തിരുവനന്തപുരം : സോഷ്യല്‍ മീഡിയയിലെ പുതിയ തരംഗമായ ‘ധുരന്ദര്‍’ ട്രെന്‍ഡുമായി കേരള പോലീസ്. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കേരള പോലീസ് ഔദ്യോഗിക പേജില്‍ പങ്കുവെച്ച ഈ റീല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ പോലീസിന്റെ അവബോധ സന്ദേശത്തേക്കാള്‍ ഉപരി, റീലിലെ പോലീസ് ഉദ്യോഗസ്ഥന്റെ ലുക്കിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച.
ദുരന്തര്‍ സിനിമയിലെ രണ്‍വീറിനെപ്പോലെ പാകിസ്ഥാനിലേക്ക് ചാരനായി പോകുന്ന ആള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ ചിത്രീകരിക്കുന്ന തമാശ കലര്‍ന്ന റീലുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറല്‍. ‘ഇഷ്ക് ജലാക്കര്‍’ എന്ന പാട്ടിനൊപ്പമാണ് ഈ റീലുകള്‍ വരുന്നത്. കേരള പോലീസ് ഇതിനെ ലഹരി കടത്തുകാരെ പിടികൂടുന്ന ദൃശ്യങ്ങളുമായി കൂട്ടിയിണക്കിയാണ് അവതരിപ്പിച്ചത്.
റീല്‍ വൈറലായതോടെ കമന്റ് ബോക്സില്‍ ചോദ്യങ്ങളുടെ പെരുമഴയാണ്. ‘സേനയില്‍ ഇത്രയും ഗ്ലാമറുള്ള ഓഫീസര്‍ ഉണ്ടായിരുന്നോ?’, ‘ഇജ്ജാതി ലുക്ക്’, ‘സാറിന്റെ പേരെന്താ?’ എന്നിങ്ങനെ പോകുന്നു യുവതികളുടെയും യുവാക്കളുടെയും കമന്റുകള്‍.
തെക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ് ; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; ജാഗ്രതാ നിർദേശം
എന്നാല്‍ കമന്റുകള്‍ അതിരുവിട്ടതോടെ കേരള പോലീസ് തന്നെ മറുപടിയുമായി എത്തി- ‘താങ്കള്‍ വിഷയത്തില്‍ നിന്നും തെന്നിമാറുന്നു!’ എന്ന പോലീസിന്റെ മറുപടിയും വൈറലായിരിക്കുകയാണ്.
റീലിന് താഴെ ആരാധകര്‍ മാത്രമല്ല, വിമര്‍ശകരും സജീവമാണ്. പത്തനംതിട്ടയില്‍ പുതുവത്സരാഘോഷത്തിനിടെ ഡിജെ ഉപകരണങ്ങളും ലാപ്ടോപ്പും പോലീസ് തകര്‍ത്തതിനെതിരെ വലിയ പ്രതിഷേധം കമന്റ് ബോക്സില്‍ ഉയരുന്നുണ്ട്. റീലില്‍ കാണിക്കുന്ന ‘ചിരിയും കളിയും’ പത്തനംതിട്ടയില്‍ കണ്ടില്ലല്ലോ എന്നാണ് പലരുടെയും ചോദ്യം. ശഖുംമുഖത്തെ പോലീസ് മര്‍ദ്ദനത്തിലും പ്രതിഷേധിച്ച് ചിലര്‍ കമന്റിട്ടുണ്ട്.
View this post on Instagram
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വീണാ ജോർജിന്റേത് ‘മെഗാ സീരിയൽ’ അഭിനയം! കയ്യിലെ പരിക്ക് പഴയത്; റെയിൽവേ പോലീസിന് തെളിവ് കിട്ടിയില്ല; ആരോപണങ്ങൾ തള്ളി വി.ഡി. സതീശൻ





