കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരവാനില്‍വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മുമ്പ് സംവിധായകനെതിരായി ഉണ്ടായിരുന്ന രണ്ടുകേസുകളും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പരാമര്‍ശിച്ചു. ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെടുമെന്നും പോലീസ് മജിസ്ട്രേറ്റിനെ അറിയിച്ചു. മുമ്പുള്ള കേസുകളില്‍ ജാമ്യത്തിലാണ്. ഈ ജാമ്യം റദ്ദാക്കാനും പോലീസ് നീങ്ങും.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രഞ്ജിത്തിന്റെ ആരോഗ്യപ്രശ്നങ്ങളടക്കം കോടതിയെ അറിയിച്ചേക്കും. രഞ്ജിത്ത് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. നട്ടെല്ല് ശസ്ത്രക്രിയയും നടത്തിയിരുന്നു. പരാതി പരിഹാര സമിതിക്ക് മുമ്പാകെ നടി പരാതിപ്പെട്ടിട്ടില്ലെന്നാണ് സിനിമ സംഘടനകള്‍ പറയുന്നത്. അറസ്റ്റുചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു പരാതി അറിയുന്നതെന്നും സംഘടനകള്‍ സൂചിപ്പിച്ചു.
കള്ളക്കേസാണെന്ന് തെളിയുമെന്നായിരുന്നു എറണാകുളം സബ് ജയിലില്‍ എത്തിച്ചപ്പോള്‍ രഞ്ജിത്തിന്റെ പ്രതികരണം. അതേസമയം, ചിത്രത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള വിരോധമാണ് പരാതിക്കുപിന്നിലെന്നാണ് രഞ്ജിത്തിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. അഭിനയം മോശമാണെന്ന് പറഞ്ഞാണ് സിനിമയില്‍നിന്ന് ഒഴിവാക്കിയത്. അതിന്റെ വിരോധമാണ് പരാതിയെന്നാണ് ന്യായീകരണം.
പരാതിക്കാരി കാരവാനില്‍ എത്തുമ്പോള്‍ വനിതാ സഹസംവിധായികയും സ്ഥലത്തുണ്ടായിരുന്നു. യുവതിയുടെ അഭിനയം മോശമാണെന്നും മുഖം മരപ്പലക പോലെയാണെന്നും രഞ്ജിത്ത് അവരോട് പറഞ്ഞിരുന്നുവെന്നും രഞ്ജിത്തിനോട് അടുപ്പമുള്ളവര്‍ അവകാശപ്പെടുന്നു. ഇതെല്ലാം മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൊന്നും പോലീസ് വ്യക്തത വരുത്തിയിട്ടില്ല.
അതിനിടെ രഞ്ജിത്തിനെതിരേ മുമ്പും പരാതികളുണ്ടായപ്പോള്‍ സംരക്ഷിച്ചിട്ടില്ലെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാന് പറഞ്ഞു. അങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടെങ്കില്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. രഞ്ജിത്തിനെ ഒരിക്കലും സംരക്ഷിച്ചിട്ടില്ല. മുമ്പ് ആക്ഷേപം വന്നപ്പോള്‍ തന്നെ നിയമനടപടികള്‍ സ്വീകരിച്ചു. അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരോ പോലീസോ സാംസ്കാരിക വകുപ്പോ യാതൊരു സംരക്ഷണവും നല്‍കിയില്ല. അന്നും ഇരയോടൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ വരുന്നത് പൊതുസമൂഹത്തിന് മുന്നില്‍ മ്ലേച്ഛകരമായ കാര്യമായാണ് കാണുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പണിയെടുത്തു ശീലിച്ച ‘അതിഥി കൈകള്‍’ അപ്രത്യക്ഷമായതോടെ സംസ്ഥാനത്തെ നിര്‍മ്മാണ-വ്യാവസായിക മേഖലകള്‍ കടുത്ത സ്തംഭനാവസ്ഥയിലേക്ക്; വിയര്‍പ്പൊഴിയുന്ന കേരളം; താളം തെറ്റുന്ന നിര്‍മ്മാണ മേഖല





