രാഘവ് ചദ്ദയെ മാറ്റി; രാജ്യസഭയിൽ എഎപി ഡെപ്യൂട്ടി ലീഡറായി അശോക് മിത്തൽ

ന്യൂ ഡൽഹി: രാജ്യസഭയിലെ ആം ആദ്മി പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് രാഘവ് ചദ്ദയെ നീക്കി പകരം അശോക് മിത്തലിനെ (പഞ്ചാബിൽ നിന്നുള്ള എംപിയാണ്) നിയമിച്ചു. എഎപി നേതൃത്വം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് രാജ്യസഭാ സെക്രട്ടേറിയറ്റിന് കൈമാറുകയും സഭാ കക്ഷി നേതാവ് സഞ്ജയ് സിംഗ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പാർട്ടി തീരുമാനത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇതൊരു സ്വാഭാവിക പുനഃസംഘടനയാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ

കേരളത്തിന്റെ വികസന കുതിപ്പും മാറുന്ന ജനവിധിയും: ഒരു ദശകത്തിന്റെ റിപ്പോർട്ട് കാർഡ്

തിരുവനന്തപുരം: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ കൈവരിച്ച വിപ്ലവകരമായ പുരോഗതി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന വിലയിരുത്തലുകൾ സജീവമാകുന്നു. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി സമസ്ത മേഖലകളിലും ഉണ്ടായ കുതിച്ചുചാട്ടം ജനങ്ങളുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അടിസ്ഥാനരഹിതമായ രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം, തങ്ങളുടെ ദൈനംദിന ജീവിതത്തിലുണ്ടായ ഗുണപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ എൽ.ഡി.എഫിന് അനുകൂലമായി വിധിയെഴുതുമെന്നാണ് ഭരണപക്ഷത്തിന്റെ കണക്കുകൂട്ടൽ. കേരളത്തിലെ കുടിയേറ്റ നിരക്കിലുണ്ടായ മാറ്റങ്ങൾ ഈ വികസന കുതിപ്പിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രശസ്ത ഗവേഷകൻ

തിരുവനന്തപുരത്ത് ഗുണ്ടാ വേട്ട: കുപ്രസിദ്ധ കുറ്റവാളി ജിഷ്ണുവിനെ കാപ്പ ചുമത്തി നാടുകടത്തി

തിരുവനന്തപുരം : കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം സിറ്റി പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട തിരുവനന്തപുരം മണ്ണന്തല ചെഞ്ചേരി  ലക്ഷം വീട്ടിൽ ജിഷ്ണു  (20) വിനെ കാപ്പ ചുമത്തി നാടുകടത്തി. നിയമത്തെ വെല്ലുവിളിച്ച്  പോലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ആളാണിയാൾ. 2026 ഏപ്രിൽ ഒന്നു മുതൽ 2026 സെപ്റ്റംബർ 30 വരെ 6 മാസത്തേക്കാണ് ഇയാളെ നാടുകടത്തിയിട്ടുള്ളത്. തിരുവനന്തപുരം സിറ്റി പോലീസ് പരിധിയിൽ ഇയാൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയിലെ മണ്ണന്തല, മെഡിക്കൽ കോളേജ്,

വിഐപി യാത്രാ വഴിയായതിനാല്‍ അമ്മയോട് കാര്‍ നീക്കിയിടാന്‍ പറഞ്ഞു; കലിപ്പുകയറി ജൂനിയര്‍, സീനിയറുടെ നെഞ്ചിലിടിച്ചു; കേരളാ പോലീസ് ഇതെങ്ങോട്ട്? എല്ലാം പോലീസ് ആസ്ഥാനത്തിന് മുന്നില്‍

തിരുവനന്തപുരം: പാസിംഗ് ഔട്ട് കഴിഞ്ഞ് മാസങ്ങള്‍ തികയും മുന്‍പേ ‘ചുളു’ ഡ്യൂട്ടി തരപ്പെടുത്തി സേനയില്‍ കസറുന്ന നവപോലീസുകാരുടെ അഹങ്കാരം അതിരുവിടുന്നു. വിഐപി സുരക്ഷാ ഡ്യൂട്ടിക്കിടെ തിരുവനന്തപുരത്ത് നടന്നത് കേട്ടാല്‍ അമ്പരക്കുന്ന കാര്യങ്ങള്‍. പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മ്യൂസിയം സ്റ്റേഷനിലെ സീനിയര്‍ ഓഫീസറെ 2023 ബാച്ചിലെ ജൂനിയര്‍ തല്ലിച്ചതച്ചു. 15 വര്‍ഷത്തെ സര്‍വീസുള്ള സിവില്‍ പോലീസ് ഓഫീസര്‍ വിശാഖിനാണ് നെഞ്ചില്‍ മര്‍ദനമേറ്റത്. ഇന്ന് രാവിലെ വിഐപി സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പോലീസ് ആസ്ഥാനത്തിന് മുന്നില്‍

വീടിന്റെ ടെറസ്സിൽ കഞ്ചാവ് കൃഷി; ചാവക്കാട് സ്വദേശി പിടിയിൽ

തിരുവനന്തപുരം: വീടിൻെറ ടെറസ്സിൽ അലങ്കാര ചെടികൾക്കിടയിൽ  കഞ്ചാവ്  നട്ടുവളർത്തിയ വിരുതൻ പോലീസിന്റെ പിടിയിലായി. ചാവക്കാട് എടക്കഴിയൂർ സ്വദേശി കിഴക്കത്തറ വീട്ടിൽ യൂസഫ് (49) ആണ് ചാവക്കാട് പോലീസിന്റെ വലയിലായത്. ചാവക്കാട് പോലീസ് ഇൻസ്പെക്ടർ എൻ എസ് രാജീവിൻെറ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . പോലീസ് പിടിച്ചെടുത്ത കഞ്ചാവ് ചെടി ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ചാവക്കാട് സബ് ഇൻസ്പെക്ടർമാരായ ആഷിഫ്, ആദർശ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ അൻവർസാദത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ

“എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ല”;അവർ നിലപാട് പറഞ്ഞാല്‍ സിപിഎം നിലപാട് വ്യക്തമാക്കും : എം.വി. ഗോവിന്ദൻ

MV-Govindan

കണ്ണൂർ: തിരഞ്ഞെടുപ്പ് ചൂടിനിടെ എസ്ഡിപിഐ വോട്ട് സംബന്ധിച്ച ചർച്ചകളിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിന് പറയണമെന്ന് അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്ന ചോദ്യം ഉന്നയിച്ച ഗോവിന്ദൻ, എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയാൽ സിപിഐഎമ്മിന്റെ മറുപടി നൽകാമെന്നും പറഞ്ഞു. എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറി. “അതൊക്കെ വിശകലനം

പാചകവാതക ക്ഷാമം മൂലം ഹോട്ടൽ അടച്ചുപൂട്ടി ;കൊച്ചിയിൽ ഹോട്ടലുടമ ജീവനൊടുക്കി

കൊച്ചി: കൊച്ചിയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ കോടമ്പുറം സ്വദേശി കെ.കെ. രാജനെയാണ് (52) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് പ്രവർത്തിക്കുന്ന ‘കെ.കെ.ആർ. ബേക്സ് ആൻഡ് ജ്യൂസസ്’ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹം. പാചകവാതക ക്ഷാമത്തെത്തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നതും പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. ഈ വർഷം ജനുവരി ഒന്നിനാണ് രാജൻ ഏറെ പ്രതീക്ഷയോടെ കാക്കനാട്ട് പുതിയ ഹോട്ടൽ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്ത്

എൽഡിഎഫിന്റെ ചിലവിൽ യുഡിഎഫ് പരസ്യം; തിരുവനന്തപുരത്ത് വേറിട്ട തെരഞ്ഞെടുപ്പ് പ്രചരണം

തിരുവനന്തപുരം: എൽഡിഎഫിന്റെ ചെലവിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യം. പരസ്യരംഗത്ത് തനതായ വഴിവെട്ടി മുന്നേറുകയാണ് യുഡിഎഫ്. എൽഡിഎഫിന്റെ കൂറ്റൻ പ്രചരണ ബോർഡുകൾ ഉയർത്തിയിട്ടുള്ള സ്ഥലങ്ങളിൽ നടപ്പാതയിൽ പോസ്റ്റർ പതിപ്പിച്ചാണ് യുഡിഎഫ് എതിർപരസ്യം നടത്തിയിരിക്കുന്നത്. ” ഉത്തരം വേണോ?മുകളിലേക്ക് നോക്കൂ. സ്വർണം കട്ടത് ആരപ്പാ? ” എന്നാണ് യുഡിഎഫ് പതിപ്പിച്ചിട്ടുള്ള പോസ്റ്റുകളിലുള്ളത്. എങ്ങോട്ട് നോക്കണം എന്ന് സൂചിപ്പിക്കുന്ന ദിശാസൂചികയും നിന്ന് നോക്കുന്നതിനായി കാലുകൾ വെക്കേണ്ട സ്ഥലത്തിന്റെ അടയാളവും ഈ പോസ്റ്ററിലുണ്ട്. പോസ്റ്ററിൽ പറയുന്നത് പ്രകാരം നിന്നു നോക്കിയാൽ എൽഡിഎഫിന്റെ മുഖ്യമന്ത്രിയുടെ

മലയാള സിനിമയിൽ ചരിത്രം രചിക്കാൻ ‘; ‘പേട്രിയറ്റ്’ ട്രെയ്‌ലർ ലോഞ്ച് ഏപ്രിൽ 4-ന് ; ഫാൻസിനൊപ്പം കൊച്ചിയിൽ മോഹൻലാൽ തൃശൂരിൽ മമ്മൂട്ടി

കൊച്ചി: ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റി’ന്റെ ട്രെയ്‌ലർ റിലീസ് ആഘോഷമാക്കാൻ അണിയറപ്രവർത്തകർ. മലയാള സിനിമാ ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധം ഒരേസമയം രണ്ട് വ്യത്യസ്ത നഗരങ്ങളിൽ സൂപ്പർ താരങ്ങൾ പങ്കെടുത്തുകൊണ്ടുള്ള ട്രെയ്‌ലർ ലോഞ്ചാണ് ഏപ്രിൽ നാലിന് നടക്കുക. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ ഈ വിസ്മയ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ സിനിമാ ലോകം വലിയ ആവേശത്തിലാണ്. ഏപ്രിൽ നാലാം തീയതി വൈകുന്നേരം ആറ് മണിക്ക് മോഹൻലാൽ എറണാകുളം കവിത തിയേറ്ററിലും മമ്മൂട്ടി തൃശൂർ രാഗം

തീവണ്ടിക്ക് നേരെയുള്ള കല്ലേറ്: വിദ്യാര്‍ത്ഥിനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; പ്രതിയെ പിടികൂടാനാവാതെ പോലീസ്; അന്വേഷണം ഇഴയുന്നതായി ആക്ഷേപം

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്സ്പ്രസിന് നേരെ നടന്ന കല്ലേറിലെ പ്രതി ഇപ്പോഴും കാണാമറയത്ത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണന്റെ മൂന്ന് പല്ലുകളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. നിലവില്‍ വിദ്യാര്‍ത്ഥിനി സുഖം പ്രാപിച്ചുവരുന്നുണ്ടെങ്കിലും, അക്രമം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിയാത്തത് യാത്രക്കാര്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ആലുവയില്‍ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യവെ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ഐശ്വര്യയ്ക്ക് നേരെ ആക്രമണമുണ്ടായത്. കല്ലേറില്‍ ആറ്