തിരുവനന്തപുരം: കാലടി സംസ്കൃത സർവ്വകലാശാലയിൽ ബി.എഫ്.എ തോറ്റ വിദ്യാർത്ഥിക്ക് എംഎഫ് എ യ്ക്ക് പ്രവേശനം നൽകുകയും ബിഎഫ്എ ജയിപ്പിക്കുകയും ചെയ്ത വിഷയത്തിൽ കടുത്ത നടപടിയുമായി വൈസ് ചാൻസിലർ. ക്രമക്കേടുമായിബന്ധപ്പെട്ട രേഖകൾ കൈമാറിക്കിട്ടിയതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. പരീക്ഷ കൺട്രോളറുടെ ചുമതല വഹിക്കുന്ന ഡോ. ലിസി മാത്യുവിനെ തൽസ്ഥാനത്തുനിന്ന് നീക്കി വൈസ് ചാൻസിലർ ഡോ: സിസാ തോമസ് ഉത്തരവിട്ടു. ഡോ. വി.കെ. ഭവാനിക്കാണ് പരീക്ഷ കൺട്രോളറുടെ ചുമതല നൽകിയിട്ടുള്ളത്. സംസ്കൃതവിഭാഗം അസോസിയറ്റ് പ്രൊഫസറാണ് ഡോ. ഭവാനി. മുൻ വിസി
കൊല്ലം: മാരക രാസലഹരിമരുന്നായ എം.ഡി.എം.എ കൈവശം വെച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പരിമണം പുലിമുഖത്ത് വീട്ടിൽ ഗിരീഷ്(44) ആണ് പോലീസിന്റെ പിടിയിലായത്. രാത്രികാല പെട്രോളിങ്ങ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന കൊല്ലം ഈസ്റ്റ് പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ 2 മണിയോടെ ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഗിരീഷ് പിടിയിലായത്. ഇയാളിൽ നിന്നും 3.258 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തി ട്ടുണ്ട്. ഗ്രേഡ് എസ്.ഐ ഷൈജുവിന്റെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ രാഷ്ട്രീയ മേലാളന്മാർ കളംവിട്ടതോടെ മുഖംനോക്കാതെ നിയമനടപടികളുമായി പോലീസ്. ഗുണ്ടകളെ മാത്രമല്ല, ഭരണകക്ഷി പിന്തുണയുള്ള ഉന്നതന്മാരെ വലയിലാക്കാനും അറിയാമെന്ന് കേരള പോലീസ് തെളിയിക്കുകയാണ്. ഏറ്റവും ഒടുവിലായി ഇന്നലെ നടന്ന രണ്ട് അറസ്റ്റുകളും ഇതാണ് തെളിയിക്കുന്നത്. ഒന്ന് എറണാകുളം സിറ്റി പോലീസും മറ്റൊന്ന് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവുമായിരുന്നു അറസ്റ്റിനു പുറകിൽ. കേരള ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജിത്തിന്റെ അറസ്റ്റ് ആണ് എറണാകുളം
കൊല്ലം: കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പോലീസ് ഓഫീസറും നിലവിൽ തൃശ്ശൂർ മലക്കപ്പാറ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന കോന്നി സ്വദേശിയുമായ താജുദ്ദീൻ. എ-യെയാണ് കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചത്. 2014-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പരാതിക്കാരൻ പ്രതിയായ ഒരു കേസിൽ അനുകൂലമായ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനായി താജുദ്ദീൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ബെംഗളൂരു: ബെംഗളൂരുവിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ‘ലേഡി ഡോൺ’ യശസ്വിനി ഗൗഡ പൊലീസ് ഇൻസ്പെക്ടർക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം കർണാടക പൊലീസിനെ പ്രതിരോധത്തിലാക്കുന്നു. ഇൻസ്പെക്ടർ പാപ്പണ്ണ തനിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്നാണ് യശസ്വിനിയുടെ പരാതി. സംഭവത്തിൽ ജയനഗർ എസിപി പ്രാഥമികാന്വേഷണം ആരംഭിച്ചു. ബെംഗളൂരു അധോലോകത്തെ സജീവ സാന്നിധ്യമായ യശസ്വിനി (47), ഇൻസ്പെക്ടർ പാപ്പണ്ണയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പാപ്പണ്ണ തന്നെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്താറുണ്ടെന്നും രാത്രിയും പകലും സന്ദേശങ്ങൾ അയക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. തന്നെ ‘പാപ്പു’
കൊച്ചി: മലയാള സിനിമയിലെ അതികായനായ സംവിധായകന്‍ രഞ്ജിത്തിനെതിരെ നടന്ന മിന്നല്‍വേഗത്തിലുള്ള പോലീസ് നടപടിക്ക് പിന്നില്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേക സാഹചര്യവും. സാധാരണഗതിയില്‍ സര്‍ക്കാര്‍ തലത്തില്‍ ഇത്തരം കേസുകള്‍ ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കാറുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പോലീസിന്റെ പൂര്‍ണ്ണ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലായത് അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാന്‍ സഹായകമായി. ഉന്നത രാഷ്ട്രീയ സ്വാധീനങ്ങളൊന്നും തന്നെ ഈ അറസ്റ്റ് നടപടികളെ തടയാന്‍ കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. ഷൂട്ടിംഗ് സെറ്റില്‍ വെച്ച് അതിക്രമം നേരിട്ട നടി കരഞ്ഞുകൊണ്ട് പുറത്തുവന്നത് അവിടെയുള്ളവരെല്ലാം
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ സംഘടനകളുടെ കർശന നടപടി. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയിൽ നിന്ന് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് നടപടികളിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് സിനിമാ സംഘടനകൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ന് രാവിലെയാണ് രഞ്ജിത്തിനെ കോടതി റിമാൻഡ് ചെയ്തത്. പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ രഞ്ജിത്തിനെതിരെ അതീവ ഗുരുതരമായ പരാമർശങ്ങളാണുള്ളത്. ഇയാൾ മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണെന്നും അതുകൊണ്ടുതന്നെ അറസ്റ്റ് അനിവാര്യമാണെന്നും റിപ്പോർട്ടിൽ
കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ കനക്കുന്നതോടെ പ്രവാസി മലയാളി ലോകം മാത്രമല്ല, ഇന്ത്യയുടെ ഡിജിറ്റല്‍ ഹൃദയമിടിപ്പും ആശങ്കയുടെ നിഴലിലാവുന്നു. ഹോര്‍മുസ് കടലിടുക്കിലും ചെങ്കടലിലും ഇറാന്‍ നിയന്ത്രണം കടുപ്പിച്ചതോടെ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. എന്നാല്‍ കേവലം അടുക്കളയെയും വാഹനങ്ങളെയും മാത്രമല്ല, ഇന്ത്യയുടെ ഇന്റര്‍നെറ്റ് സാമ്രാജ്യത്തെയും ഈ യുദ്ധം ഇരുട്ടിലാക്കിയേക്കാമെന്നാണ് പുതിയ മുന്നറിയിപ്പുകള്‍. ചെങ്കടലിനടിയിലൂടെ കടന്നുപോകുന്ന സബ് സീ (ടൗയലെമ) കേബിളുകളുടെ സുരക്ഷയാണ് ഇപ്പോള്‍ വലിയ ചോദ്യചിഹ്നമായിരിക്കുന്നത്. ഇന്ത്യയുടെ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 60 ശതമാനവും മുംബൈയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ഈ നിര്‍ണ്ണായക
Special Story, Special Story HD
1977 മുതല്‍ 2021 വരെ ഗുരുവായൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എമാരുടെ പട്ടിക നിരത്തി ഫ്‌ളക്‌സ്; പറായതെ എല്ലാം പറഞ്ഞ് ഗോപാലകൃഷ്ണന്റെ അതിബുദ്ധി; ഗുരൂവായൂരിലെ ‘തീക്കളി’യില്‍ തൃശൂരിലെ മറ്റ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആശങ്കയില്‍; ഗുരുവായൂര്‍ എംഎല്‍എ ചര്‍ച്ച പുതിയ തലത്തില്‍
തൃശൂര്‍: വികസനം മാത്രം ചര്‍ച്ചയാക്കി കേരളത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയായി ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്റെ വിവാദ ഫ്‌ലക്‌സ് ബോര്‍ഡ്. 1977 മുതല്‍ 2021 വരെ ഗുരുവായൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എമാരുടെ പട്ടിക നിരത്തിക്കൊണ്ടാണ് ഗോപാലകൃഷ്ണന്‍ പുതിയ പ്രചരണ തന്ത്രം മെനഞ്ഞിരിക്കുന്നത്. പട്ടികയിലുള്ളവരെല്ലാം ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരാണെന്ന് പരോക്ഷമായി ചൂണ്ടിക്കാട്ടുന്ന ഈ നീക്കം, വര്‍ഗ്ഗീയത നേരിട്ട് പറയാതെ തന്നെ വോട്ടര്‍മാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാനുള്ള ‘അതിബുദ്ധി’യാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ’50 വര്‍ഷത്തെ
കൊച്ചി: തെരഞ്ഞെടുപ്പുകളിൽ അപരൻമാരെ സ്ഥാനാർത്ഥികളായി നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യമാണെന്ന് ഹൈക്കോടതി. വോട്ടർമാരെ ബോധപൂർവ്വം ആശയക്കുഴപ്പത്തിലാക്കാനും തെരഞ്ഞെടുപ്പിന്റെ സുതാര്യത ഇല്ലാതാക്കാനുമാണ് ഇത്തരം നടപടികൾ സഹായിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അടങ്ങിയ സിംഗിൾ ബെഞ്ചാണ് രാഷ്ട്രീയ പാർട്ടികളുടെ ഈ പ്രവണതയ്ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. പേരും ചിഹ്നവും സാമ്യമുള്ള അപരൻമാർ വരുന്നത് മൂലം ഒരു സ്ഥാനാർത്ഥിക്കും അർഹതപ്പെട്ട വോട്ടുകൾ









