മുംബൈ: ബോക്സ് ഓഫീസിൽ തരംഗമായി മാറിയ രൺവീർ സിങ് ചിത്രം ‘ധുരന്ദർ 2’ വിന്റെ ലാഭവിഹിതം ആവശ്യപ്പെട്ട് പാകിസ്താനിലെ ല്യാരി പ്രദേശവാസികൾ രംഗത്ത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ആയിരം കോടി കളക്ഷൻ നേടിയ പശ്ചാത്തലത്തിലാണ് വിചിത്രമായ ആവശ്യവുമായി പാക് നിവാസികൾ പ്രതിഷേധമുയർത്തുന്നത്. ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം ല്യാരിയാണെന്നും ആ പേര് ഉപയോഗിച്ചാണ് സിനിമ ഇത്രയും പണം സമ്പാദിച്ചതെന്നുമാണ് ഇവരുടെ വാദം.
നിവിന്‍ പോളി ഈസ് ബാക്ക്! പത്ത് ദിവസത്തിനുളളില്‍ ബോക്സ് ഓഫീസില്‍ 101 കോടി തൂക്കി ‘സര്‍വം മായ’
ചിത്രത്തിന്റെ വരുമാനത്തിൽ നിന്ന് 500 കോടി രൂപയെങ്കിലും തങ്ങൾക്ക് നൽകണമെന്ന് ല്യാരി നിവാസികൾ ആവശ്യപ്പെട്ടു. പ്രദേശത്തെ റോഡുകൾ തകർന്നു കിടക്കുകയാണെന്നും ലാഭവിഹിതം ലഭിച്ചാൽ വികസന പ്രവർത്തനങ്ങൾ നടത്താമെന്നുമാണ് ഇവരുടെ നിലപാട്. “ല്യാരിയുടെ പേര് ഉപയോഗിച്ച് നിങ്ങൾ കോടികൾ സമ്പാദിക്കുമ്പോൾ ആ ഗുണം ഈ പ്രദേശത്തിന് കൂടി ലഭിക്കണം,” എന്ന് പ്രദേശവാസി അഭിപ്രായപ്പെട്ടു. എന്നാൽ ഈ ആവശ്യത്തോട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സെൻസർ ബോർഡിന്റെ കർശന പരിശോധനകൾക്കും വിവാദങ്ങൾക്കും ശേഷം ഡിസംബർ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടി മുന്നേറുന്നത്.
“ആ കൂട്ട് എനിക്ക് വേണം”; വേർപിരിഞ്ഞ് പത്ത് വർഷം, ലിസിയുമായി വീണ്ടും ഒന്നിച്ചതിനെക്കുറിച്ച് പ്രിയദർശൻ, തങ്ങൾക്കിടയിൽ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തൽ







