നീലേശ്വരം: കാക്കിയെന്നാല്‍ കേവലം അധികാരത്തിന്റെ അടയാളമല്ലെന്നും അത് കരുണയുടെയും കരുതലിന്റെയും ആള്‍രൂപമാണെന്നും തെളിയിച്ചിരിക്കുകയാണ് നീലേശ്വരം പോലീസ്. പട്ടിണിയില്‍ നീറി കരഞ്ഞുതളര്‍ന്ന നാല് കുരുന്നുകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച നീലേശ്വരം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ജി. ജിഷ്ണുവിനും സംഘത്തിനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം കൈയ്യടികള്‍ നിറയുകയാണ്.
ചായ്യോത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ അമ്മയെ കാണാതെ കരഞ്ഞുകഴിയുകയായിരുന്നു ആ നാല് പിഞ്ചോമനകള്‍. കര്‍ണാടക ഹുന്‍സൂര്‍ സ്വദേശിനിയായ അമ്മയെ കഴിഞ്ഞ പത്തൊന്‍പതാം തീയതി മുതല്‍ കാണാനില്ലായിരുന്നു. പിതാവ് നേരത്തെ മരിച്ചതോടെ അനാഥത്വത്തിന്റെ വക്കിലായിപ്പോയ ആ കുരുന്നുകളുടെ അടുത്തേക്ക് പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ കണ്ടത് ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു.
ദിവസങ്ങളായി പട്ടിണിയിലായിരുന്ന കുട്ടികളുടെ ദയനീയാവസ്ഥ കണ്ട ജിഷ്ണുവും സംഘവും ഒട്ടും വൈകിയില്ല. വെറുമൊരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാരായി ഒതുങ്ങാതെ അവര്‍ ആ കുട്ടികളുടെ രക്ഷകരായി. ഒരു മാസത്തേക്കാവശ്യമായ മുഴുവന്‍ ഭക്ഷ്യസാധനങ്ങളും ഉടന്‍തന്നെ ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചു നല്കി. വിശന്നുതളര്‍ന്ന ആ കുരുന്നുകളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയാണ് പോലീസിന്റെ ഏറ്റവും വലിയ പുരസ്കാരം.
ഭക്ഷണം മാത്രമല്ല, ആ കുരുന്നുകള്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാന്‍ ആ ക്വാര്‍ട്ടേഴ്സിന്റെ ഒരു മാസത്തെ വാടക കൂടി പോലീസ് സംഘം ഏറ്റെടുത്തു. യുപി ക്ലാസില്‍ പഠിക്കുന്ന രണ്ട് കുട്ടികളുള്‍പ്പെടെയുള്ള നാല് പേരില്‍ മൂത്ത പെണ്‍കുട്ടിയാണ് താഴെയുള്ളവരെ നോക്കുന്നത്. ഈ ചെറിയ പ്രായത്തില്‍ അവര്‍ നേരിടുന്ന വലിയ പ്രതിസന്ധിയില്‍ താങ്ങായി പോലീസ് എത്തിയത് നാടിന് അഭിമാനമായി.
നീലേശ്വരം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ജി. ജിഷ്ണു, ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് പള്ളിക്കൈ, ഡ്രൈവര്‍ അഭിലാഷ് എന്നിവരാണ് ഈ കാരുണ്യപ്രവൃത്തിക്ക് പിന്നില്‍. കുറ്റവാളികളെ പിടിക്കുന്നതിനേക്കാള്‍ വലിയ നീതി നിര്‍വ്വഹണമാണ് നിരാലംബരായവര്‍ക്ക് തുണയാകുന്നതിലൂടെ തങ്ങള്‍ ചെയ്യുന്നതെന്ന് ഈ ഉദ്യോഗസ്ഥര്‍ തെളിയിച്ചു.
ഭക്ഷണവും താമസവും ഉറപ്പുവരുത്തിയ പോലീസ് സംഘം, കുട്ടികളുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്. പോലീസ് കേവലം ക്രമസമാധാന പാലകര്‍ മാത്രമല്ല, സമൂഹത്തിന്റെ കാവല്‍ക്കാരാണെന്ന് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് നീലേശ്വരത്തെ ഈ സംഭവം. ഈ ഉദ്യോഗസ്ഥര്‍ക്ക് ഒരു ബിഗ് സല്യൂട്ട്!
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയയില്‍ ഒതുക്കാന്‍ നീക്കം; ജാതി വിവേചനം അന്വേഷിക്കില്ല; ഡോ റാം കേരളത്തിലെ സുരക്ഷിത കേന്ദ്രത്തില്‍?





