വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകവെ, സഹായം അഭ്യർത്ഥിക്കുന്ന രാജ്യങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ എണ്ണ-പാചകവാതക ആവശ്യകതയുടെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ധനം കിട്ടാതെ വലയുന്ന രാജ്യങ്ങൾ സ്വന്തം നിലയ്ക്ക് എണ്ണ ലഭ്യത ഉറപ്പുവരുത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ ആക്രമണങ്ങളും തുടർന്നുണ്ടായ ഇറാന്റെ പ്രത്യാക്രമണങ്ങളുമാണ് ഈ സുപ്രധാന
തിരുവനന്തപുരം: യൂറോപ്പിനെ നടുക്കിയ 12 ടൺ കിറ്റ്കാറ്റ് മോഷണ വാർത്തയ്ക്ക് പിന്നാലെ രസകരമായ പരസ്യവുമായി കേരള ടൂറിസം രംഗത്ത്. ഈസ്റ്റർ പ്രമാണിച്ച് ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന വൻ ചോക്ലേറ്റ് ശേഖരം വഴിമധ്യേ കാണാതായ സംഭവം ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കിറ്റ്കാറ്റിന്റെ പ്രശസ്തമായ പരസ്യവാചകത്തെ മുൻനിർത്തി കേരള ടൂറിസം വകുപ്പ് സോഷ്യൽ മീഡിയയിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. “ബ്രേക്ക് എടുക്കണമെങ്കിൽ കിറ്റ്കാറ്റ് തന്നെ വേണമെന്നില്ല, കേരളത്തിലേക്ക് പോരൂ” എന്നതാണ് കേരള ടൂറിസത്തിന്റെ കുറിപ്പിന്റെ
ബെംഗളൂരു: . ഭർത്താവിനെ അപ്പാർട്ട്‌മെന്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ 17-ാം നിലയിൽ നിന്ന് ചാടി ഭാര്യയും ജീവനൊടുക്കി. തെലങ്കാന സിദ്ദിപേട്ട് സ്വദേശികളായ ഭാനു ചന്ദർ റെഡ്ഡി (32), ഭാര്യ ബീബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ബെംഗളൂരുവിലെ ഇവരുടെ അപ്പാർട്ട്‌മെന്റിലായിരുന്നു ദാരുണമായ സംഭവം നടന്നത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാനു റെഡ്ഡിയും ഐബിഎമ്മിലെ ജീവനക്കാരിയായ ബീബി ഷാസിയയും ബെംഗളൂരുവിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് ഷാസിയ അപ്പാർട്ട്‌മെന്റിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയിട്ട
തിരുവനന്തപുരം: കേരളത്തിലെ കേസുകളിൽ അന്വേഷണ ഗ്രാഫ് ഉയർത്തി സി ബി ഐ എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. കേരളത്തിലെ സിബിഐ യൂണിറ്റിന് അല്ല, ചെന്നൈയിലെ സിബിഐ യൂണിറ്റിനാണ് ഈ നേട്ടം എന്നു മാത്രം. <iframe width=”560″ height=”315″ src=”https://www.youtube.com/embed/5hKpkyAsxbQ?si=danmEglJZE9c0T1F” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe> സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച രണ്ട് കൊലക്കേസുകളിലെ ഒളിവിലായിരുന്ന പ്രതികളെ രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്താണ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ ആദ്യത്തെ രാഷ്ട്രീയ വിജയം നേടി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷനേതാവുമായുള്ള പരസ്യ സംവാദത്തിത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പിന്മാറിയതാണ് സതീശന് അപ്രതീക്ഷിത രാഷ്ട്രീയ നേട്ടം സമ്മാനിച്ചിരിക്കുന്നത്. വികസന കാര്യങ്ങളിൽ പ്രതിപക്ഷ നേതാവുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് ആദ്യം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ക്ഷണം അപ്പോൾ തന്നെ ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് സംവാദത്തിനുള്ള തീയതിയും സമയവും നിശ്ചയിച്ച് അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി നിശ്ചയിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും
കണ്ണൂർ: എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വന്നാൽ കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് പാർട്ടി ഗൗരവമായി ആലോചിക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി.കെ. ശ്രീമതി. സ്ത്രീപക്ഷ നയങ്ങളുടെ തുടർച്ചയായി ഇത്തരമൊരു സാധ്യത പാർട്ടി പരിഗണിക്കുമെന്നും അവർ പറഞ്ഞു. ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീമതി ടീച്ചറുടെ ഈ നിർണ്ണായക വെളിപ്പെടുത്തൽ. കഴിഞ്ഞ പത്ത് വർഷമായി സ്ത്രീകളെ ചേർത്തുപിടിക്കുന്ന നയങ്ങളാണ് സർക്കാർ നടപ്പിലാക്കിയതെന്ന് പി.കെ. ശ്രീമതി അവകാശപ്പെട്ടു. “വനിതകൾക്ക്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയും വോട്ടുബാങ്ക് രാഷ്ട്രീയവും വീണ്ടും ചര്‍ച്ചയാകുമ്പോള്‍, എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തെച്ചൊല്ലി ഇടതുമുന്നണി പ്രതിരോധത്തില്‍. ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വിജയത്തിന് പിന്നില്‍ എസ്.ഡി.പി.ഐ വോട്ടാണെന്ന് ആക്രോശിച്ച സി.പി.എം, ഇപ്പോള്‍ സ്വന്തം പാളയത്തിലേക്ക് ഒഴുകുന്ന അതേ വോട്ടുകളെ തള്ളിപ്പറയാന്‍ മടിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വന്‍ ചര്‍ച്ചയാണ്. നേമത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയെ പിന്തുണയ്ക്കുമെന്ന് എസ്.ഡി.പി.ഐ പരസ്യമായി പ്രഖ്യാപിച്ചതോടെ സി.പി.എം നിലപാട് വെട്ടിലായിരിക്കുകയാണ്. ‘എല്ലാ വോട്ടും സ്വീകരിക്കും’ എന്ന ശിവന്‍കുട്ടിയുടെ പ്രതികരണം തീവ്രനിലപാടുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന്
ഡല്‍ഹി: സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും മൂക്കുകയറിടാന്‍ ലക്ഷ്യമിട്ട് 2021-ലെ ഐ.ടി. നിയമത്തില്‍ വിപുലമായ ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് നിയമങ്ങള്‍ പ്രകാരം ഡിജിറ്റല്‍ ലോകത്തെ ഉള്ളടക്കങ്ങള്‍ക്ക് മേല്‍ സര്‍ക്കാരിന് കടുത്ത നിരീക്ഷണാധികാരമാണ് ലഭിക്കുന്നത്. വാര്‍ത്തകളും വിശകലനങ്ങളും പങ്കുവെക്കുന്ന ഇന്‍ഫ്ലുവന്‍സര്‍മാരെ ഇനി മുതല്‍ ‘വാര്‍ത്താ പ്രസാധകരായി’ കണക്കാക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഇതോടെ ഇവര്‍ ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് കര്‍ശനമായി പാലിക്കാന്‍ ബാധ്യസ്ഥരാകും.
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിയായ 18-കാരൻ മുഹമ്മദ് അഫ്സറിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ മാറിയുള്ള ഭാഗത്ത് കടലിന് മുകളിലായി മൃതദേഹം കണ്ടെത്തുകയായിരുന്നു. ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും ചേർന്ന് വള്ളത്തിൽ മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി ടൂറിസം പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. രാവിലെ ഒൻപത് സുഹൃത്തുക്കൾക്കൊപ്പമാണ് അഫ്സർ വർക്കല
തിരുവനന്തപുരം: പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനം പാടി പരിഹസിച്ചതിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ സ്വർണം കട്ടവരൊക്കെ എങ്ങനെയാണ് സ്വന്തം വീട്ടിലെത്തിയതെന്ന് രാഹുൽ ഗാന്ധി ഒന്ന് ആലോചിച്ചാൽ തന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടിയാകുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ അമ്മ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ










