പന്തീരാങ്കാവ്: ഇന്‍സ്റ്റാഗ്രാം റീല്‍സിലെ ഗ്ലാമര്‍ പ്രകടനങ്ങള്‍ ഇനി ജയിലഴികള്‍ക്ക് പിന്നില്‍. മൂന്നരക്കോടിയുടെ മാരക ലഹരിമരുന്നുമായി പിടിയിലായ 20 വയസ്സുകാരി ഫാത്തിമ നസ്രിന് കേരളത്തിലെ ലഹരിക്കടത്ത് മാഫിയയുടെ പുതിയ ‘മുഖമായി’ മാറുന്നു. ലഹരിമരുന്ന് കടത്തിന് സോഷ്യല്‍ മീഡിയ താരങ്ങളെ മറയാക്കുന്ന സംഘങ്ങളുടെ തന്ത്രമാണ് പന്തീരാങ്കാവ് ടോള്‍പ്ലാസയില്‍ എക്സൈസ് പൊളിച്ചടുക്കിയത്.
കൊടും കുറ്റവാളിയായ മലപ്പുറം സ്വദേശി ഷഫീഖിനൊപ്പം (35) നഴ്സിംഗ് വിദ്യാര്‍ത്ഥിനികൂടിയായ നസ്രിനെ കണ്ടപ്പോള്‍ ആദ്യമൊന്നും ഉദ്യോഗസ്ഥര്‍ സംശയിച്ചില്ല. എന്നാല്‍ പരിശോധന മുറുകിയതോടെ പുറത്തുവന്നത് അതിശയിപ്പിക്കുന്ന വിവരങ്ങളാണ്.
വെറുമൊരു രഹസ്യ അറയല്ല ഇവര്‍ ഒരുക്കിയിരുന്നത്. രാജസ്ഥാനിലെ കഠിനമായ ചൂടില്‍ നിന്ന് 3.3 കിലോ മെത്താഫെറ്റമിനെയും എംഡിഎംഎ ഗുളികകളെയും സംരക്ഷിക്കാന്‍ കാറിനുള്ളില്‍ എയര്‍കണ്ടീഷന്‍ സംവിധാനത്തോടുകൂടിയ പ്രത്യേക അറ തന്നെ നിര്‍മ്മിച്ചു. ബോണറ്റിനുള്ളില്‍ ഡാഷ്ബോര്‍ഡിനോട് ചേര്‍ന്ന് എസി വെന്റിലേഷനോട് ഒട്ടിച്ചായിരുന്നു ഈ അറ. രാസലഹരികള്‍ ദീര്‍ഘദൂര യാത്രയില്‍ ചൂടേറ്റ് ഗുണനിലവാരം നഷ്ടപ്പെടാതിരിക്കാന്‍ കൃത്രിമ തണുപ്പ് ഉറപ്പാക്കുക എന്നതായിരുന്നു പ്രതികളുടെ ബുദ്ധി. ദീര്‍ഘനേരം പരിശോധിച്ചിട്ടും എക്സൈസ് സംഘത്തിന് ആദ്യം ഈ കേന്ദ്രം കണ്ടെത്താനായിരുന്നില്ല.
പരിശോധനകളില്‍ നിന്ന് തലയൂരാന്‍ ‘ഫാമിലി ട്രിപ്പ്’ എന്ന വ്യാജേന സ്ത്രീകളെ ഒപ്പം കൂട്ടുന്ന രീതി ലഹരിസംഘങ്ങള്‍ക്കിടയില്‍ വ്യാപകമാകുകയാണ്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ സ്വാധീനമുള്ള റീല്‍സ് താരങ്ങളെ ഇവര്‍ ലക്ഷ്യമിടുന്നു. യുവതി കാറിലുണ്ടെങ്കില്‍ പോലീസ് പരിശോധന കര്ശനമാകില്ലെന്ന ഷഫീഖിന്റെ വിശ്വാസമാണ് ഇത്തവണ നസ്രിനെ ഈ കെണിയില്‍ വീഴ്ത്തിയത്.
മംഗളൂരു വഴി കോഴിക്കോട്ടേക്ക്: മംഗളൂരുവില്‍ നിന്നുള്ള കുടുംബയാത്രയാണെന്ന് തോന്നിപ്പിക്കാന്‍ ഷഫീഖിന്റെ നിര്‍ദ്ദേശപ്രകാരം നസ്രിന് അവിടെ എത്തുകയായിരുന്നു. അവിടെ നിന്നാണ് മാരക മരുന്നുമായി ഇവര്‍ കോഴിക്കോട്ടേക്ക് പാഞ്ഞത്. പിടിയിലായ ഷഫീഖ് ലഹരി ഇടപാടുകളിലെ നിസാരക്കാരനല്ല. മലപ്പുറം, വയനാട് ജില്ലകളില്‍ ലഹരിമരുന്ന് കടത്തിന് ഇയാള്‍ക്കെതിരെ മുന്‍പും കേസുകളുണ്ട്. അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള വലിയൊരു ശൃംഖലയുടെ പ്രധാന കണ്ണിയാണിയാള്. രാജസ്ഥാനില്‍ നിന്ന് എത്തിക്കുന്ന ലഹരി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മലപ്പുറത്തെ ചില്ലറ വില്പനക്കാര്ക്ക് എത്തിക്കുകയായിരുന്നു ഇയാളുടെ രീതി.
അസി. കമ്മീഷണര്‍ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള സംഘം നസ്രിന്റെ സോഷ്യല്‍ മീഡിയ ബന്ധങ്ങളെക്കുറിച്ചും ഫോണ്‍ രേഖകളെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. റീല്‍സ് താരങ്ങള്‍ ലഹരിമരുന്ന് സംഘങ്ങളുടെ പുതിയ കാരിയര്‍മാരായി മാറുന്ന പ്രവണത എക്സൈസ് ഗൗരവത്തോടെയാണ് കാണുന്നത്. ലഹരിപ്പണം നസ്രിന്റെ അക്കൗണ്ടിലേക്ക് എത്തിയോ എന്നും ഇതിന് പിന്നില്‍ മറ്റാരൊക്കെയുണ്ടെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനാണ് നീക്കം. രാജസ്ഥാന് കേന്ദ്രീകരിച്ച് നടത്തിയ ഈ വന്‍ ലഹരിമരുന്ന് ശൃംഖലയെ പിളര്‍ത്താന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നഴ്സ് ലെനയുടെ മരണം: അന്വേഷണം ആശുപത്രിയിലെത്തിയ ‘സുഹൃത്തുക്കളിലേക്ക്’; ദുരൂഹതകള്‍ ഏറെ





