റെജി ലൂക്കോസിന്റെ ബിജെപി പ്രവേശം; വെട്ടിലായി ഇടത് സഹയാത്രികർ, കർശന നിയന്ത്രണവുമായി സിപിഎം.

reji lukose BJP
തിരുവനന്തപുരം: മലയാളം ടെലിവിഷൻ ചർച്ചകളിൽ ഇടതു സഹയാത്രികനായും സിപിഎം സഹയാത്രികനായും പ്രത്യക്ഷപ്പെട്ടിരുന്ന റെജി ലൂക്കോസ് ബിജെപിയിലേക്ക് ചേക്കേറിയത് മറ്റു ഇടതുസഹയാത്രികർക്കും കനത്ത നാണക്കേടായി. സഹയാത്രികർ എന്ന ലേബലിൽ ചാനൽ ചർച്ചകളിൽ പ്രത്യക്ഷപ്പെടുന്നവർക്ക് ഇടതുമുന്നണിയുമായി യാതൊരു ഔദ്യോഗിക ബന്ധവും ഇല്ലെന്ന സിപിഎം നിലപാടാണ് ഇ വർക്ക് കനത്ത പ്രഹരം ഏൽപ്പിച്ചിരിക്കുന്നത്.
റെജി ലൂക്കോസിന് പുറമേ അഡ്വ.ബി എൻ ഹസ്‌കർ, അഡ്വ.എൻ ലാൽകുമാർ. ഡോ. പ്രേംകുമാർ എന്നിവരാണ് ഇടത് സഹയാത്രികരായി ചാനൽ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്നത്.ഇവരെല്ലാംതന്നെ സിപിഎം അനുഭാവികളുമായിരുന്നു.
ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധിയായി ആരു പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിൽ നിന്നാണ്. ചർച്ചകളിൽ പങ്കെടുക്കേണ്ട പ്രതിനിധികളുടെ പാനൽ എ കെ ജി സെന്ററിൽ തയ്യാറാക്കിയിട്ടുണ്ട്.
ചാനലുകൾ ആവശ്യപ്പെടുന്നത് അനുസരിച്ച് ചർച്ചയുടെ വിഷയം മനസ്സിലാക്കി പ്രതിനിധികളെ  എ കെ ജി സെന്ററിൽ നിന്നാണ് നിയോഗിക്കുക.
ചർച്ചയിൽ പങ്കെടുക്കുന്ന മറ്റു പാനലിസ്റ്റുകൾ ആരെന്ന് മനസ്സിലാക്കിയ ശേഷമാണ് സിപിഎം ആളെ അയക്കുക.
അവതാരകൻ ആരെന്നും അന്വേഷിക്കും. ഏഷ്യാനെറ്റിൽ ചർച്ച നയിക്കുന്നത് വിനു വി ജോൺ ആണെങ്കിൽ  സി പി എം പ്രതിനിധിയെ നിയോഗിക്കാറില്ല.വിനു വി ജോണിനെ  ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്.
ചർച്ചയിൽ പങ്കെടുക്കുന്ന സി പി എം പ്രതിനിധിക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതും പാർട്ടി ആസ്ഥാനത്തുനിന്നാണ്.ഇതിന് വിപുലമായ സംവിധാനം പാർട്ടി ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. ഇതിനു ചുമതലപ്പെട്ടവർ എ കെ ജി സെന്ററിൽ ചർച്ച സസൂഷ് മം വീക്ഷിക്കുകയും പ്രതിനിധിക്കു മറുപടി പറയാൻ ആവശ്യമായ വിവരങ്ങൾ അപ്പപ്പോൾ കൈമാറു കയും ചെയ്യും. ഇതാണ് സാധാരണ രീതി.
ചില ദിവസങ്ങളിൽ ചില വിഷയങ്ങളിൽ പാർട്ടി പ്രതിനിധിയെ സി പി എം നിയോഗിക്കാറില്ല. പാർട്ടിയെ അത്രയേറെ നേരിട്ട് പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ ചർച്ചയായി വരുന്ന ദിവസങ്ങളിലാണ് സാധാരണ ഇങ്ങനെ സംഭവിക്കുക. അങ്ങനെയുള്ള ദിവസങ്ങളിലാണ് ബുദ്ധിജീവി നാട്യത്തിൽ, ഇടത് സൈത്താന്തികർ എന്ന ഭാവത്തോടെ ഇടതു സഹയാത്രികർ ചർച്ചയിൽ എത്തുക.
ചർച്ചകളിൽ മിതത്വത്തോടെ പങ്കെടുക്കുന്നവരല്ല ഇവരാരും. ഉയർന്ന ശബ്ദത്തിൽ എതിരാളികളെ വാക്കുകളിലൂടെ ആക്രമിച്ച് തങ്ങൾക്ക് പ്രിയപ്പെട്ട നേതാവിനെ വാനോളം പുകഴ്ത്തുന്ന നിലപാടാണ് ഇവർ സാധാരണ സ്വീകരിക്കാറ്.
റെജി ലൂക്കോസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് സി പി എമ്മിന്റെ ഇപ്പോഴത്തെ നിലപാട്. എന്നാൽ കഴിഞ്ഞ 35 വർഷമായിതാൻ സി പി എം സഹയാത്രികനാണെന്നും പാർട്ടി അംഗമാണെന്നും ബ്രാഞ്ച് കമ്മിറ്റി പ്രതിനിധിയായി കോട്ടയം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും റെജി ലൂക്കോസ് പറയുന്നു. ഇത് സാധൂകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളും ഉണ്ട്.
റെജി ലൂക്കോസിന്റെ ചുവട്മാറ്റത്തെ തുടർന്ന് ഇടത് സഹയാത്രികർക്ക് മേൽ കർശന നിയന്ത്രണം സി പി എം ഏർപ്പെടുത്തിയിട്ടുണ്ട്. പാർട്ടി അംഗമായ ബി എൻ ഹസ്കറിന് പാർട്ടി വിരുദ്ധ നിലപാട് ചർച്ചകളിൽ സ്വീകരിക്കരുതെന്ന് സിപിഎം നിർദേശം നൽകിയിട്ടുണ്ട്.
എസ് എൻ ഡി പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശത്തിനെതിരെയും മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ഔദ്യോഗിക കാറിൽ കയറ്റിയതിനെതിരെയും രൂക്ഷമായ വിമർശനം ഹ സ്കർ ഒരു ചാനൽ ചർച്ചയിൽ നടത്തിയിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.