എഫ്.സി.ആര്‍.എ. ഭേദഗതി: സഭാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് കേന്ദ്രം എന്ന് ആരോപണം; പ്രതിഷേധം കടുപ്പിച്ച് കേരളം; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരം; ക്രൈസ്തവ മേഖലയില്‍ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ സന്നദ്ധ-ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഹനിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ.) ഭേദഗതിക്കെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു.