ചെന്നൈ: ട്രെയിന്‍ യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന യാത്രികർക്ക് ആശ്വാസവുമായി ദക്ഷിണ റെയിൽവേ. ഇനി മുതൽ ഫോൺ നഷ്ടപ്പെട്ടാൽ റെയിൽവേ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുന്നതിന് കാത്തുനിൽക്കാതെ, വണ്ടിയിൽ വെച്ച് തന്നെ പരാതി രജിസ്റ്റർ ചെയ്യാനും ഫോൺ ബ്ലോക്ക് ചെയ്യാനുമുള്ള അത്യാധുനിക സംവിധാനം റെയിൽവേ ഏർപ്പെടുത്തി. റെയിൽവേ സംരക്ഷണ സേനയും കേന്ദ്ര ടെലികോം വകുപ്പും സംയുക്തമായാണ് ഈ ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നത്. യാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ റെയിൽ മദദ് (Rail Madad) ആപ്പ്
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ തകര്‍പ്പന്‍ ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ഓള്‍റൗണ്ട് പ്രകടനമാണ് ആര്‍സിബിയുടെ താരങ്ങള്‍ പുറത്തെടുത്തത്. ചേസ് മാസ്റ്റര്‍ വിരാട് കോഹ്‌ലിയെ സാക്ഷിയാക്കി നിര്‍ത്തി മലയാളി താരം ദേവ്ദത്ത് പടിക്കല്‍ നടത്തിയ ബാറ്റിങ് വിരുന്നാണ് മത്സരത്തിലെ പ്രധാന ആകര്‍ഷണം. കര്‍ണാടകയ്ക്കായി ആഭ്യന്തര സീസണില്‍ തുടരുന്ന തകര്‍പ്പന്‍ ഫോം ഐപിഎല്ലിലും ആവര്‍ത്തിച്ച പടിക്കല്‍, വെറും 26 പന്തില്‍ നിന്ന് 61 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ നാല് സിക്‌സറുകളും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 11 ദിവസങ്ങൾ മാത്രം ശേഷിക്കെ കേരളം അക്ഷരാർത്ഥത്തിൽ തിരഞ്ഞെടുപ്പ് ചൂടിലാണ്. വോട്ടർമാരെ നേരിൽ കാണാനുള്ള അവസാന വട്ട ശ്രമങ്ങളിലേക്ക് മുന്നണികൾ . എൻഡിഎയുടെ പ്രചാരണത്തിന് കരുത്തുപകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 2:30-ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. തുടർന്ന് വൈകുന്നേരത്തോടെ തൃശൂരിലെത്തുന്ന അദ്ദേഹം സ്വരാജ് റൗണ്ടിൽ വമ്പിച്ച റോഡ് ഷോ നടത്തും. തൃശൂർ ജില്ലാ ജനറൽ ആശുപത്രി മുതൽ ബിനി ഹെറിറ്റേജ് വരെ
തിരുവനന്തപുരം: കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അഖിൽ ഉണ്ണിത്താനെ മർദിച്ചെന്ന കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അസിസ്റ്റന്റ് അഡീഷണൽ സെഷൻസ് കോടതി-2 ആണ് നീണ്ട നിയമനടപടികൾക്കൊടുവിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വിധി പ്രസ്താവിച്ചത്. 2005-ൽ തലസ്ഥാന നഗരിയെ ചർച്ചയാക്കിയ ഈ സംഭവത്തിൽ പൂജപ്പുര പോലീസാണ് അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അഖിൽ ഉണ്ണിത്താനെ സംഘം ചേർന്ന് മർദിച്ചെന്നായിരുന്നു പരാതിയെങ്കിലും പ്രതികൾക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മഹാത്മാ ഗാന്ധി സർവകലാശാ വിവിധ പഠനബോർഡുകൾ പുനഃസംഘടിപ്പിച്ചത് വിവാദമാകുന്നു. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപായി 233 പേരെയാണ് വിവിധ പഠനബോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിൻഡിക്കേറ്റാണ് ബോർഡ് അംഗങ്ങളെ നിശ്ചയിക്കുന്നത്. ബയോ ടെക്നോളജി, സോഷ്യൽ വർക്ക്, അറബിക് സൈക്കോളജി, ജിയോളജി, ടൂറിസം, തമിഴ് തുടങ്ങിയ വിഷയങ്ങളിലെ പഠന ബോർഡുകളിലേയ്ക്ക് യോഗ്യതയുള്ള നിരവധി പ്രൊഫസ്സർമാരും അസോസിയറ്റ് പ്രൊഫസർമാരും ഉള്ളപ്പോൾ ചെയർമാൻമാരായി അസിസ്റ്റൻറ് പ്രൊഫസർമാരെയാണ് നിയമിച്ചിരിക്കുന്നത്. സമാനമായ നാമ നിർദ്ദേശങ്ങൾ ആരോഗ്യ സർവ്വകലാശാലയും കുസാറ്റും തടഞ്ഞു വച്ചിരിക്കുമ്പോഴാണ്
തിരുവനന്തപുരം: വനം വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ എഫ് എസ് ) പദവിയിലേക്ക്. സജി കെ, സുനിൽ സഹദേവൻ, വിമൽ എം, സജീഷ് കുമാർ ബി, സന്തോഷ് കുമാർ എസ് എന്നിവർക്കാണ് ഐ എഫ് എസ് ലഭിച്ചത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്ക് നിയമിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. 1966-ലെ ഐ.എഫ്.എസ് റിക്രൂട്ട്‌മെന്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രപതിയുടെ അംഗീകാരത്തോടെയാണ് ഈ നിയമനം. 2025 ഡിസംബർ 30ന്
ഉത്തർപ്രദേശ്: ഉത്തർപ്രദേശിന്റെ വ്യവസായ-വിനോദസഞ്ചാര മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ജെവാർ) ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ഗൗതം ബുദ്ധ നഗറിലെ ജെവാറിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വ്യോമയാന മന്ത്രി കിഞ്ചരാപു രാം മോഹൻ നായിഡു എന്നിവർക്ക് പുറമെ പ്രമുഖ വ്യക്തികളും പങ്കെടുത്തു. ഏകദേശം 11,200 കോടി രൂപ (ആദ്യഘട്ട ചിലവ് ) നിർമ്മാണം പൂർത്തിയാക്കിയ ഈ വിമാനത്താവളം ഉത്തർപ്രദേശിലെ അഞ്ചാമത്തെ അന്താരാഷ്ട്ര
തിരുവനന്തപുരം: ചിറയിൻകീഴിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര തിരഞ്ഞെടുപ്പ് സ്‌ക്വാഡ് തടഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എൽഡിഎഫ് നൽകിയ പരാതിയെത്തുടർന്നാണ് ഇലക്ഷൻ സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തിയതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയുടെ ട്രയൽ റൺ എന്ന നിലയിലാണ് ചിറയിൻകീഴ് മുതൽ കോരാണി വരെ സർവീസ് നടത്തിയത്. എന്നാൽ ബസ് കോരാണിയിൽ എത്തിയതോടെ ഇലക്ഷൻ സ്‌ക്വാഡ് ഇടപെടുകയും യാത്ര തടയുകയുമായിരുന്നു.
ചെന്നൈ: ഐ.പി.എൽ. 2026 സീസണിന്റെ ആവേശകരമായ തുടക്കത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരെ നിരാശരാക്കുന്ന വാർത്ത. മുൻ ഇന്ത്യൻ നായകനും ടീമിന്റെ കരുത്തുമായ എം.എസ്. ധോനിക്ക് കാൽവണ്ണയ്‌ക്കേറ്റ പരിക്കിനെത്തുടർന്ന് സീസണിലെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും. മാർച്ച് 30-ന് ഗുവാഹട്ടിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ പോരാട്ടം. പരിക്കിനെത്തുടർന്ന് വിശ്രമം അനുവദിച്ച ധോനി, ഏപ്രിൽ 11-ന് ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിലൂടെയോ ഏപ്രിൽ 14-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള പോരാട്ടത്തിലൂടെയോ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് മാനേജ്‌മെന്റ് നൽകുന്ന സൂചന.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയൊരു പടയോട്ടത്തിന് കളമൊരുങ്ങുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ഹൈക്കമാന്‍ഡ് അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതൃപ്തിയെത്തുടര്‍ന്ന് നേതൃത്വവുമായി ഇടഞ്ഞുനിന്ന സുധാകരനെ അനുനയിപ്പിക്കാനാണോ അതോ കെപിസിസിയുടെ കടിഞ്ഞാണ്‍ വീണ്ടും അദ്ദേഹത്തെ ഏല്‍പ്പിക്കാനാണോ ഈ നീക്കമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് സുധാകരന് ഡല്‍ഹിയിലേക്ക് എത്താനുള്ള സന്ദേശം ലഭിച്ചത്. പുലര്‍ച്ചെയോടെ അദ്ദേഹം തലസ്ഥാനത്തേക്ക് തിരിക്കുകയും ചെയ്തു. ഇന്ന്










