തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കെ, വിവാദങ്ങളില്‍ മറുപടി പറയേണ്ട സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയാകുന്നു. ഗോവിന്ദന്റെ പത്‌നി പി.കെ. ശ്യാമള തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയായതിനെച്ചൊല്ലി കണ്ണൂര്‍ സി.പി.എമ്മിലുണ്ടായ ‘രാഷ്ട്രീയ ഭൂകമ്പം’ മറികടക്കാനാണ് സെക്രട്ടറി മാധ്യമങ്ങളെ ഒഴിവാക്കുന്നതെന്നാണ് സൂചന. ഗോവിന്ദന് പകരം രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി നല്‍കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെയാണ് പാര്‍ട്ടി ഇപ്പോള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണ് ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം നടത്താത്തതെന്നാണ്
പത്തനാപുരം: പതിറ്റാണ്ടുകളായി പത്തനാപുരത്തെ ‘അച്ചുതണ്ട്’ ആയിരുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ഇത്തവണത്തെ പോരാട്ടം കേവലം ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് തന്റെ രാഷ്ട്രീയ നിലനില്‍പ്പിനായുള്ള അഗ്‌നിപരീക്ഷയാണ്. വികസന നായകന്‍ എന്ന പ്രതിച്ഛായയ്ക്ക് മുകളില്‍ ‘രാഷ്ട്രീയ ചതിയന്‍’ എന്ന ലേബല്‍ പതിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി അനുകൂല വികാരം മണ്ഡലത്തില്‍ ആഞ്ഞടിക്കുമ്പോള്‍, ഈ പ്രതിസന്ധിയെ ഗണേഷ് എങ്ങനെ മറികടക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സഞ്ജയ് ഖാന്‍ കോടതിയില്‍ നല്‍കിയ മൊഴി പത്തനാപുരത്തെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവെ പ്രതിപക്ഷത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ആക്രമണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി പിരിച്ച പണം കോണ്‍ഗ്രസുകാര്‍ മുക്കിയെന്ന് ആരോപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ പോക്കറ്റടിക്കുന്നവര്‍ എന്ന വിളിപ്പേര് പ്രതിപക്ഷത്തിന് വീഴരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്ന് പരിഹസിച്ചു. വികസന കാര്യത്തില്‍ സംവാദം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തന്റെ ഫെയ്സ്ബുക്ക് പേജിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി, സംവാദത്തിന് പ്രത്യേക സ്ഥലവും സമയവും ആവശ്യമില്ലെന്നും ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ശബരിമലയിലെ വിവാദ വിഷയങ്ങളും സോണിയ ഗാന്ധിയുടെ വസതിയിലെ ‘സ്വര്‍ണ്ണ ഇടപാടുകളും’
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു. ചെന്നൈ പോലീസാണ് അഞ്ച് വിവിധ വകുപ്പുകൾ ചുമത്തി താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ നടത്തിയ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ടാണ് ഈ നടപടി. പെരമ്പൂരിൽ നിന്ന് കൊളത്തൂരിലേക്ക് പോകുന്ന വഴിയിൽ വിജയ് നടത്തിയ റോഡ് ഷോയിൽ ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ ഉണ്ടായെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. അനുവദിച്ച പരിധിയിൽ കൂടുതൽ ആളുകളെ സംഘടിപ്പിച്ചതും ഗതാഗത തടസ്സം സൃഷ്ടിച്ചതും
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ തനിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഔദ്യോഗികമായി ആരാഞ്ഞ് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കേരള സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് (വാർത്തയിൽ സൂചിപ്പിച്ച റവാഡ ചന്ദ്രശേഖർ നിലവിൽ ഡിജിപി സ്ഥാനത്തല്ലെങ്കിലും റിപ്പോർട്ടിലെ വിവരം പ്രകാരം) ഉദയനിധി അപേക്ഷ നൽകിയത്. അയൽസംസ്ഥാനത്തെ ഒരു മുതിർന്ന നേതാവ് ഇത്തരമൊരു വിവരം തേടി കേരള പോലീസിനെ സമീപിക്കുന്നത് ആദ്യമായാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്
ഗുവാഹത്തി: ഐപിഎൽ 19-ാം സീസണിലെ ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം വെറും 12.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. യുവതാരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ഓപ്പണർമാരായ യശ്വസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 17 പന്തിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ വെളിയമ്പലം – കവടിയാര്‍ – അമ്പലമുക്ക് റോഡില്‍ ട്രാഫിക് സിഗ്‌നലിലെ ഗുരുതരമായ സാങ്കേതിക പിഴവ് കാല്‍നടയാത്രക്കാരുടെയും വാഹനയാത്രികരുടെയും ജീവന് ഭീഷണിയാകുന്നു. വെള്ളെയമ്പലത്തിൽ നിന്നും അമ്പലമുകിലേക്ക് പോകവേ ഒരേ സമയം മുന്നോട്ടും വലത്തേക്കും (വിരുദ്ധ ദിശകളിലേക്ക്) പച്ച സിഗ്‌നല്‍ തെളിയുന്നതാണ് കവടിയാര്‍ സിഗ്നലിൽ അപകടക്കെണിയൊരുക്കുന്നത്. കവടിയാര്‍ ഭാഗത്തുനിന്നും വാഹനങ്ങള്‍ക്ക് അമ്പലമുക്ക് ഭാഗത്തേക്ക് പോകാനും, ഇതേ സമയം തന്നെ വാഹനങ്ങള്‍ക്ക് യൂടേണ്‍ എടുത്ത് വെള്ളയമ്പലം ഭാഗത്തേക്ക് പോകാനും ഒരേസമയം പച്ച സിഗ്‌നല്‍ തെളിയുന്നു. അമ്പലമുക്കില്‍
തിരുവനന്തപുരം: പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യംകൊടുത്ത് മയക്കിയശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും. ആക്കുളം സ്വദേശികളായ ജിഷ്ണു.കെ.മോഹൻ (26), കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു.ആർ(29) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർളയുടേതാണ് വിധി. പ്രതികൾ പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കി
തിരുവനന്തപുരം: കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ -ഡിസ്ക് )സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി. സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ച സരിനെ ഔദ്യോഗിക പദവിയിൽനിന്ന് ഉടനടി നീക്കം ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2025 മെയ് 6ന് കെ-ഡിസ്ക് സ്ട്രാറ്റജിക് അഡ്വൈസറായി നിയമിതനായ ഡോ. പി.
നീലേശ്വരം: കാക്കിയെന്നാല്‍ കേവലം അധികാരത്തിന്റെ അടയാളമല്ലെന്നും അത് കരുണയുടെയും കരുതലിന്റെയും ആള്‍രൂപമാണെന്നും തെളിയിച്ചിരിക്കുകയാണ് നീലേശ്വരം പോലീസ്. പട്ടിണിയില്‍ നീറി കരഞ്ഞുതളര്‍ന്ന നാല് കുരുന്നുകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച നീലേശ്വരം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ജി. ജിഷ്ണുവിനും സംഘത്തിനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം കൈയ്യടികള്‍ നിറയുകയാണ്. ചായ്യോത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ അമ്മയെ കാണാതെ കരഞ്ഞുകഴിയുകയായിരുന്നു ആ നാല് പിഞ്ചോമനകള്‍. കര്‍ണാടക ഹുന്‍സൂര്‍ സ്വദേശിനിയായ അമ്മയെ കഴിഞ്ഞ പത്തൊന്‍പതാം തീയതി മുതല്‍ കാണാനില്ലായിരുന്നു. പിതാവ് നേരത്തെ മരിച്ചതോടെ അനാഥത്വത്തിന്റെ വക്കിലായിപ്പോയ ആ










