മുഖ്യമന്ത്രി പദ ചര്‍ച്ചകളില്‍ രാഹുലിന് കടുത്ത അതൃപ്തി; നേതാക്കള്‍ക്ക് താക്കീത്; വനിതാ മുഖ്യമന്ത്രി ചര്‍ച്ച ഉയര്‍ത്തിയത് മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കെ, കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി പദ ചര്‍ച്ചകളില്‍ കടുത്ത അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി. കേരളത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍, ഗ്രൂപ്പ് താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനത്തിനായി നടത്തുന്ന ചര്‍ച്ചകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് സംസ്ഥാന നേതാക്കളെ നേരിട്ട് അറിയിച്ചു. ഇതോടെ വ്യക്തികേന്ദ്രീകൃതമായ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയുള്ള കെ. സുധാകരന്റെ പ്രസ്താവന മുന്നണിയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്

രക്തസാക്ഷി ഫണ്ടിലും കൈയിട്ടു; തെളിവ് പുറത്ത് വിട്ട് വി. കുഞ്ഞിക്കൃഷ്ണന്‍; പയ്യന്നൂരില്‍ സി.പി.എം പ്രതിരോധത്തില്‍; പയ്യന്നൂരിലും തളിപ്പറമ്പിലും തരംഗമാകാന്‍ വിമതര്‍; സിപിഎമ്മിന് അടിതെറ്റുന്നു

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പയ്യന്നൂരിലെ സി.പി.എമ്മിനെ വെട്ടിലാക്കി ഫണ്ട് വെട്ടിപ്പ് ആരോപണത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്. പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണന്‍ നേരിട്ട് പങ്കുവെച്ച രേഖകളാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുന്നത്. രക്തസാക്ഷി ധനരാജിന്റെ കുടുംബ സഹായ നിധിയില്‍ നിന്ന് പോലും പണം വകമാറ്റിയെന്ന വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകും. പയ്യന്നൂരില്‍ ഒരു രൂപയുടെ പോലും ഫണ്ട് തിരിമറി നടന്നിട്ടില്ലെന്ന പാര്‍ട്ടി കേന്ദ്രങ്ങളുടെ

മുഖ്യമന്ത്രി – പ്രതിപക്ഷ നേതാവ് സംവാദം: വെല്ലുവിളികള്‍ ബാക്കി; ‘ശബരമലയും വര്‍ഗീയതയും’ ചര്‍ച്ചയാകില്ല? നാളത്തെ വാര്‍ത്താസമ്മേളനം നിര്‍ണായകം; സംവാദ സാധ്യത കുറവ്

കൊച്ചി: കേരളം ഉറ്റുനോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള രാഷ്ട്രീയ സംവാദം നടക്കാന്‍ സാധ്യത മങ്ങുന്നു. സംവാദം വെറുമൊരു രാഷ്ട്രീയ വെല്ലുവിളിയായി തന്നെ അവശേഷിക്കാനാണ് നിലവിലെ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സംവാദത്തിന് തയ്യാറാണെന്നും സമയവും സ്ഥലവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സംവാദത്തിന് മുഖ്യമന്ത്രി തയ്യാറായാല്‍ തന്നെ, അത് ‘വികസന’ വിഷയങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന കര്‍ക്കശ നിലപാട് അദ്ദേഹം സ്വീകരിച്ചേക്കും. തിരഞ്ഞെടുപ്പ് കാലത്ത്

ഇത് മോശമാണ് സിഎമ്മേ…’ ! കൊല്ലത്ത് മുഖ്യമന്ത്രിയെ ‘വെള്ളം കുടിപ്പിച്ചു’; 24-ല്‍ നിന്ന് റിപ്പോര്‍ട്ടറിലെത്തിയ എ.വി. ജയശങ്കര്‍ ഇപ്പോള്‍ മാധ്യമലോകത്തെ ‘പുതിയ ഹീറോ’

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍, പതിവ് വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയനെ  പ്രതിരോധത്തിലാക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധേയനാകുന്നു. റിപ്പോര്‍ട്ടര്‍ ടിവിയിലെ എ.വി. ജയശങ്കറാണ് കൊല്ലത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്ത് കൈയടി നേടുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ ചോദ്യങ്ങള്‍ പരിമിതപ്പെടുത്താറുള്ള ശൈലിയെ വെല്ലുവിളിച്ചായിരുന്നു ജയശങ്കറിന്റെ ഇടപെടല്‍. കൈരളിക്കും ദേശാഭിമാനിക്കും മാത്രം മുന്‍ഗണന നല്‍കുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചതോടെ കൊല്ലത്തെ വേദി സംഘര്‍ഷഭരിതമായി. ‘ഇത് മോശമാണ് സിഎമ്മേ…’

കന്നി വോട്ടർമാർക്ക് ‘മധുരമുള്ള വോട്ട്’; ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ പുത്തൻ പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കന്നി വോട്ടർമാരെ ആകർഷിക്കുന്നതിനായി ‘മധുരമുള്ള വോട്ട്’ എന്ന പേരിൽ ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലെത്തുന്ന യുവ വോട്ടർമാർക്കായിരിക്കും കമ്മീഷൻ മധുരം നൽകുക. ഇത് സംബന്ധിച്ച കർശന നിർദ്ദേശം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നൽകിക്കഴിഞ്ഞു. സംസ്ഥാനത്തെ ഭരണത്തുടർച്ചയോ മാറ്റമോ നിശ്ചയിക്കുന്നതിൽ ഇത്തവണത്തെ കന്നി വോട്ടർമാർ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ

നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത അന്തരിച്ചു; അന്ത്യം ബെംഗളൂരുവിലെ വസതിയിൽ

ബെംഗളൂരു: പ്രശസ്ത നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണ്ണലത (86) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം ബെംഗളൂരുവിൽ വെച്ച് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സുവർണ്ണലതയുടെ വിയോഗത്തിൽ സിനിമാ സാംസ്കാരിക ലോകം അനുശോചനം രേഖപ്പെടുത്തി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമാ മേഖലകളിലെ പ്രമുഖരായ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ തുടങ്ങിയവർ പ്രകാശ് രാജിന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നേവി ഉദ്യോഗസ്ഥനായ പ്രതി കീഴടങ്ങി ;കൊലപാതകം സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്

വിശാഖപട്ടണം: . ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രണയിനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥൻ പോലീസിൽ കീഴടങ്ങി. ഐ.എൻ.എസ് ഡേഗയിലെ ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്ര (35) ആണ് പിടിയിലായത്. പോളിപ്പള്ളി മൗനിക (29) എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. രവീന്ദ്രയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയ തക്കം നോക്കിയാണ് ഇയാൾ മൗനികയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച ഉച്ചയോടെ എത്തിയ ഇരുവരും തമ്മിൽ വൈകുന്നേരത്തോടെ തർക്കമുണ്ടാവുകയും രോഷാകുലനായ രവീന്ദ്ര മൗനികയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ്

മീഷോയുടെ പേരിൽ സമ്മാന തട്ടിപ്പ്: പോലീസിന്റെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ‘മീഷോ’എന്ന സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റേർഡ് പോസ്റ്റ് വഴി വ്യാജ സമ്മാന കത്തുകൾ അയച്ച് തട്ടിപ്പ്. തട്ടിപ്പുകാർ അയക്കുന്ന കത്തുകളിൽ ആകർഷകമായ സ്ക്രാച്ച് കാർഡുകൾ ഉൾപ്പെടുത്തിയിരിക്കും. ഇത് സ്ക്രാച്ച് ചെയ്യുമ്പോൾ വലിയൊരു തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും തുക കൈപ്പറ്റാനായി കത്തിലുള്ള ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. തുടർന്നാണ് തട്ടിപ്പ് അരങ്ങേറുക. ​കമ്പനി പ്രതിനിധികൾ എന്ന വ്യാജേന സംസാരിക്കുന്ന തട്ടിപ്പുകാർ എതിർകക്ഷിയുടെ വിശ്വാസം ആർജിച്ചശേഷം സമ്മാനത്തുക ലഭിക്കുന്നതിന്

ശബരിമലയിലെ സ്വർണം മോഷ്ടിച്ചവരെ പൂട്ടും; മോദിയും പിണറായിയും ഒന്നാണെന്ന് രാഹുൽ ഗാന്ധി

അടൂർ: അടൂരിൽ നടന്ന കൂറ്റൻ യുഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിൽ എൽഡിഎഫ്-ബിജെപി സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിലെ അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിലെ ഭരണകക്ഷിയായ എൽഡിഎഫും കേന്ദ്രത്തിലെ ബിജെപിയും കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരേ തൂവൽ പക്ഷികളാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയപ്പോൾ ശബരിമല വിഷയം മനഃപൂർവ്വം വിസ്മരിക്കുകയായിരുന്നുവെന്നും, വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും അദ്ദേഹം

വട്ടിയൂര്‍ക്കാവില്‍ വ്യാജവാര്‍ത്ത ; കെ.മുരളീധരന്റെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം:  കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കാന്‍ ആളുകളെ വാടകയ്ക്ക് ആവശ്യമുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് കേസെടുത്തു. മുരളീധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജവാര്‍ത്തയിലൂടെ സമൂഹത്തില്‍ പ്രകോപനം സൃഷ്ടിക്കാനും ലഹളയുണ്ടാക്കാന്‍ പ്രേരിപ്പിക്കാനും ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. പവര്‍ സപ്ലൈ ആപ്പിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നുവെന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരമൊരു പരസ്യം കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായും നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് ജീവിതത്തില്‍ താന്‍ ഇതുവരെ