തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള സദസ്സ് യാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ കോടതിയിൽനിന്നും ജാമ്യമെടുക്കാനുള്ള പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ ‘പോലീസ് ബുദ്ധി’ പോലീസ് തന്നെ പൊളിച്ചു. പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യാശ്രമത്തിനുള്ള കുറ്റംകൂടി ചുമത്തി കേസന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ജാമ്യമില്ലാ കുറ്റമാണിത്.
ആലപ്പുഴ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് എ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് കോടതി ഉത്തരവ് പ്രകാരം കേസിൽ തുടരന്വേണം നടത്തുന്നത്.മർദ്ദനത്തിന് നേതൃത്വം നൽകിയ റിസർവിന് ഇൻസ്പെക്ടർ അനിൽകുമാർ സിവിൽ പോലീസ് ഓഫീസർ സന്ദീപ് മുൻകൂർ ജാമ്യം തേടി നേരത്തെ കോടതിയിൽ എത്തിയിരുന്നു എന്നാൽ ആദ്യം ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആയതിനാൽ കോടതി മുൻകൂർ ജാമ്യം അനുവദിക്കാതെ ജാമ്യാപേക്ഷയിൽ തീർപ്പ് കൽപ്പിക്കുകയായിരുന്നു. ഇതിന്റെ മറപിടിച്ചായിരുന്നു കോടതിയിൽ ഹാജരായി ജാമ്യം നേടാൻ പ്രതികളായ അനിൽകുമാർ സന്ദീപും ഇന്ന് ശ്രമം നടത്തിയത്.
എന്നാൽ ഈ നീക്കം മനസ്സിലാക്കിയ ക്രൈംബ്രാഞ്ച് സംഘം ഒരു മുഴംമുന്നേ വലയെറിഞ്ഞു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കോടതിയിൽ നേരിട്ട് എത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിച്ചു. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് തന്നെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ടുള്ള ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട് കോടതിയിൽ എത്തിയതോടെ അപകടം മണത്ത ‘രക്ഷാപ്രവർത്തകർ’ ജാമ്യാപേക്ഷ പിൻവലിച്ചു. കോടതിയിൽനിന്നാൽ അറസ്റ്റ്ഉണ്ടാകുമെന്ന് ഭയന്ന് അനിൽകുമാറും സന്ദീപും മുങ്ങുകയും ചെയ്തു. കേസന്വേഷണത്തിന്റെ ഭാഗമായി അനിൽകുമാറും സന്ദീപുമടക്കം 5 പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ സസ്പെൻഷനിലാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തുടർഭരണത്തിന് വേടന്റെ റാപ്പും; ‘ഒരു വിരൽ മഷി പോരാട്ടമേ…’; എൽഡിഎഫിന്റെ പുതിയ പ്രചാരണ ഗാനം പുറത്ത്; സോഷ്യൽ മീഡിയയിൽ വൈറലായി നവകേരളാ ഗീതം



