ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി തടസ്സരഹിത ഗതാഗതം ഉറപ്പാക്കാനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നീക്കം അന്തിമഘട്ടത്തിലേക്ക്. ടോള്‍ ബൂത്തുകള്‍ അപ്രത്യക്ഷമാകുന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാകുമെങ്കിലും, ടോള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കനത്ത പിഴയാണ് കാത്തിരിക്കുന്നത്. പുതിയ ‘ഫ്രീ ഫ്‌ലോ’ സംവിധാനത്തിലൂടെ ടോള്‍ തുക നല്‍കാതെ കുടിശിക വരുത്തുന്നവരില്‍ നിന്ന് യഥാര്‍ഥ തുകയുടെ ഇരട്ടി പിഴയായി ഈടാക്കാന്‍ നിയമങ്ങളില്‍ മാറ്റം വരുത്തി.
വാഹനങ്ങള്‍ നിര്‍ത്താതെ തന്നെ ടോള്‍ ഈടാക്കുന്ന വിദേശരാജ്യങ്ങളിലെ മാതൃകയിലുള്ള സാങ്കേതികവിദ്യയാണ് ഇന്ത്യയിലും നടപ്പാക്കുന്നത്. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ടോള്‍ നല്‍കാതെ നിയമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയാണ് പുതിയ പരിഷ്‌കാരത്തിന്റെ പ്രധാന ലക്ഷ്യം. വാഹന്‍ ഡാറ്റാബേസ് വഴി ഓരോ വാഹനത്തെയും കൃത്യമായി നിരീക്ഷിക്കാനും സംവിധാനമുണ്ടാകും.
ഫാസ്ടാഗില്‍ മതിയായ ബാലന്‍സ് ഇല്ലാത്തത് മൂലമോ, ടാഗിനുണ്ടാകുന്ന കേടുപാടുകള്‍ മൂലമോ ടോള്‍ തുക ഈടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ‘അണ്‍പെയ്ഡ് ടോള്‍’ ആയി കണക്കാക്കും. ഇത്തരക്കാര്‍ക്ക് മൊബൈല്‍ ഫോണിലോ ഇമെയിലിലോ ഇ-നോട്ടീസ് ലഭിക്കും. എവിടെ വെച്ചാണ് ടോള്‍ നല്‍കാതെ പോയതെന്ന കൃത്യമായ വിവരങ്ങള്‍ നോട്ടീസിലുണ്ടാകും. ഇ-നോട്ടീസ് ലഭിച്ച് ആദ്യ 72 മണിക്കൂറിനുള്ളില്‍ (3 ദിവസം) അധിക ചാര്‍ജുകള്‍ ഇല്ലാതെ ടോള്‍ അടച്ചുതീര്‍ക്കാം. എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ പണമടച്ചില്ലെങ്കില്‍ ടോള്‍ തുകയുടെ ഇരട്ടി തുക നല്‍കേണ്ടി വരും.
നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ആണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ക്യാമറകളും സെന്‍സറുകളും ഉപയോഗിച്ച് വാഹനങ്ങള്‍ തിരിച്ചറിയുന്ന രീതിയിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. എങ്കിലും, സാങ്കേതിക തകരാറുകള്‍ മൂലമോ മറ്റോ പണം ഈടാക്കപ്പെടാതിരുന്നാല്‍ യാത്രക്കാര്‍ വലിയ പിഴ നല്‍കേണ്ടി വരുന്നത് തിരിച്ചടിയായേക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തദ്ദേശവിജയം ആത്മവിശ്വാസം; ജോസ് കെ മാണി വിഭാഗത്തെ തിരികെ കൊണ്ടുവരാന്‍ നീക്കം; ലീഗുമായി കൂടിയാലോചിച്ച് മുന്നണി വിപുലീകരണം വേഗത്തിലാക്കും; പിവി അന്‍വറിനേയും ശ്രേയംസ് കുമാറിനേയും ഒപ്പം കൂട്ടും; ബിഡിജെഎസിനെ കൊണ്ടു വരാന്‍ അടൂര്‍ പ്രകാശ്; ന്യൂനപക്ഷ പിന്തുണ നിലനിര്‍ത്തി ഭൂരിപക്ഷവിഭാഗങ്ങളെ ഒപ്പം ചേര്‍ക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങിന് കോണ്‍ഗ്രസ്





