സിനിമാ സെറ്റിലെ മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ അനുഗ്രഹം വാങ്ങാനാണ് നടി രഞ്ജിത്തിന്റെ കാരവനിലേക്ക് ചെന്നത്; അവിടെ വെച്ച് നേരിടേണ്ടി വന്നത് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ക്രൂരത; ആ കഥ കേട്ട് കാളീരാജ് മഹേശ്വര്‍ ഞെട്ടി; പിന്നെ നടന്നതെല്ലാം അതിരഹസ്യം; സംവിധായകനെ കൊച്ചി പോലീസ് പൂട്ടിയത് ഇങ്ങനെ

കൊച്ചി: മലയാള സിനിമയിലെ അതികായനായിരുന്ന സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ‘ഓപ്പറേഷന്റെ’ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അനുഗ്രഹം വാങ്ങാന്‍ കാരവനിലെത്തിയപ്പോഴാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന നടിയുടെ മൊഴി കേട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളീരാജ് മഹേശ്വര്‍ പോലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അതിക്രമത്തിന് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് കാരവന് പുറത്തിറങ്ങിയ നടിയെ സെറ്റിലുണ്ടായിരുന്നവര്‍ ആശ്വസിപ്പിച്ചു. <iframe width=”560″ height=”315″ src=”https://www.youtube.com/embed/5hKpkyAsxbQ?si=danmEglJZE9c0T1F” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe>

ഗുണ്ടകളെ പൂട്ടാന്‍ ഹേമലത ഐപിഎസ്; ഭയന്ന് വിറച്ച് സ്വാമിയും നിര്‍മ്മാതാവും; അലുവ അതുല്‍ കൊലക്കേസ് നിര്‍ണ്ണായക നീക്കങ്ങളില്‍

കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് അലുവ അതുലിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ ഗുണ്ടകളെയും അവര്‍ക്ക് തണലേകുന്ന പുത്തൻപാണക്കാരെയും പൂട്ടാന്‍ ഉറച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലത ഐപിഎസ്. കമ്മീഷണറുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ അന്വേഷണം സിനിമാ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനിലേക്കും വിവാദ പുരുഷന്‍ സുനില്‍ സ്വാമിയിലേക്കും നീങ്ങുന്നു. ഇതോടെ വമ്പന്‍ സ്രാവുകള്‍ ഭയന്ന് വിറച്ചിരിക്കുകയാണ്. വാളകത്തെ പാറക്വാറി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ചുരുളഴിക്കാനാണ് പോലീസ് നീക്കം. നാടിനെ നടുക്കിയ അതിക്രൂരമായ കൊലപാതകത്തിന് പിന്നില്‍ വന്‍തോക്കുകളുടെ സംരക്ഷണം

കാരവനിലെ അതിക്രമം; ഒത്തുതീര്‍പ്പിന് വഴങ്ങാതെ അതിജീവിത; ഒളിവില്‍ പോകാന്‍ നോക്കിയത് പോലീസ് പൊളിച്ചു; ഒടുവില്‍ റിമാന്‍ഡ്; രഞ്ജിത് തലകുനിച്ചു; ‘രാവണപ്രഭു’വിന് ഇനി ജയില്‍വാസം

കൊച്ചി: മലയാള സിനിമയിലെ അധികാര ഗര്‍വിന്റെയും സിനിമാക്കോട്ടകളുടെയും കാവല്‍ക്കാരനായിരുന്ന സംവിധായകന്‍ രഞ്ജിത്ത് ഒടുവില്‍ അഴിക്കുള്ളിലേക്ക്. യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. അറസ്റ്റ് ഭയന്ന് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ തൊടുപുഴയില്‍ വെച്ച് അതിനാടകീയമായി പിടികൂടിയ രഞ്ജിത്തിന് കോടതി ജാമ്യം നിഷേധിച്ചതോടെ ‘രാവണപ്രഭു’വിന് ഇനി ജയില്‍വാസം. അറസ്റ്റ് മണത്തറിഞ്ഞ രഞ്ജിത്ത് അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരം ഒളിവില്‍ പോകാന്‍ നീക്കം നടത്തിയിരുന്നു. നടന്‍ ബോബി കുര്യന്റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍

യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അറസ്റ്റ് നടപടികൾക്കിടെ ഉയർന്ന രക്തസമ്മർദ്ദവും ശാരീരിക അസ്വസ്ഥതയും

കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊച്ചി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെ അറസ്റ്റ് നടപടികൾക്ക് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയ്ക്കിടെയാണ് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ രക്തസമ്മർദ്ദം ഉയർന്നതായും ഇസിജിയിൽ  വ്യതിയാനം കണ്ടെത്തിയതായും ഡോക്ടർമാർ അറിയിച്ചു. ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ

ഏപ്രില്‍-മെയ് മാസത്തെ റേഷന്‍ വിതരണത്തില്‍ വന്‍ മാറ്റം; റേഷന്‍ കാര്‍ഡ് ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ!

ആലപ്പുഴ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ മാറ്റം. ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ഏപ്രിൽ, മെയ് മാസങ്ങളിലെ റേഷൻ വിഹിതം ഒരുമിച്ച് നൽകാൻ സർക്കാർ തീരുമാനിച്ചു. ഈ മാസം നാലാം തീയതി മുതൽ വിതരണം ആരംഭിക്കും. കേന്ദ്ര നിർദ്ദേശപ്രകാരം മൂന്ന് മാസത്തെ വിഹിതം നൽകാനാണ് ആലോചിച്ചതെങ്കിലും റേഷൻ കടകളിലെ സ്റ്റോക്ക് പരിമിതി മൂലം നിലവിൽ രണ്ട് മാസത്തെ വിഹിതമാക്കി ചുരുക്കുകയായിരുന്നു. വെള്ളക്കാർഡിന് രണ്ട് മാസത്തെ വിഹിതമായി 10 കിലോ അരി ഒരുമിച്ച് വാങ്ങാം.

BIG EXCLUSIVE യുവനടിയുടെ പരാതിയില്‍ പീഢനക്കേസില്‍ സംവിധായകന്‍ രഞ്ജിത് അറസ്റ്റില്‍, കസ്റ്റഡിയിലെടുത്തത് എല്‍ഡിഎഫിന്റെ പ്രചരണത്തിനായി തൊടുപുഴയിലെത്തിയപ്പോള്‍

എറണാകുളം: പീഢനക്കേസില്‍ സംവിധായകന്‍ രഞ്ജിത് അറസ്റ്റില്‍, യുവനടിയുടെ പരാതിയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി സിറ്റി പോലീസ്‌ പോലീസ് നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തൊടുപുഴ പോലീസ് രഞ്ജിത്തിനെ അതീവ രഹസ്യമായി പിന്തുടര്‍ന്ന് യാത്രാമദ്ധ്യേ അറസ്റ്റ് ചെയ്യുകയായിരുന്നു. എല്‍ഡിഎഫിന്റെ പ്രചരണത്തിനായി തൊടുപുഴയിലെത്തിയപ്പോഴായിരുന്നു കാര്‍ വളഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവനടിയുടെ രഹസ്യമൊഴിയടക്കം പോലീസ് രേഖപ്പെടുത്തിയിരുന്നു.  ഫോര്‍ട്ട് കൊച്ചിയില്‍ വച്ചായിരുന്നു നടി പീഡനം നേരിട്ടത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും വിശദമായ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഏപ്രില്‍ 4ന് തിരുവനന്തപുരത്ത് കിളിപ്പാലം മുതല്‍ കരമന വരെ റോഡ് ഷോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ നാലാം തീയതിയാണ് അദ്ദേഹം സംസ്ഥാനത്തെത്തുന്നത്. തലസ്ഥാന നഗരിയിലെ ആവേശകരമായ റോഡ് ഷോയ്ക്ക് പുറമെ തിരുവല്ലയിൽ നടക്കുന്ന കൂറ്റൻ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിൽ പ്രചാരണത്തിനെത്തുന്നത് എന്നത് ബിജെപി കേന്ദ്ര നേതൃത്വം നൽകുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ,

കൈക്കൂലി വാങ്ങിയ താലൂക്ക് സർവേയർക്ക് 3 വർഷം കഠിനതടവ്; മലപ്പുറത്ത് വിജിലൻസ് നടപടി

മലപ്പുറം: വസ്തു സർവ്വേ ചെയ്ത് നൽകുന്നതിന് 14,000 രൂപ കൈക്കൂലി വാങ്ങിയകേസിൽ മുൻ താലൂക്ക് സർവേയർക്കു മൂന്നുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. മലപ്പുറം തിരൂർ താലൂക്ക് ഓഫീസിലെ മുൻ താലൂക്ക് സർവ്വെയറും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ എം ശങ്കരനാരായണനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. 2019 ൽ കോട്ടക്കൽ സ്വദേശിയായ പരാതിക്കാരൻ തന്റെ കോട്ടക്കൽ വില്ലേജിലുള്ള ഭൂമി സർവ്വേ ചെയ്ത് ലഭിക്കുന്നതിന് തിരൂർ താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഭൂമി സർവ്വേ ചെയ്ത് നൽകുന്നതിന് തിരൂർ

അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ പുതിയ കോവിഡ് വ്യാപനം;ഒമിക്രോണിനേക്കാൾ വേഗത്തിൽ പടരും;സികാഡ അഥവാ BA.3.2

വാഷിങ്ടൺ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദം പടരുന്നതായി റിപ്പോർട്ട്. ഒമിക്രോണിന്റെ ഉപവിഭാഗമായ BA.3.2 ആണ് അമേരിക്ക ഉൾപ്പെടെ ഇരുപതോളം രാജ്യങ്ങളിൽ അതിവേഗം വ്യാപിക്കുന്നത്. ‘സികാഡ’ എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദം പ്രതിരോധ സംവിധാനങ്ങളെ എളുപ്പത്തിൽ മറികടക്കാൻ ശേഷിയുള്ളതാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മാരകമായ ലക്ഷണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ഇരുപതിലേറെ രാജ്യങ്ങളിലാണ് നിലവിൽ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിന് സമാനമായ

താക്കീതുമായി യുഎസ് പ്രസിഡന്റ് ;” ഇനി സഹായിക്കാനില്ല ; ഇന്ധനത്തിനായി സ്വന്തം വഴി നോക്കാൻ രാജ്യങ്ങളോട് ട്രംപ്’

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകവെ, സഹായം അഭ്യർത്ഥിക്കുന്ന രാജ്യങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ എണ്ണ-പാചകവാതക ആവശ്യകതയുടെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ധനം കിട്ടാതെ വലയുന്ന രാജ്യങ്ങൾ സ്വന്തം നിലയ്ക്ക് എണ്ണ ലഭ്യത ഉറപ്പുവരുത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ ആക്രമണങ്ങളും തുടർന്നുണ്ടായ ഇറാന്റെ പ്രത്യാക്രമണങ്ങളുമാണ് ഈ സുപ്രധാന