വന്ദേഭാരതിലെ ഭക്ഷണം ‘ഹാനികരമോ’? കഴിച്ചതിന് പിന്നാലെ യുവതിക്ക് ഗുരുതര അലര്‍ജിയും കുഞ്ഞിന് വയറിളക്കവുമെന്നും ആരോപണം; എല്ലാം തള്ളി ഐആര്‍സിടിസി; ഇത് ഗൗരവത്തില്‍ എടുക്കേണ്ട വീഡിയോ

വാരണാസി: ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം വീണ്ടും വിവാദത്തില്‍. വന്ദേഭാരതില്‍ നിന്ന് വിളമ്പിയ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ തനിക്ക് ഗുരുതരമായ അലര്‍ജിയുണ്ടായെന്നും രണ്ടു വയസ്സുകാരനായ മകന് വയറിളക്കം ബാധിച്ചുവെന്നും ആരോപിച്ച് യുവതി രംഗത്തെത്തി. ആയുഷി സിങ് എന്ന യാത്രക്കാരി എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. മാര്‍ച്ച് 27-ന് വാരണാസിയില്‍ നിന്ന് ദിയോഗറിലേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിലെ ഇ വണ്‍ കോച്ചിലായിരുന്നു ആയുഷിയുടെ യാത്ര. ട്രെയിനില്‍

ഇറാനെ ‘ശിലായുഗത്തിലേക്ക്’ അയക്കും; കടുപ്പിച്ച് ട്രംപ്; ലോകവിപണിയില്‍ എണ്ണവില കുതിക്കുന്നു; ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ അവസാന ഘട്ടത്തില്‍

വാഷിംഗ്ടണ്‍ ഡി.സി.: ഇറാന്‍ യുദ്ധം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപ്, വരും ദിവസങ്ങളില്‍ ഇറാനെ ‘അതിശക്തമായി’ നേരിടുമെന്നും അവരെ ‘ശിലായുഗത്തിലേക്ക്’ മടക്കി അയക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില അഞ്ച് ശതമാനം വര്‍ദ്ധിച്ച് ബാരലിന് 106 ഡോളറിലെത്തി. ഇറാനെതിരെയുള്ള ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ ഉടന്‍ അവസാനിക്കുമെന്നും

ഭരണം മാറിയാല്‍ അന്വേഷണവും മാറും; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കുരുക്ക് മുറുകുന്നു; മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിലേക്കും അന്വേഷണം; 2025-ലെ ‘സ്വര്‍ണ്ണം പൂശല്‍’ സംശയത്തില്‍ തന്നെ; എട്ട് ദിവസം കൊണ്ട് തിരുവാഭരണം കമ്മീഷണറുടെ റിപ്പോര്‍ട്ട് മാറിയത് എങ്ങനെ? ദുരൂഹത മാറ്റാന്‍ അന്വേഷണം

പത്തനംതിട്ട: ശബരിമലയിലെ ശ്രീകോവില്‍ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് 2025-ല്‍ നടന്ന ദുരൂഹ നീക്കങ്ങളിലേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രദ്ധ തിരിയുമ്പോള്‍ പല പ്രമുഖരും അന്താളിപ്പില്‍. സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യം മാറുന്നതോടെ അന്വേഷണത്തിന്റെ ഗതിയും മാറുമെന്ന സൂചനകള്‍ക്കിടെ, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ കുടുങ്ങാനാണ് സാധ്യത. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഊര്‍ജ്ജിതമായ അന്വേഷണം ഇപ്പോള്‍ 2025 സെപ്റ്റംബറിലെ വിവാദ നടപടികളിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 2025 സെപ്റ്റംബര്‍ 7-നാണ് ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍

വിഴിഞ്ഞം രാജ്യാന്തര തുറമുഖമടക്കം ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന 19 തുറമുഖങ്ങളിലൂടെ 500 ദശലക്ഷം ടണ്‍ ചരക്കുനീക്കം; അദാനി പോര്‍ട്ട്‌സിന് റെക്കോഡ് കുതിപ്പ്; വിഴിഞ്ഞത്തെ 800 മീറ്റര്‍ നീളമുള്ള ബര്‍ത്തിന് വിശ്രമമില്ല; രണ്ടു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞത്ത് ഒരേ സമയം  അഞ്ച് കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് നങ്കൂരമിടാം

തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രവ്യാപാര ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് കുറിച്ച് അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍. വിഴിഞ്ഞം രാജ്യാന്തര തുറമുഖമടക്കം ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന 19 തുറമുഖങ്ങളിലൂടെ 500 ദശലക്ഷം ടണ്‍ ചരക്കുനീക്കം എന്ന അവിശ്വസനീയമായ നേട്ടമാണ് കമ്പനി കൈവരിച്ചത്. ഇന്ത്യയിലെ 15 തുറമുഖങ്ങളും വിദേശത്തെ നാല് തുറമുഖങ്ങളും ഉള്‍പ്പെടുന്ന വിപുലമായ ശൃംഖലയിലൂടെയാണ് ഈ ജൈത്രയാത്ര. അദാനി ഗ്രൂപ്പിന്റെ തുറമുഖ ശൃംഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നക്ഷത്രമായി വിഴിഞ്ഞം മാറിയിരിക്കുകയാണ്. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ 850

രണ്ടു പേരില്‍ ആര് വന്നാലും മലയാളിക്ക് ‘കോളടിക്കും’; വാഗ്ദാനപ്പെരുമഴയുമായി മുന്നണികള്‍; സൗജന്യങ്ങളും വികസനവും കൈകോര്‍ക്കുന്ന പ്രകടനപത്രികകള്‍; വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം?

തിരുവനന്തപുരം/കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂട് കൊടുമുടിയിലെത്തിച്ച് മുന്നണികള്‍ തങ്ങളുടെ പ്രകടനപത്രികകള്‍ പുറത്തിറക്കി. സ്ത്രീകള്‍, യുവാക്കള്‍, അശരണര്‍ എന്നിവരെ ലക്ഷ്യമിട്ട് വമ്പന്‍ സൗജന്യങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ പദ്ധതികളുമാണ് എല്‍ഡിഎഫും യുഡിഎഫും വാഗ്ദാനം ചെയ്യുന്നത്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് പത്രിക പ്രകാശനം ചെയ്തപ്പോള്‍, കൊച്ചിയില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി യുഡിഎഫ് പത്രിക പുറത്തിറക്കി. ഇതില്‍ ആര് ജയിച്ചാലും സാധാരണക്കാരന് വലിയ നേട്ടങ്ങള്‍ ഉറപ്പുനല്‍കുന്ന ‘ക്ഷേമ പെയ്ത്താണ്’ അങ്കത്തട്ടില്‍ കാണുന്നത്. അശരണര്‍ക്കും പ്രായമായവര്‍ക്കും

മുസ്‌ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പൊട്ടിത്തെറി; വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് രാജിവെച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ  സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ച കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് നാടകീയമായ രാജി പ്രഖ്യാപനം ഉണ്ടായത്. നേതൃത്വത്തിന് ഇ-മെയിൽ വഴി രാജി കൈമാറിയതായും എന്നാൽ പാർട്ടി വിടില്ലെന്നും അവർ വ്യക്തമാക്കി. ഹരിത വിവാദത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് സീറ്റ് നൽകിയതിലാണ് നൂർബിനയുടെ പ്രധാന വിയോജിപ്പ്. “ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ? പാണക്കാട് കുടുംബത്തെ

ബംഗാളിൽ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞുവെച്ചു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി, കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവ്

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കെത്തിയ മൂന്ന് വനിതാ ജഡ്ജിമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാൾ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ രാഷ്ട്രീയ ചേരിതിരിവ് നിലനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തരമായി കേന്ദ്ര സായുധ സേനയെ വിന്യസിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ മുൻകൂട്ടി

മോഹന്‍ലാല്‍ ആയാലും സഞ്ജുവായാലും ഇനി ബൗണ്‍സര്‍മാര്‍ വേണ്ട; പോലീസിനെ ‘നാണംകെടുത്തുന്ന’ പരിപാടി വേണ്ടെന്ന് ഡിജിപി; ആത്മാഭിമാനം വീണ്ടെടുക്കാന്‍ രവഡ ചന്ദ്രശേഖറിന്റെ മാസ്റ്റര്‍ പ്ലാന്‍; സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ബൗണ്‍സര്‍മാര്‍ ഔട്ട്!

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും സെലിബ്രിറ്റി സുരക്ഷയിലും ഇനി സ്വകാര്യ ‘ബൗണ്‍സര്‍മാരുടെ’ അമിതാധികാരം നടപ്പില്ല. കേരള പോലീസിന്റെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി രവഡ ചന്ദ്രശേഖര്‍ ഐപിഎസ് നല്‍കിയ നിര്‍ദ്ദേശത്തിന് പിന്നാലെ ആഭ്യന്തര വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിമുതല്‍ സര്‍ക്കാര്‍ പരിപാടികളിലെ ക്രമസമാധാന ചുമതലയും സുരക്ഷയും പോലീസിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കും. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ആകട്ടെ, ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആകട്ടെആര് പങ്കെടുത്താലും സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ കൊണ്ടുവരാന്‍ കഴിയില്ല. ‘ബൗണ്‍സര്‍’ എന്നെഴുതിയ

സുനില്‍ സ്വാമിയേയും ലിസ്റ്റിനെയും അഭിഭാഷകയേയും ചോദ്യം ചെയ്യും; അന്വേഷണം ഭര്‍ത്താവിലേക്കും; ഗുണ്ടകളെ പൂട്ടാന്‍ ഹേമലത ഐപിഎസ്; കൊല്ലത്തെ ക്ലീനാക്കാന്‍ നിമിത്തമാകുമോ ആലുവ അതുല്‍ കൊല?

കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് ആലുവ അതുലിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ ഗൂഢാലോചന വമ്പന്‍ സ്രാവുകളിലേക്ക് നീളുന്നു. ഗുണ്ടകള്‍ക്കും അവര്‍ക്ക് തണലേകുന്ന വെള്ളപ്പൊക്കക്കാര്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലത ഐപിഎസ് രംഗത്തിറങ്ങിയതോടെ സിനിമാ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, വിവാദ പുരുഷന്‍ സുനില്‍ സ്വാമി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് നിഴലിലായി. വാളകത്തെ പാറക്വാറി കേന്ദ്രീകരിച്ച് നടന്ന നിഗൂഢ നീക്കങ്ങളുടെ ചുരുളഴിക്കാനാണ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ നീക്കം. സുനില്‍ സ്വാമിയേയും ലിസ്റ്റന്‍

പോലീസിനെ തല്ലിയാലും സിപിഎം നേതാവായാൽ ജാമ്യം! വിഴിഞ്ഞത്ത് നടന്നത് എന്ത്?

തിരുവനന്തപുരം: ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്താലും സിപിഎം നേതാവ് ആണെങ്കിൽ സ്റ്റേഷനിൽനിന്നും ജാമ്യം ലഭിക്കും. തിരുവനന്തപുരത്ത് വിഴിഞ്ഞം പോലീസ് സ്റ്റേഷനിലാണ് ഈ നിയമവിരുദ്ധ വിചിത്ര സംഭവം. ഇന്നലെ അർദ്ധരാത്രി ഒരു മണിക്ക് മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ ഹൈവേയിലെ ഗതാഗതം തടസ്സപ്പെടുത്തി ഡാൻസ് കളിച്ച ആളുകളെ മാറ്റാൻ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച സിപിഎം നേതാവ് മുല്ലൂർ സന്തോഷിനാണ് സ്റ്റേഷൻ ജാമ്യം ലഭിച്ചത്. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും പോലീസ് ജീപ്പിന്റെ ഒരു