യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി;അഞ്ചിന ഗ്യാരണ്ടിക്കൊപ്പം ജോബ് വാച് ടവർ, ഇന്ദിര കാന്റീൻ, 5 ലക്ഷം പേർക്ക് വീട് ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകിയാണ് പത്രിക പ്രകാശനം ചെയ്തത്. രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾക്ക് പുറമെ, കേരളത്തിലെ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ആറിന ഇന്ദിര ഗ്യാരണ്ടി’ എന്ന പേരിലാണ് പ്രധാന വാഗ്ദാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.  സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ പൂർണ്ണമായും സൗജന്യ യാത്ര ഉറപ്പാക്കും എന്നതാണ് പ്രകടന പത്രികയിലെ ശ്രദ്ധേയമായ

എഫ്.സി.ആര്‍.എ കുരുക്കഴിക്കാന്‍ ‘മൈക്രോ മൈനോറിറ്റി’ തന്ത്രം; ക്രൈസ്തവരെ അനുനയിപ്പിക്കാന്‍ ബിജെപി; മോദിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രഖ്യാപനമുണ്ടാകുമോ?

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ ക്രൈസ്തവ സഭകള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍, വിപ്ലവകരമായ ഒരു വാഗ്ദാനവുമായി ബിജെപി കേരള ഘടകം രംഗത്ത്. രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ പരിഗണിച്ച് അവര്‍ക്ക് ‘സൂക്ഷ്മ ന്യൂനപക്ഷ പദവി’ നല്‍കണമെന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. ഭേദഗതി നിയമം സഭകളുടെ കീഴിലുള്ള ജീവകാരുണ്യ സ്ഥാപനങ്ങളെയും ആശുപത്രികളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പരിഹരിക്കാനാണ് ഈ രാഷ്ട്രീയ നീക്കം. രാജ്യത്തെ ആകെ ജനസംഖ്യയുടെ വെറും 2.3 ശതമാനം മാത്രമുള്ള ക്രൈസ്തവരെ ഒരു പ്രത്യേക

വോട്ട് ചെയ്താൽ 1 രൂപയ്ക്ക് പുട്ടുപൊടി! സപ്ലൈകോയുടെ കൗതുകകരമായ ഓഫറും വിവാദവും

തിരുവനന്തപുരം : “ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം” എന്ന് കേട്ടിട്ടുണ്ട്. എന്നാൽ “തെരഞ്ഞെടുപ്പിന് ഇടയ്ക്ക് പുട്ടുപൊടി കച്ചവടം” എന്ന് ആദ്യം കേൾക്കുകയാണ്. വോട്ടിന്റെ മറവിൽ അവസരം മുതലെടുത്ത് “വോട്ട് ചെയ്യൂ പുട്ടടിക്കൂ” എന്ന പരസ്യവാചകവുമായി കച്ചവടം വർദ്ധിപ്പിക്കാൻ സർക്കാരിന്റെ സപ്ലൈകോയും രംഗത്തിറങ്ങിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്നാണ് സപ്ലൈകോയുടെ പ്രഖ്യാപനം. വോട്ടെടുപ്പ് ദിനത്തിന്റെ തൊട്ടടുത്ത ദിനങ്ങളായ ഏപ്രിൽ 10,11 തീയതികളിൽ ഈ ഓഫർ ലഭ്യമാണെന്നും സപ്ലൈകോ അറിയിച്ചിട്ടുണ്ട്. എന്നാൽ

അതീവ രഹസ്യനീക്കത്തിലും വിവരചോര്‍ച്ച? രഞ്ജിത്തിന് പോലീസിനുള്ളില്‍ ചാരന്മാരോ? ഒളിവില്‍ പോകാന്‍ സഹായിച്ച നടനും അസിസ്റ്റന്റ് ഡയറക്ടറും കുടുങ്ങും; അന്വേഷണം ഉന്നതരിലേക്ക്

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ കുടുങ്ങിയ സംവിധായകന്‍ രഞ്ജിത്തിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം നടത്തിയത് അതീവ രഹസ്യമായ നീക്കങ്ങള്‍. എന്നാല്‍, പോലീസിന്റെ ഓരോ ചുവടുവെപ്പും മുന്‍കൂട്ടിയറിഞ്ഞ മട്ടില്‍ രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഉന്നത പോലീസ് വൃത്തങ്ങളില്‍ നിന്ന് വിവരം ചോര്‍ന്നോ എന്ന ഗുരുതരമായ സംശയത്തിലാണ് ഇപ്പോള്‍ അന്വേഷണസംഘം. രഞ്ജിത്തിന് ഒളിത്താവളമൊരുക്കാനും നിയമത്തില്‍ നിന്ന് രക്ഷപ്പെടാനും സഹായിച്ച നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ എസ്.ഐ.ടി ഉടന്‍ ചോദ്യം ചെയ്യും. പോലീസിനുള്ളിലെ ‘കറുത്ത ആടുകള്‍’

ഇറാനെ തകര്‍ത്തു, അമേരിക്ക യുദ്ധം ജയിച്ചു; പ്രഖ്യാപനവുമായി ട്രംപ്; പശ്ചിമേഷ്യന്‍ എണ്ണ ഇനി വേണ്ടെന്നും യുഎസ്; ഹോര്‍മുസിലെ എണ്ണ അമേരിക്കയ്ക്ക് വേണ്ട; സംരക്ഷിക്കേണ്ടവര്‍ മുന്നോട്ട് വരണമെന്ന് ട്രംപ്; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ പ്രയോഗം തുടരുന്നു

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഇറക്കുമതി അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ ആണവപ്ലാന്റുകള്‍ ആക്രമിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്ന ട്രംപ്, ഇപ്പോള്‍ നിലപാട് മയപ്പെടുത്തുകയാണ്. ഹോര്‍മുസിലൂടെയുള്ള എണ്ണ ആവശ്യമുള്ള രാജ്യങ്ങള്‍ ആ പാത സംരക്ഷിക്കാനോ പിടിച്ചെടുക്കാനോ സ്വയം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള ഇന്ധന വിപണി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം. അമേരിക്കയുടെ ഭാവി സുരക്ഷിതമാണെന്നും തങ്ങള്‍ ഇനി ഹോര്‍മുസിനെ ആശ്രയിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ‘ഹോര്‍മുസിനെ ആശ്രയിക്കുന്ന

ഒറാക്കിളിൽ വൻ പിരിച്ചുവിടൽ: ഇന്ത്യയിൽ മാത്രം 12,000 പേർക്ക് ജോലി നഷ്ടമാകും

ലോകപ്രശസ്ത ഐടി കമ്പനിയായ ഒറാക്കിളിൽ വൻതോതിലുള്ള പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആഗോളതലത്തിൽ ഏകദേശം 20,000 മുതൽ 30,000 വരെ ജീവനക്കാരെ ഈ നടപടി ബാധിക്കുമെന്നാണ് സൂചന. കമ്പനിയുടെ ആകെ ജീവനക്കാരുടെ 18 ശതമാനത്തോളം വരുമിത്. ഇന്ത്യയിൽ മാത്രം ഏകദേശം 12,000 പേർക്ക് ജോലി നഷ്ടമാകും എന്നുള്ള വിവരങ്ങൾ പുറത്തുവരുന്നത്. പുലർച്ചെ അഞ്ചു മണിക്കും ആറു മണിക്കും ഇടയിലുള്ള സമയങ്ങളിൽ ഇമെയിൽ വഴിയാണ് പല ജീവനക്കാരെയും തങ്ങളുടെ തസ്തികകൾ റദ്ദാക്കിയ വിവരം കമ്പനി അറിയിച്ചത്. ഇത് പിരിച്ചുവിടപ്പെട്ട

“വികസനത്തുടർച്ചയ്ക്കായി എൽഡിഎഫിന് വോട്ട് ചെയ്യണം” ;അഴീക്കോട്ടും തളിപ്പറമ്പിലും പ്രചാരണത്തിനിറങ്ങി നടി നിഖില വിമൽ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ അഴീക്കോട്ടെയും തളിപ്പറമ്പിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിച്ച്  നിഖില വിമൽ. അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി കെ.വി. സുമേഷിനായും തളിപ്പറമ്പിലെ പി.കെ. ശ്യാമളയ്ക്കായും താരം നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വർഷമായി നാട്ടിലുണ്ടായ വികസന മുന്നേറ്റങ്ങൾ തുടരണമെന്ന് നിഖില വോട്ടർമാരോട് ആവശ്യപ്പെട്ടു. അഴീക്കോട്ടെ പ്രചാരണ പരിപാടിക്കിടെ കെ.വി. സുമേഷുമായുള്ള തന്റെ വ്യക്തിപരമായ സൗഹൃദത്തെക്കുറിച്ച് നിഖില മനസ് തുറന്നു. “കഴിഞ്ഞ തവണ സുമേഷേട്ടൻ മത്സരിച്ചപ്പോൾ ഞാൻ റോഡ് ജാഥയിൽ പങ്കെടുത്തിരുന്നു. എന്റെ ആദ്യത്തെ

പാലക്കാട്ട് സ്ഥാനാർത്ഥി പോര് മുറുകുന്നു ; പിഷാരടിയെ തടഞ്ഞ് ബിജെപി വനിതാ കൗൺസിലറും സംഘവും; ന്യായീകരിച്ച് ശോഭ സുരേന്ദ്രൻ, ഐക്യദാർഢ്യവുമായി റസാഖ്

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്  വടക്കന്തറയിൽ വോട്ട് ചോദിച്ചെത്തിയപ്പോഴാണ് ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘം പിഷാരടിയെ തടഞ്ഞത്. സംഭവത്തിൽ പിഷാരടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖ് രംഗത്തെത്തിയതോടെ പോരാട്ടം ത്രികോണ സ്വഭാവത്തിലേക്ക് മാറി. വടക്കന്തറ ക്ഷേത്രത്തിന് സമീപം വോട്ട് ചോദിച്ചു നടക്കവെ ഒരു സംഘം സ്ത്രീകൾ തടയുകയായിരുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു. “ഇളം നീല ചുരിദാറിട്ട ഒരു സ്ത്രീ രോഷത്തോടെ വന്ന് തടഞ്ഞു.

തലസ്ഥാനത്ത് 25 പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ; ഇടുക്കിയിൽ ഒളിവിൽ കഴിയവെ വലയിലാക്കി പോലീസ്

തിരുവനന്തപുരം: മണ്ണന്തലയിൽ വീട്ടിൽ അതിക്രമിച്ചു കയറി 25 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. വട്ടിയൂർക്കാവ് വാഴോട്ടുകോണം സ്വദേശി ഗോവിന്ദൻ കുട്ടി (43) ആണ് മണ്ണന്തല പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം നാലാഞ്ചിറ സ്വദേശിനി ഇന്ദിരയുടെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ കവർച്ച നടന്നത്. വീടിന്റെ രണ്ട് നിലകളിലായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് പ്രതി  മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ മണ്ണന്തല പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി ഇടുക്കി ഉപ്പുതറ ഭാഗത്തുണ്ടെന്ന

കാലടി സർവ്വകലാശാലയിൽ കൂട്ടനടപടി; പരീക്ഷാ കൺട്രോളറെ നീക്കി വിസി

തിരുവനന്തപുരം: കാലടി സംസ്കൃത സർവ്വകലാശാലയിൽ ബി.എഫ്.എ തോറ്റ വിദ്യാർത്ഥിക്ക് എംഎഫ് എ യ്ക്ക് പ്രവേശനം നൽകുകയും ബിഎഫ്എ ജയിപ്പിക്കുകയും ചെയ്ത വിഷയത്തിൽ കടുത്ത നടപടിയുമായി വൈസ് ചാൻസിലർ. ക്രമക്കേടുമായിബന്ധപ്പെട്ട രേഖകൾ കൈമാറിക്കിട്ടിയതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. പരീക്ഷ കൺട്രോളറുടെ ചുമതല വഹിക്കുന്ന ഡോ. ലിസി മാത്യുവിനെ തൽസ്ഥാനത്തുനിന്ന്  നീക്കി വൈസ് ചാൻസിലർ ഡോ: സിസാ തോമസ് ഉത്തരവിട്ടു. ഡോ. വി.കെ. ഭവാനിക്കാണ് പരീക്ഷ കൺട്രോളറുടെ ചുമതല നൽകിയിട്ടുള്ളത്. സംസ്കൃതവിഭാഗം അസോസിയറ്റ് പ്രൊഫസറാണ് ഡോ. ഭവാനി. മുൻ വിസി