‘സ്ഥലവും സമയവും പറഞ്ഞാല്‍ മതി, ഞാനെത്തും!’ പിണറായിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍; പ്രതിപക്ഷനേതാവ്-മുഖ്യമന്ത്രി സംവാദത്തിന് കളമൊരുങ്ങുന്നു ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മില്‍ സംവാദത്തിന് കളമൊരുങ്ങുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അക്കമിട്ടു നിരത്തി മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ നടത്തിയ വെല്ലുവിളി നിമിഷങ്ങള്‍ക്കകം പ്രതിപക്ഷ നേതാവ് ഏറ്റെടുത്തതോടെയാണ് രാഷ്ട്രീയ പോര് മുറുകിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംവാദത്തിന് തയ്യാറുണ്ടോ എന്ന പ്രതിപക്ഷത്തിന്റെ മുന്‍കാല വെല്ലുവിളികള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. പത്തു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ മേഖലയിലും ‘എ പ്ലസ്’ ഗ്രേഡ് നല്‍കിയുള്ള

“തിരഞ്ഞെടുപ്പ് വരുമ്പോൾ കിറ്റ് കൊടുത്ത് പറ്റിക്കുന്നു”: ഇടതുപക്ഷത്തിനെതിരെ ധർമജൻ ,’കോൺഗ്രസ് വിട്ട് കളിയില്ല’, പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങും

കൊച്ചി: കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും യുഡിഎഫ് അധികാരത്തിൽ വരിക എന്നത് ജനങ്ങളുടെ ആവശ്യമാണെന്നും നടനും കോൺഗ്രസ് പ്രവർത്തകനുമായ ധർമജൻ ബോൾഗാട്ടി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റ് നൽകി ജനങ്ങളെ പറ്റിക്കുന്ന നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും തന്റെ അടുത്ത സുഹൃത്തുമായ രമേഷ് പിഷാരടിയുടെ പ്രചാരണത്തിനായി ഉടൻ തന്നെ മണ്ഡലത്തിൽ എത്തുമെന്നും ധർമജൻ വ്യക്തമാക്കി. സിനിമാ തരംഗം ഉപയോഗിച്ചുള്ള വോട്ടുകൾ വേണ്ടെന്ന് പിഷാരടി പറഞ്ഞിട്ടുണ്ടെങ്കിലും, ഒരു സുഹൃത്തെന്ന നിലയിലും സഹപ്രവർത്തകനെന്ന നിലയിലും മാറി

പുതുപ്പള്ളിയിലും പത്തനംതിട്ടയിലും രാഹുൽ എത്തും; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ

പത്തനംതിട്ട: 2026 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ എഐസിസി നേതാവ് രാഹുൽ ഗാന്ധി ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പര്യടനം നടത്തും. ‘പുതുയുഗ യാത്ര’യുടെ ഭാഗമായി കേരളത്തിലുടനീളം നടത്തുന്ന പ്രചാരണ പരിപാടികളുടെ തുടർച്ചയായാണ് അദ്ദേഹം ഇന്ന് മധ്യതിരുവിതാംകൂറിൽ എത്തുന്നത്. പത്തനംതിട്ടയിലെ അടൂർ കെഎസ്ആർടിസി ജങ്ഷനിൽ നടക്കുന്ന കോർണർ മീറ്റിംഗോടെയാണ് ഇന്നത്തെ പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. പത്തനംതിട്ടയിലെ പരിപാടികൾക്ക്

വിവാഹമോചനം നേടാതെ ലിവ്-ഇൻ റിലേഷൻഷിപ്പ് നിയമപരമല്ല; സംരക്ഷണം തേടിയെത്തിയ ദമ്പതികളുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: വിവാഹബന്ധം വേർപെടുത്താതെ മറ്റൊരു പങ്കാളിയുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിയുന്നത് നിയമപരമായി അനുവദിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. വ്യത്യസ്ത പങ്കാളികളുമായി വിവാഹിതരായ ശേഷം ഒന്നിച്ച് ജീവിക്കുന്ന തങ്ങൾക്ക് വീട്ടുകാരിൽ നിന്നും മറ്റും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികളുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിവേക് കുമാർ സിങ്ങിന്റെ നിർണ്ണായക നിരീക്ഷണം. ഹർജിക്കാർ രണ്ടുപേരും നിലവിൽ വിവാഹിതരാണെന്നും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്തതിനാൽ ഇവരുടെ ഒന്നിച്ച് താമസിക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. വാദങ്ങൾ പരിഗണിച്ച

ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെ 4 ലക്ഷത്തിലധികം കിറ്റ്‌കാറ്റ് ചോക്ലേറ്റുകൾ മോഷ്ടിക്കപ്പെട്ടു. കമ്പനിയുടെ ‘Have a Break’ എന്ന പരസ്യവാചകത്തെ മുൻനിർത്തി നെസ്‌ലെ നൽകിയ രസകരമായ മറുപടി ഇപ്പോൾ വൈറൽ ആകുന്നു

ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെ പന്ത്രണ്ട് ടണ്ണിലധികം “കിറ്റ്കാറ്റ്” ചോക്ലേറ്റുകൾ മോഷ്ടിക്കപ്പെട്ടു. സ്വിസ് ഭക്ഷണ വ്യവസായ ഭീമനായ നെസ്‌ലെ ഉത്പാദിപ്പിക്കുന്ന ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്ക് സഹിതം കാണാതായത്. മാർച്ച് 26-ന് യൂറോപ്പിലൂടെയുള്ള യാത്രയ്ക്കിടെയാണ് ഈ വൻ കവർച്ച നടന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. കിറ്റ്കാറ്റിന്റെ പുതിയ ‘F1’ ലൈനിലുള്ള മിൽക്ക് ചോക്ലേറ്റ് വേഫറുകളാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. ബ്രാൻഡിന്റെ പ്രശസ്തമായ ‘ഹാവിംഗ് എ ബ്രേക്ക്’ (Have a break) എന്ന പരസ്യവാചകത്തെ

“എഫ്സിആർഎ ഭേദഗതി ലക്ഷ്യമിടുന്നത് ക്രൈസ്തവ സഭകളെ : കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതികൾ ക്രിസ്ത്യൻ സഭകളെ ഭീഷണിപ്പെടുത്താനാണെന്ന ഗുരുതര ആരോപണവുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. സഭകളുടെ സ്വത്ത് പിടിച്ചെടുക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന തരത്തിലാണ് നിയമനിർമ്മാണം നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണ് ഈ നീക്കമെന്നും ഐസക് ആരോപിച്ചു. നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഈ നിയമം കേന്ദ്രത്തിന് എന്തും ചെയ്യാനുള്ള അമിതാധികാരം നൽകുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യം നേരിടുന്ന യഥാർത്ഥ പ്രതിസന്ധികൾക്ക് കാരണം പ്രധാനമന്ത്രിയാണെന്നും

നേമത്തെ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകം; ‘ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്നു പറയില്ല’; എസ്ഡിപിഐ പിന്തുണയില്‍ നിലപാട് വ്യക്തമാക്കി വി. ശിവന്‍കുട്ടി; ബിജെപിയുടെ ആക്കൗണ്ട് തുറക്കല്‍ മോഹം നടക്കില്ലേ? മുസ്ലീം വോട്ട് മുഴുവന്‍ നേടാന്‍ സിപിഎം; ത്രികോണ ചൂടില്‍ നേമം തിളയ്ക്കുമ്പോള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ നേമം മണ്ഡലം തിളച്ചു മറിയുമ്പോള്‍, നിര്‍ണ്ണായകമായ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് വിദ്യാഭ്യാസ മന്ത്രിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി. ശിവന്‍കുട്ടി. ഒരു പ്രത്യേക വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് പറയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ നേമത്തെ പോരാട്ടം പുതിയ തലത്തിലേക്ക് കടന്നു. എസ്ഡിപിഐയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ വോട്ട് സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും, ഇടതുപക്ഷ നിലപാടിനെ അനുകൂലിക്കുന്ന ആര്‍ക്കും വോട്ട് ചെയ്യാമെന്നും അദ്ദേഹം തുറന്നടിച്ചു. ബി.ജെ.പിക്ക് മുന്‍പ് അക്കൗണ്ട് തുറക്കാന്‍ അവസരമൊരുക്കിയ മണ്ഡലത്തില്‍ ഇക്കുറി ആ പഴുതുകള്‍

ലഹരി സംഘങ്ങള്‍ക്കിടയിലെ ‘ദാദ’; ഷോണിന്റെ അര്‍ദ്ധരാത്രി പാര്‍ട്ടികള്‍ പുലര്‍ച്ചെ വരെ; പണമൊഴുക്ക് പരിശോധിച്ച് കസ്റ്റംസ്

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരിവേട്ടയില്‍ പിടിയിലായ ഷാജി ഫെര്‍ണാണ്ടോ എന്ന ഷോണ്‍ വെറുമൊരു ഇടനിലക്കാരനല്ല, മറിച്ച് ലഹരി സംഘങ്ങള്‍ക്കിടയിലെ ‘ദാദ’യാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തുന്നു. ഇവന്റ് മാനേജ്മെന്റിന്റെ മറവില്‍ ഷോണും സംഘവും നടത്തിവന്ന ലഹരി ഇടപാടുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ഷോണ്‍ സംഘടിപ്പിച്ച പാര്‍ട്ടികളുടെ സമയക്രമം പോലും അന്വേഷണ സംഘത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് ആരംഭിച്ച് രാവിലെ എട്ട് മണി വരെ നീളുന്ന രീതിയിലായിരുന്നു പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തിരുന്നത്. പോലീസിന്റെയും

ടവര്‍ ലൊക്കേഷന്‍ കുരുക്കായി; പാണക്കാട് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍; കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്ന് റോഷനെ പൊക്കിയത് സാഹസികമായി

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷന്‍ (34) പോലീസ് പിടിയിലായത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. ആഴ്ചകളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പെരിന്തല്‍മണ്ണ സ്വദേശിയായ ഇയാളെ കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം സാഹസികമായി കീഴ്‌പ്പെടുത്തിയത്. കാപ്പ  നിയമപ്രകാരം നേരത്തെ നാടുകടത്തപ്പെട്ട കുറ്റവാളിയായ റോഷനെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയായിരുന്നു പോലീസിന്റെ മിന്നല്‍ നീക്കം. രഹസ്യ

തേജസ്സും ഹരികൃഷ്ണനും; തകർന്നത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകൾ – കൊല്ലത്തെ ഉത്സവ അക്രമങ്ങളുടെ നേർക്കാഴ്ച

കോല്ലം: ഉത്സവപ്പറമ്പുകളിലെ അക്രമസംഭവങ്ങൾ കേരളത്തെയാകെ നടുക്കുമ്പോൾ, കൊല്ലം ജില്ലയിൽ നിന്നുള്ള വാർത്തകൾ അത്യന്തം ഭീതിജനകമാണ്. മുഖത്തലയിലും മരുത്തടിയിലും അരങ്ങേറിയ ദാരുണമായ കൊലപാതകങ്ങൾ ആഘോഷങ്ങളുടെ നിറം കെടുത്തുക മാത്രമല്ല, നാടിന്റെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുകയും ചെയ്യുന്നു. ലഹരി മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും താവളങ്ങളായി ഉത്സവപ്പറമ്പുകൾ മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്. കുടുംബത്തിന്റെ തണലായി മാറേണ്ടിയിരുന്ന രണ്ട് കൗമാരക്കാരുടെ ജീവനാണ് ഈ അക്രമ രാഷ്ട്രീയത്തിലും ലഹരിയുടെ ലഹരിയിലും പൊലിഞ്ഞുപോയത്. മുഖത്തലയിൽ കൊല്ലപ്പെട്ട പത്തൊൻപതുകാരൻ അമ്പാടി എന്ന തേജസ്സ് ഒരു