ദേശീയപാതകളില്‍ ടോള്‍ ബൂത്തുകള്‍ മായും; പകരം വരുന്നത് ‘ഫ്രീ ഫ്‌ലോ’ സംവിധാനം; പണമടച്ചില്ലെങ്കില്‍ ഇരട്ടി പിഴ

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി തടസ്സരഹിത ഗതാഗതം ഉറപ്പാക്കാനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നീക്കം അന്തിമഘട്ടത്തിലേക്ക്.