കൊട്ടിയം: കൊല്ലം ജില്ലയെ നടുക്കി വീണ്ടും ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. മുഖത്തല കിഴവൂർ സ്വദേശി സജീവിന്റെ മകൻ തേജസ് (അമ്പാടി-19) ആണ് ഉത്സവത്തിനിടെ അഞ്ചംഗ ഗുണ്ടാസംഘത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. കാലിൽ അറിയാതെ ചവിട്ടിയെന്ന നിസ്സാര പ്രകോപനത്തെത്തുടർന്നാണ് പത്തൊമ്പതുകാരനെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ആദിത്യൻ ഉൾപ്പെടെയുള്ള സംഘത്തെ കൊട്ടിയം പോലീസ് പിടികൂടി. ശനിയാഴ്ച രാത്രി 8.30-ഓടെ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഫ്ലോട്ടിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു തേജസ്.
മുംബൈ: ബോക്സ് ഓഫീസിൽ തരംഗമായി മാറിയ രൺവീർ സിങ് ചിത്രം ‘ധുരന്ദർ 2’ വിന്റെ ലാഭവിഹിതം ആവശ്യപ്പെട്ട് പാകിസ്താനിലെ ല്യാരി പ്രദേശവാസികൾ രംഗത്ത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ആയിരം കോടി കളക്ഷൻ നേടിയ പശ്ചാത്തലത്തിലാണ് വിചിത്രമായ ആവശ്യവുമായി പാക് നിവാസികൾ പ്രതിഷേധമുയർത്തുന്നത്. ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം ല്യാരിയാണെന്നും ആ പേര് ഉപയോഗിച്ചാണ് സിനിമ ഇത്രയും പണം സമ്പാദിച്ചതെന്നുമാണ് ഇവരുടെ വാദം. ചിത്രത്തിന്റെ വരുമാനത്തിൽ നിന്ന് 500 കോടി രൂപയെങ്കിലും തങ്ങൾക്ക് നൽകണമെന്ന് ല്യാരി നിവാസികൾ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണിലെ ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസിന് ഉജ്ജ്വല തുടക്കം. 13 വർഷങ്ങൾക്ക് ശേഷമാണ് ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വിജയിക്കുന്നത് എന്ന പ്രത്യേകതയും ഈ ജയത്തിനുണ്ട്. രോഹിത് ശർമയും റിയാൻ റിക്കെൽട്ടനും തകർത്താടിയതോടെ കൊൽക്കത്ത ഉയർത്തിയ കൂറ്റൻ ലക്ഷ്യം മുംബൈ അനായാസം മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 220
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മധ്യവേനലവധി വെട്ടിക്കുറച്ചെന്ന തരത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ സർക്കുലർ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ വഴിയും മറ്റും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകും. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗികമായ ഒരു തീരുമാനവും ഇല്ലാതെ ഇത്തരമൊരു സർക്കുലർ നിർമ്മിച്ചു പ്രചരിപ്പിച്ചത് പൊതുവിദ്യാഭ്യാസ വകുപ്പിന് പൊതുസമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കിയെന്ന്
തൃശൂര്‍/പാലക്കാട്: കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഇരുമുന്നണി സമവാക്യങ്ങളെ കടപുഴക്കുന്ന ‘മോദി തരംഗ’ത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ബിജെപിക്ക് കരുത്തുറ്റ സാന്നിധ്യമുള്ള തൃശൂരിലും പാലക്കാട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം രാഷ്ട്രീയ എതിരാളികളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ‘മാറാത്തത് ഇനി മാറും’ എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറും രാഷ്ട്രീയ മുദ്രാവാക്യമല്ലെന്നും കേരളം മാറ്റത്തിന്റെ പാതയിലാണെന്നുമുള്ള ബിജെപി നേതൃത്വത്തിന്റെ ആത്മവിശ്വാസം ശരിവെക്കുന്നതായിരുന്നു ഇവിടങ്ങളിലെ ജനസാഗരം. പാലക്കാട്ടെ രാഷ്ട്രീയ ഗ്യാരണ്ടി; ‘എ ടീം ബിജെപി’ പാലക്കാട് നടന്ന എന്‍ഡിഎയുടെ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് വൈകുന്നേരം പാലക്കാട് കോട്ടമൈതാനത്ത് നടന്ന കൂറ്റൻ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു പരിപാടി. പാലക്കാട് ജില്ലയിലെയും സമീപത്തെയും 12 മണ്ഡലങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളും എൻഡിഎയുടെ ദേശീയ-സംസ്ഥാന തലത്തിലുള്ള പ്രമുഖ നേതാക്കളും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ടു. പാലക്കാട്ടെ പരിപാടികൾക്ക് ശേഷം തൃശൂരിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, അവിടെ നടക്കുന്ന വിപുലമായ റോഡ് ഷോയിൽ പങ്കെടുക്കും.
പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രശോഭിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതി കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയപ്പോള്‍ സഹായിച്ചത് പ്രശോഭാണെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരമാണ് ഇപ്പോള്‍ അന്വേഷണത്തിന് കരുത്താകുന്നത്. അന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ സഞ്ചാരപഥം
Latest News, Latest News HD
പൊതു സമ്മേളനത്തില്‍ ചോദ്യം ചോദിച്ച പാര്‍ട്ടിക്കാരനോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞു; പത്ര സമ്മേളനത്തില്‍ മാധ്യ പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ . ‘ഇയാള്‍ക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ’ എന്ന് പറയും; ചോദ്യശരങ്ങളില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി; മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പിണറായിയുടെ കടന്നാക്രമണം
മലപ്പുറം: പൊതുവേദികളിലും വാര്‍ത്താസമ്മേളനങ്ങളിലും തനിക്ക് അപ്രിയമായ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ നിയന്ത്രണം വിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി മലപ്പുറത്തും ആവര്‍ത്തിക്കുന്നു. സി.പി.എം – എസ്.ഡി.പി.ഐ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അക്ഷമനായ മുഖ്യമന്ത്രി, പരിഹാസവും രോഷവും കലര്‍ന്ന മറുപടികളിലൂടെ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ‘ഇയാള്‍ക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. വാര്‍ത്താസമ്മേളനത്തിന്റെ അന്തസത്ത മറന്ന് വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് മുഖ്യമന്ത്രി കടന്നത് അവിടെയുണ്ടായിരുന്നവരെ അമ്പരപ്പിച്ചു. ചോദ്യം ചോദിക്കുന്നവരെ രോഗികളായി
കൊല്ലം: മലയാളികളെ ഏറെ സങ്കടപ്പെടുത്തിയ മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ, താൻ അനുഭവിച്ച കടുത്ത മാനസിക വിഷമങ്ങളെയും കുടുംബത്തിൽ നിന്നുള്ള അവഗണനയെയും കുറിച്ച് തുറന്നുപറഞ്ഞ് മകൻ കിച്ചു സുധി. അച്ഛന്റെ മരണശേഷം താൻ പൂർണ്ണമായും ഒറ്റപ്പെട്ടുവെന്നും ഒരു ഘട്ടത്തിൽ ലഹരിക്ക് അടിമപ്പെട്ടുവെന്നും വൈകാരികമായ പങ്കുവെച്ച വീഡിയോയിൽ കിച്ചു വെളിപ്പെടുത്തി. തന്റെ ഒന്നര വയസ്സുള്ളപ്പോൾ അമ്മ ഉപേക്ഷിച്ചു പോയതും അച്ഛൻ വളർത്തിയതും കിച്ചു ഓർത്തെടുത്തു. അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷം കുടുംബത്തിൽ താൻ നേരിട്ടത് വലിയ
തമിഴ്നാട്: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടും. ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് (ട്രിച്ചി ഈസ്റ്റ്) എന്നീ മണ്ഡലങ്ങളിൽ നിന്നാണ് താരം മത്സരിക്കുന്നത്. ഞായറാഴ്ച ചെന്നൈയിൽ നടന്ന പാർട്ടി യോഗത്തിൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടുകൊണ്ടാണ് വിജയ് തന്റെ കന്നി തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. “സി. ജോസഫ് വിജയ്” എന്ന തന്റെ ഔദ്യോഗിക നാമത്തിലായിരിക്കും അദ്ദേഹം വോട്ടർമാരെ സമീപിക്കുക. നിലവിൽ ഡി.എം.കെ കൈവശം വെച്ചിരിക്കുന്ന










