നീലേശ്വരം: കാക്കിയെന്നാല്‍ കേവലം അധികാരത്തിന്റെ അടയാളമല്ലെന്നും അത് കരുണയുടെയും കരുതലിന്റെയും ആള്‍രൂപമാണെന്നും തെളിയിച്ചിരിക്കുകയാണ് നീലേശ്വരം പോലീസ്. പട്ടിണിയില്‍ നീറി കരഞ്ഞുതളര്‍ന്ന നാല് കുരുന്നുകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച നീലേശ്വരം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ജി. ജിഷ്ണുവിനും സംഘത്തിനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം കൈയ്യടികള്‍ നിറയുകയാണ്. ചായ്യോത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ അമ്മയെ കാണാതെ കരഞ്ഞുകഴിയുകയായിരുന്നു ആ നാല് പിഞ്ചോമനകള്‍. കര്‍ണാടക ഹുന്‍സൂര്‍ സ്വദേശിനിയായ അമ്മയെ കഴിഞ്ഞ പത്തൊന്‍പതാം തീയതി മുതല്‍ കാണാനില്ലായിരുന്നു. പിതാവ് നേരത്തെ മരിച്ചതോടെ അനാഥത്വത്തിന്റെ വക്കിലായിപ്പോയ ആ
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ ഇത്തവണത്തെ സമ്മർ ബമ്പർ സമ്മാനമായ 10 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യശാലിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി നെടുവ സ്വദേശിയായ എൻ.വി. പത്മനാഭനാണ് കോടീശ്വരനായി മാറിയിരിക്കുന്നത്. അപ്രതീക്ഷിതമായ ഒരു യാത്രയ്ക്കിടെയാണ് ഭാഗ്യം പത്മനാഭനെ തേടിയെത്തിയത്. പാലക്കാട് ജില്ലയിലെ ഏജന്റായ എസ്. മധുസൂദനൻ വിറ്റ SB 517026 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോയമ്പത്തൂർ യാത്ര കഴിഞ്ഞ് മടങ്ങുന്ന വഴി പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇറങ്ങിയപ്പോഴാണ് പത്മനാഭൻ ടിക്കറ്റ് എടുത്തത്. അവിടെയുള്ള
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ വിജയ് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്തുവന്നു. ഏകദേശം 603.20 കോടി രൂപയുടെ മൊത്തം ആസ്തിയാണ് വിജയ്‌ക്കുള്ളത്. ഇതിൽ 404.58 കോടി രൂപയുടെ ജംഗമ ആസ്തികളും (ചരസ്വത്തുക്കൾ) 198.62 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇതോടെ തുടക്കമായി. ചെന്നൈയിലെ വിവിധയിടങ്ങളിലുള്ള സ്വത്തുക്കൾക്ക് പുറമെ കൊടൈക്കനാലിലെ കൃഷിഭൂമിയും വിജയ്‌യുടെ ആസ്തി പട്ടികയിലുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 734.4
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യാപിതാവും സിന്ധു കൃഷ്ണയുടെ പിതാവുമായ എസ്. രംഗനാഥൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. സിന്ധു കൃഷ്ണയെക്കൂടാതെ സിമി എന്നൊരു മകൾ കൂടി അദ്ദേഹത്തിനുണ്ട്. സിന്ധു കൃഷ്ണയുടെ മക്കളും സോഷ്യൽ മീഡിയ താരങ്ങളുമായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും തങ്ങളുടെ പ്രിയപ്പെട്ട മുത്തച്ഛന്റെ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ദീർഘകാലം പ്രവാസിയായിരുന്ന രംഗനാഥൻ, മസ്കറ്റിൽ സ്വന്തമായി പാക്കിംഗ് ആൻഡ് ഫോർവേഡിംഗ് ബിസിനസ് നടത്തിവരികയായിരുന്നു. മക്കളുടെ വിവാഹത്തിന് ശേഷമാണ് അദ്ദേഹം പ്രവാസ
തിരുവനന്തപുരം: രാജ്യത്തെ സന്നദ്ധ-ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഹനിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ.) ഭേദഗതിക്കെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു. 2026-ലെ പുതിയ ഭേദഗതി ബില്ലിലൂടെ ക്രൈസ്തവ സഭകളെയും ഇതര ന്യൂനപക്ഷ സംഘടനകളെയും ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന ആരോപണം രാഷ്ട്രീയ-സാമൂഹിക കേന്ദ്രങ്ങളില്‍ സജീവമായി. നിയമപരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ നിയമത്തിലെ ‘ഡെസിഗ്‌നേറ്റഡ് അതോറിറ്റി’ എന്ന വ്യവസ്ഥയാണ് ഏറ്റവും വലിയ ഭീഷണിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതെങ്കിലും കാരണവശാല്‍ ഒരു സന്നദ്ധ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കെ, കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി പദ ചര്‍ച്ചകളില്‍ കടുത്ത അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി. കേരളത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍, ഗ്രൂപ്പ് താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനത്തിനായി നടത്തുന്ന ചര്‍ച്ചകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് സംസ്ഥാന നേതാക്കളെ നേരിട്ട് അറിയിച്ചു. ഇതോടെ വ്യക്തികേന്ദ്രീകൃതമായ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയുള്ള കെ. സുധാകരന്റെ പ്രസ്താവന മുന്നണിയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പയ്യന്നൂരിലെ സി.പി.എമ്മിനെ വെട്ടിലാക്കി ഫണ്ട് വെട്ടിപ്പ് ആരോപണത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്. പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണന്‍ നേരിട്ട് പങ്കുവെച്ച രേഖകളാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുന്നത്. രക്തസാക്ഷി ധനരാജിന്റെ കുടുംബ സഹായ നിധിയില്‍ നിന്ന് പോലും പണം വകമാറ്റിയെന്ന വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകും. പയ്യന്നൂരില്‍ ഒരു രൂപയുടെ പോലും ഫണ്ട് തിരിമറി നടന്നിട്ടില്ലെന്ന പാര്‍ട്ടി കേന്ദ്രങ്ങളുടെ
കൊച്ചി: കേരളം ഉറ്റുനോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള രാഷ്ട്രീയ സംവാദം നടക്കാന്‍ സാധ്യത മങ്ങുന്നു. സംവാദം വെറുമൊരു രാഷ്ട്രീയ വെല്ലുവിളിയായി തന്നെ അവശേഷിക്കാനാണ് നിലവിലെ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സംവാദത്തിന് തയ്യാറാണെന്നും സമയവും സ്ഥലവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സംവാദത്തിന് മുഖ്യമന്ത്രി തയ്യാറായാല്‍ തന്നെ, അത് ‘വികസന’ വിഷയങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന കര്‍ക്കശ നിലപാട് അദ്ദേഹം സ്വീകരിച്ചേക്കും. തിരഞ്ഞെടുപ്പ് കാലത്ത്
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍, പതിവ് വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധേയനാകുന്നു. റിപ്പോര്‍ട്ടര്‍ ടിവിയിലെ എ.വി. ജയശങ്കറാണ് കൊല്ലത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്ത് കൈയടി നേടുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ ചോദ്യങ്ങള്‍ പരിമിതപ്പെടുത്താറുള്ള ശൈലിയെ വെല്ലുവിളിച്ചായിരുന്നു ജയശങ്കറിന്റെ ഇടപെടല്‍. കൈരളിക്കും ദേശാഭിമാനിക്കും മാത്രം മുന്‍ഗണന നല്‍കുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചതോടെ കൊല്ലത്തെ വേദി സംഘര്‍ഷഭരിതമായി. ‘ഇത് മോശമാണ് സിഎമ്മേ…’
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ പുത്തൻ പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കന്നി വോട്ടർമാരെ ആകർഷിക്കുന്നതിനായി ‘മധുരമുള്ള വോട്ട്’ എന്ന പേരിൽ ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലെത്തുന്ന യുവ വോട്ടർമാർക്കായിരിക്കും കമ്മീഷൻ മധുരം നൽകുക. ഇത് സംബന്ധിച്ച കർശന നിർദ്ദേശം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നൽകിക്കഴിഞ്ഞു. സംസ്ഥാനത്തെ ഭരണത്തുടർച്ചയോ മാറ്റമോ നിശ്ചയിക്കുന്നതിൽ ഇത്തവണത്തെ കന്നി വോട്ടർമാർ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ










