമെന്ന് ജസ്റ്റിസ് ജ്യോതി സിംഗ് വ്യക്തമാക്കി. നിലവിൽ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള ലിങ്കുകളിൽ നീക്കം ചെയ്യേണ്ടവയുടെ കൃത്യമായ പട്ടിക സമർപ്പിക്കാൻ മെറ്റ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കോടതി നിർദേശം നൽകി. <iframe width=”560″ height=”315″ src=”https://www.youtube.com/embed/NhvCrlHDUNk?si=BLHio5G-SB2Qb46D” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope;

രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന പ്രചാരണം തള്ളി കേന്ദ്രം; ആശങ്ക വേണ്ടെന്ന് ഹർദീപ് സിങ് പുരി

ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കേന്ദ്ര സർക്കാർ തള്ളി. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിലവിൽ അങ്ങനെയൊരു നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലില്ലെന്നും കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്ന ഇത്തരം നീക്കങ്ങൾ അങ്ങേയറ്റം ദോഷകരവും ഉത്തരവാദിത്വമില്ലാത്തതുമാണെന്ന് അദ്ദേഹം വിമർശിച്ചു. ആഗോളതലത്തിൽ ഊർജ-പ്രകൃതിവാതക ക്ഷാമം ഉണ്ടായേക്കാമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ ഔദ്യോഗിക പ്രതികരണം. “രാജ്യത്ത് ലോക്ക്ഡൗൺ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ തികച്ചും തെറ്റാണ്.

സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു; പാണക്കാട് സാദിഖലി തങ്ങളിൽനിന്ന് അംഗത്വം സ്വീകരിച്ചു

മലപ്പുറം: പ്രശസ്ത സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു. മലപ്പുറം പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ഏറെക്കാലമായി ഇടതുപക്ഷ സഹയാത്രികനായിരുന്ന ഹരിഗോവിന്ദന്റെ ഈ രാഷ്ട്രീയ മാറ്റം കേരളീയ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വാക്കിലും പ്രവൃത്തിയിലും മതേതരത്വവും മനുഷ്യത്വവും പുലർത്തുന്ന ഏക പ്രസ്ഥാനം ലീഗാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് ഹരിഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സാമുദായിക ധ്രുവീകരണത്തിനെതിരെ ശക്തമായ പ്രതിരോധം

തുടര്‍ഭരണം ഫാസിസ്റ്റ് മനോഭാവമുണ്ടാക്കും; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി. അശോക്; ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ലേഖനം വിവാദത്തില്‍; ചട്ട ലംഘനം പരിശോധിക്കാന്‍ സിപിഎം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയെയും രാഷ്ട്രീയ നയങ്ങളെയും കടന്നാക്രമിച്ചുകൊണ്ട് മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ബി. അശോക് രംഗത്ത്. ഒരേ മുന്നണി തന്നെ തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നത് ഭരണാധികാരികളില്‍ ഫാസിസ്റ്റ് മനോഭാവം വളര്‍ത്തുമെന്നാണ് ‘കേരള ശബ്ദ’ത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. സര്‍വീസിലിരിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെതിരെ ഇത്തരമൊരു നിലപാടെടുത്തത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണോ ലേഖനമെന്ന് സിപിഎം പരിശോധിക്കും. ജനാധിപത്യ സംവിധാനത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്നും ദീര്‍ഘകാലം അധികാരത്തില്‍ തുടരുന്നത്

വിസ്മയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ; സിനിമയിലേക്കുള്ള പുതിയ യാത്രയ്ക്ക് ആശംസകൾ; മകളുടെ പുതിയ സ്വപ്നങ്ങളിൽ അഭിമാനം; സോഷ്യൽ മീഡിയയിൽ വൈറലായി ലാലേട്ടന്റെ പോസ്റ്റ്

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ തന്റെ മകൾ വിസ്മയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ് . മകളുടെ പുതിയ തുടക്കങ്ങളെക്കുറിച്ചും സിനിമയിലേക്കുള്ള അവളുടെ കാൽവെപ്പിനെക്കുറിച്ചും ഹൃദയസ്പർശിയായ വാക്കുകളാലാണ് താരം ആശംസകൾ അറിയിച്ചത്.  “പ്രിയപ്പെട്ട മായക്കുട്ടിക്ക് ജന്മദിനാശംസകൾ! ഈ വർഷം നിനക്ക് മനോഹരമായ ഒരു പുതിയ തുടക്കമാണ്… നിന്റെ പുതിയ സ്വപ്നങ്ങൾ രൂപംകൊള്ളുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു.”  മകൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കാണിക്കുന്ന താല്പര്യത്തിലും ധൈര്യത്തിലും തനിക്ക് വലിയ അഭിമാനമുണ്ടെന്ന് മോഹൻലാൽ കുറിച്ചു.

ഡൽഹിയിൽ മുസ്ലിം യാത്രക്കാരനോട് വിവേചനം: റാപ്പിഡോ ഡ്രൈവർക്കെതിരെ പ്രതിഷേധം ശക്തം: റാപ്പിഡോ ഡ്രൈവർക്കെതിരെ പ്രതിഷേധം ശക്തം

ന്യൂ ഡൽഹി: രാജ്യതലസ്ഥാനത്തെ സിരി ഫോർട്ടിന് സമീപം റാപ്പിഡോ ഡ്രൈവർ മുസ്ലിം യാത്രക്കാരനോട് മതപരമായ വിവേചനം കാണിച്ച സംഭവം വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. തന്റെ വാഹനത്തിൽ മുസ്ലീങ്ങളെ അനുവദിക്കില്ലെന്ന് ഡ്രൈവർ പച്ചയായി തുറന്നു പറയുന്നതിന്റെ ഓഡിയോ റെക്കോർഡിംഗ് പുറത്തുവന്നതോടെയാണിത്.  ഡൽഹിയിൽ ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവർത്തകൻ സൈനാണ് ഈ ദുരനുഭവത്തിന് ഇരയായത്. റാപിഡോ ഡ്രൈവറായ സുഭാഷ് റാവത്ത്, യാത്രക്കാരന്റെ പേരും മതപരമായ അടയാളങ്ങളും മനസ്സിലാക്കിയതോടെ യാത്ര റദ്ദാക്കുകയായിരുന്നുവെന്നാണ് പരാതി.  എന്തുകൊണ്ടാണ് യാത്ര നിരസിച്ചതെന്ന് ആരാഞ്ഞപ്പോൾ, “എന്റെ വാഹനത്തിൽ