“എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ല”;അവർ നിലപാട് പറഞ്ഞാല്‍ സിപിഎം നിലപാട് വ്യക്തമാക്കും : എം.വി. ഗോവിന്ദൻ

MV-Govindan

കണ്ണൂർ: തിരഞ്ഞെടുപ്പ് ചൂടിനിടെ എസ്ഡിപിഐ വോട്ട് സംബന്ധിച്ച ചർച്ചകളിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിന് പറയണമെന്ന് അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്ന ചോദ്യം ഉന്നയിച്ച ഗോവിന്ദൻ, എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയാൽ സിപിഐഎമ്മിന്റെ മറുപടി നൽകാമെന്നും പറഞ്ഞു.

എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറി. “അതൊക്കെ വിശകലനം ചെയ്യേണ്ട വിഷയമാണ്. വർഗീയ പാർട്ടികളെ സംബന്ധിച്ച് സിപിഐഎമ്മിന് കൃത്യമായ നിലപാടുണ്ട്. എസ്ഡിപിഐ നിലവിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അവർ നിലപാട് പറയട്ടെ, അപ്പോൾ നോക്കാം,” ഗോവിന്ദൻ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. വയനാട് ഫണ്ടിന്റെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് ഇപ്പോഴും മൗനം പാലിക്കുകയാണ്. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ അത് സത്യവാങ്മൂലത്തിൽ ഉണ്ടാകണമായിരുന്നു. സ്ഥലം വാങ്ങിയത് മുതൽ വലിയ തട്ടിപ്പാണ് അവിടെ നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

പയ്യന്നൂരിലെ വ്യാജ ഐഡി കാർഡ് വിവാദത്തിൽ കെ.സി. വേണുഗോപാലിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. വേണുഗോപാൽ അസംബന്ധം പറയുകയാണെന്നും യൂത്ത് കോൺഗ്രസ് നേരത്തെ നടത്തിയ വ്യാജ രേഖാ നിർമ്മാണം മനസ്സിൽ വെച്ചാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. .

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.