തെരഞ്ഞെടുപ്പുകളിൽ അപരൻമാരെ സ്ഥാനാർത്ഥികളായി നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല്ലുന്ന പരിപാടി, ഇത് തടയണം : ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പുകളിൽ അപരൻമാരെ സ്ഥാനാർത്ഥികളായി നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യമാണെന്ന് ഹൈക്കോടതി. വോട്ടർമാരെ ബോധപൂർവ്വം ആശയക്കുഴപ്പത്തിലാക്കാനും തെരഞ്ഞെടുപ്പിന്റെ സുതാര്യത ഇല്ലാതാക്കാനുമാണ് ഇത്തരം നടപടികൾ സഹായിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അടങ്ങിയ സിംഗിൾ ബെഞ്ചാണ് രാഷ്ട്രീയ പാർട്ടികളുടെ ഈ പ്രവണതയ്ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. പേരും ചിഹ്നവും സാമ്യമുള്ള അപരൻമാർ വരുന്നത് മൂലം ഒരു സ്ഥാനാർത്ഥിക്കും അർഹതപ്പെട്ട വോട്ടുകൾ

കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ തീർത്ഥയാണ് (15) മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വീടിനുള്ളിലെ മുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ണ്.

രാജീവ് ചന്ദ്രശേഖറിന്റെ സമ്മര്‍ദ്ദം ഫലിച്ചു; അവസാന നിമിഷം മോദി ഇടപെട്ടു; അങ്ങനെ എഫ് സി ആര്‍ എ ബില്‍ തല്‍കാലത്തേക്ക് കോള്‍ഡ് സ്‌റ്റോറേജില്‍; ക്രൈസ്തവ വോട്ടുകള്‍ മുഖ്യം; കേരളത്തില്‍ എത്തുമ്പോള്‍ പ്രധാനമന്ത്രി നിര്‍ണ്ണായക പ്രഖ്യാപനം നടത്തും

ന്യൂഡല്‍ഹി: ക്രൈസ്തവ സഭകളും സന്നദ്ധ സംഘടനകളും വലിയ ആശങ്ക പ്രകടിപ്പിച്ച വിദേശസംഭാവന നിയന്ത്രണ ഭേദഗതി ബില്‍ (എഫ്.സി.ആര്‍.എ.) പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി മാറ്റിവെച്ചതിന് കാരണം കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ സമ്മര്‍ദ്ദം. ഈ ആഴ്ച അവസാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബില്ലുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടില്‍ വ്യക്തത വരുത്തിയേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് നിര്‍ണ്ണായകമായ ഈ പിന്മാറ്റം.

ഏഷ്യയിലെ തന്നെ നീളം കൂടിയ കാന്റിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിട്ട് ഇപ്പോള്‍ മൂന്ന് മാസം പിന്നിടുന്നു; ടൂറിസം തള്ളിന് ചരമ ഗീതം; വാഗമണ്ണില്‍ പഴയ സ്വപ്‌ന പദ്ധതിയ്ക്ക് സംഭവിക്കുന്നത്; ടൂറിസം മന്ത്രി ഇതുവല്ലതും അറിഞ്ഞോ?

വാഗമണ്‍: കേരളത്തിലെ വികസന മാതൃകകളുടെ മറ്റൊരു ഉദാഹരണമായി വാഗമണ്ണിലെ വിഖ്യാതമായ ചില്ലുപ്പാലം നാശത്തിലേക്ക്. മൂന്ന് കോടി രൂപ പൊതുപണം ചെലവഴിച്ച് നിര്‍മ്മിച്ച ഏഷ്യയിലെ തന്നെ നീളം കൂടിയ കാന്റിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിട്ട് ഇപ്പോള്‍ മൂന്ന് മാസം പിന്നിടുന്നു. പദ്ധതികള്‍ ആസൂത്രണം ചെയ്യുക, കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുക, പിന്നീട് അറ്റകുറ്റപ്പണികളുടെ പേരില്‍ അടച്ചിട്ട് നശിപ്പിക്കുക എന്ന പതിവ് രീതിയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. മധ്യവേനല്‍ അവധിക്കാലത്ത് സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചിട്ടും പാലം തുറന്നുനല്‍കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ വ്യാപകമായ

ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനാവില്ല; നിർണ്ണായക നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

മുംബൈ: കുടുംബപ്രശ്നങ്ങളുടെ പേരിൽ ഭർത്താവ് ആത്മഹത്യ ചെയ്താൽ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ദാമ്പത്യ ബന്ധത്തിലുണ്ടാകുന്ന സ്വാഭാവികമായ തർക്കങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രേരണയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ 2019-ൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ച യുവാവിന്റെ ഭാര്യക്കെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക വിധി. നിസ്സാര കാര്യങ്ങളുടെ പേരിൽ മരുമകൾ വഴക്കിടാറുണ്ടെന്നും മകനെ നിരന്തരം അധിക്ഷേപിക്കാറുണ്ടെന്നും യുവാവിന്റെ പിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.

100 കോടിയുടെ സ്വർണ്ണ നിക്ഷേപ തട്ടിപ്പ്: അൽ മുക്താദിർ ഗ്രൂപ്പ് ഗ്ലോബൽ മാനേജർ പിടിയിൽ

തിരുവനന്തപുരം: അല്‍ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ പേരിൽ കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ കേസില്‍ ഒരാൾ അറസ്റ്റിൽ. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. അല്‍ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ ഗ്ലോബല്‍ മാനേജരായിരുന്ന ഗുല്‍സാർ അഹമ്മദാണ് അറസ്റ്റിലായിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയാണിയാൾ.  സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ചിട്ടുള്ള ക്രൈെം ബ്രാഞ്ചിന്റെ എക്കണോമിക് ഒഫൻസസ് വിംഗ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി വി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത്

തോക്കും ക്യാമറയും വഴങ്ങും; ഹിസ്ബുള്ളയെ തളര്‍ത്തിയ കാശ്മീര്‍ കേഡര്‍; കേരളത്തിലോട്ട് മാറിയിട്ടും വീര്യം ചോരാത്ത ഐപിഎസ്; സിനിമയെ വെല്ലും അന്വേഷണവുമായി പൂട്ടിയത് മോളിവുഡിലെ ‘ആറാം തമ്പുരാനെ’; കാളിരാജ് മഹേഷ് കുമാര്‍ കളി തുടങ്ങുമ്പോള്‍

കൊച്ചി: ദേഹത്ത് തറച്ചുകയറിയ അഞ്ച് വെടിയുണ്ടകളുമായി മരണത്തെ തോല്‍പ്പിച്ച പോരാളി; കൈയ്യില്‍ തോക്കിന് പകരം ക്യാമറ എത്തിയാല്‍ പ്രകൃതിയെ പ്രണയിക്കുന്ന കലാകാരന്‍; ഇപ്പോള്‍ സിനിമയിലെ ‘പവര്‍ ഗ്രൂപ്പുകളെ’ വിറപ്പിച്ച് സംവിധായകന്‍ രഞ്ജിത്തിനെ അഴിക്കുള്ളിലാക്കിയ കരുത്തുറ്റ ഉദ്യോഗസ്ഥന്‍. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസിന്റെ ജീവിതം ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്. ജമ്മു കശ്മീര്‍ കേഡറിലെ 2005 ബാച്ച് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം, താഴ്വരയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുടെ

വാണിജ്യ സിലിണ്ടർ വിലയിൽ വൻ വർധന; 195.50 രൂപ കൂടി, കൊച്ചിയിൽ വില 2000 കടന്നു; ഹോട്ടൽ മേഖല പ്രതിസന്ധിയിൽ

കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും കുത്തനെ കൂട്ടി. ഇന്ന് പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്ക് പ്രകാരം 195.50 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2092 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 2113 രൂപയും കോഴിക്കോട്ട് 2214.5 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മാസം ഏഴിന് 115 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും വൻ വിലവർധനവ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് ബജറ്റ് ദിനത്തിൽ 49 രൂപയും

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് ബിജെപിയിൽ ചേർന്നു; രാഷ്ട്രീയത്തിൽ പുതിയ ഇന്നിംഗ്‌സ്

ന്യൂ ഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് സജീവ രാഷ്ട്രീയത്തിലേക്ക്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. രാഷ്ട്രീയ പ്രവേശനം വെറുമൊരു ചടങ്ങല്ലെന്നും മറിച്ച് രാജ്യത്തെ സേവിക്കാനുള്ള വലിയൊരു ഉത്തരവാദിത്തവും അവസരവുമായാണ് താൻ ഇതിനെ കാണുന്നതെന്നും പേസ് വ്യക്തമാക്കി. 4 പതിറ്റാണ്ടു കാലം നീണ്ടുനിന്ന കായിക ജീവിതത്തിന് വിരാമമിട്ട ശേഷമാണ് അമ്പത്തിരണ്ടുകാരനായ പേസ് ബിജെപിയോടൊപ്പം ചേർന്ന് തന്റെ രാഷ്ട്രീയ ഇന്നിംഗ്‌സിന് തുടക്കം കുറിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ

കാരവാനില്‍ അതിക്രമം; രഞ്ജിത്തിന് കുരുക്കായി റിമാന്‍ഡ് റിപ്പോര്‍ട്ട്; ജാമ്യം റദ്ദാക്കാന്‍ നീക്കം

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരവാനില്‍വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മുമ്പ് സംവിധായകനെതിരായി ഉണ്ടായിരുന്ന രണ്ടുകേസുകളും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പരാമര്‍ശിച്ചു. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പോലീസ് മജിസ്ട്രേറ്റിനെ അറിയിച്ചു. മുമ്പുള്ള കേസുകളില്‍ ജാമ്യത്തിലാണ്. ഈ ജാമ്യം റദ്ദാക്കാനും പോലീസ് നീങ്ങും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.