തിരുവനന്തപുരം: പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനം പാടി പരിഹസിച്ചതിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ സ്വർണം കട്ടവരൊക്കെ എങ്ങനെയാണ് സ്വന്തം വീട്ടിലെത്തിയതെന്ന് രാഹുൽ ഗാന്ധി ഒന്ന് ആലോചിച്ചാൽ തന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടിയാകുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെ അമ്മ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ കടന്നാക്രമണം. “ആരാണ് സ്വർണം കട്ടതെന്നും അത് എങ്ങോട്ടാണ് പോയതെന്നും എല്ലാവർക്കും അറിയാം. മോഷ്ടിച്ചവരും അത് കൈപ്പറ്റിയവരും ഒരേ കുടക്കീഴിൽ എത്തിയത് ജനങ്ങൾ കാണുന്നുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് വർഗീയതയുമായി ഒത്തുപോകുന്നു എന്ന തരത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രചാരണങ്ങളെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഇത്തരം വ്യാജ പ്രചാരണങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്. ബിജെപിയെ നേരിടാൻ ഇടതുപക്ഷത്തിനാണ് കരുത്തുള്ളതെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹംവ്യക്തമാക്കി പത്തനംതിട്ടയിലെ രാഹുൽ ഗാന്ധിയുടെ പാരഡി പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്
ഗണേഷ് കുമാർ വിവാദം: മുഖ്യമന്ത്രിയും മകളും പ്രതിക്കൂട്ടിൽ; ബിന്ദു മേനോന്റെ വെളിപ്പെടുത്തൽ സർക്കാരിനെ വെട്ടിലാക്കുന്നു


പൊലീസിന്റെ ‘രക്ഷാപ്രവർത്തനം’ പൊളിച്ചു; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ വലയെറിഞ്ഞ് ക്രൈംബ്രാഞ്ച്





