തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയെയും രാഷ്ട്രീയ നയങ്ങളെയും കടന്നാക്രമിച്ചുകൊണ്ട് മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് ബി. അശോക് രംഗത്ത്. ഒരേ മുന്നണി തന്നെ തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നത് ഭരണാധികാരികളില്‍ ഫാസിസ്റ്റ് മനോഭാവം വളര്‍ത്തുമെന്നാണ് ‘കേരള ശബ്ദ’ത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. സര്‍വീസിലിരിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന് സര്‍ക്കാരിനെതിരെ ഇത്തരമൊരു നിലപാടെടുത്തത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണോ ലേഖനമെന്ന് സിപിഎം പരിശോധിക്കും.
ജനാധിപത്യ സംവിധാനത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്നും ദീര്‍ഘകാലം അധികാരത്തില്‍ തുടരുന്നത് ഭരണസംവിധാനത്തെ മന്ദീഭവിപ്പിക്കുമെന്നും അശോക് നിരീക്ഷിക്കുന്നു. ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള അധികാര കേന്ദ്രീകരണം അപകടകരമാണെന്ന സൂചനയാണ് ലേഖനത്തിലുടനീളം അദ്ദേഹം നല്‍കുന്നത്. രാഷ്ട്രീയ ചായ്വുകള്‍ക്കപ്പുറം ഭരണപരമായ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കാന്‍ ഭരണമാറ്റം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തുടര്‍ഭരണം ലഭിക്കുന്നതോടെ ഭരണാധികാരികള്‍ ജനങ്ങളില്‍ നിന്ന് അകലുകയും ഉദ്യോഗസ്ഥ സംവിധാനത്തെ സ്വന്തം താല്പര്യങ്ങള്ക്കായി അടിച്ചമര്‍ത്തുകയും ചെയ്യുന്ന രീതി നിലവില്‍ വരും. ഇത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് തടസ്സമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫാസിസ്റ്റ് രീതിയിലുള്ള ഭരണശൈലി ഉദ്യോഗസ്ഥരുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം ലേഖനത്തില്‍ അക്കമിട്ടു നിരത്തുന്നുണ്ട്.
മലപ്പുറം കീഴടക്കി കുഞ്ഞാലിക്കുട്ടി; ഭൂരിപക്ഷത്തിൽ കേരള ചരിത്രത്തിൽ പുതിയ റെക്കോർഡ്
ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഭരണനിര്‍വ്വഹണത്തില്‍ പുലര്‍ത്തേണ്ട നിഷ്പക്ഷതയെക്കുറിച്ചും രാഷ്ട്രീയ ഇടപെടലുകള്‍ വരുത്തിവെക്കുന്ന ആപത്തുകളെക്കുറിച്ചും ബി. അശോക് നേരത്തെയും നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ‘ഫാസിസം’ എന്ന വാക്ക് തന്നെ പ്രയോഗിച്ചുകൊണ്ട് അദ്ദേഹം നടത്തിയ വിമര്‍ശനം സര്‍ക്കാരിനെ നേരിട്ട് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ബി. അശോകിന്റെ ലേഖനം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ഭരണവിരുദ്ധ പ്രചാരണത്തിനായി ആയുധമാക്കിക്കഴിഞ്ഞു. സര്‍ക്കാരിനുള്ളിലെ വീഴ്ചകള്‍ ഒരു ഉന്നത ഉദ്യോഗസ്ഥന് തന്നെ തുറന്നുപറയുന്നത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാനാണ് യു.ഡി.എഫ്. നീക്കം.
ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്ന സമയത്താണ് അശോകിന്റെ ഈ ലേഖനം പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം രാഷ്ട്രീയ കമന്റിട്ട പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഒരു നയപരമായ ലേഖനമെന്ന നിലയില്‍ ഇതിനെ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചനയിലാണ്.
സര്‍ക്കാരിന്റെ പല വിവാദ തീരുമാനങ്ങളിലും മുന്‍പും അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ബി. അശോക്. കെ.എസ്.ഇ.ബി. ചെയര്‍മാനായിരുന്ന കാലത്തും സര്‍ക്കാരുമായി അദ്ദേഹം കൊമ്പുകോര്‍ത്തിരുന്നു. വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും ഭരണപക്ഷത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും ബി. അശോകിന്റെ ലേഖനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന വാദവും, സര്‍വീസിലിരിക്കെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ചട്ടലംഘനമാണെന്ന വാദവും ഉയരുന്നുണ്ട്.


വിഐപി യാത്രാ വഴിയായതിനാല്‍ അമ്മയോട് കാര്‍ നീക്കിയിടാന്‍ പറഞ്ഞു; കലിപ്പുകയറി ജൂനിയര്‍, സീനിയറുടെ നെഞ്ചിലിടിച്ചു; കേരളാ പോലീസ് ഇതെങ്ങോട്ട്? എല്ലാം പോലീസ് ആസ്ഥാനത്തിന് മുന്നില്‍





