ഇടതുപക്ഷ നിരീക്ഷകനായിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി. അന്‍വര്‍ . ചാനല്‍ ചര്‍ച്ചകളില്‍ സി.പി.ഐ.എം നിലപാടുകളെ പ്രതിരോധിച്ചിരുന്നവര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്ന സാഹചര്യത്തിലാണ് അന്‍വറിന്റെ ഈ പരിഹാസക്കുറിപ്പ്.
വലതുകണ്ണ് അടച്ചുപിടിച്ച ഒരു പുരുഷന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അന്‍വര്‍ തന്റെ പോസ്റ്റ് ഇട്ടത്. ‘ഇടതുകണ്ണിലൂടെ കാണുന്നത് മാത്രം പറയാന്‍ കഴിവുള്ള നിരീക്ഷകരെ ആവശ്യമുണ്ട്’ എന്നാണ് അദ്ദേഹം കുറിച്ചത്. പാര്‍ട്ടിയുടെ തെറ്റുകള്‍ കാണാതെ കണ്ണടച്ച് ഇരുട്ടാക്കുന്നവരെയാണ് സി.പി.ഐ.എമ്മിന് ആവശ്യമെന്ന് അദ്ദേഹം പരോക്ഷമായി വിമര്‍ശിക്കുന്നു.
‘ക്യാപ്സൂള്‍ കഴിച്ചതിന് ശേഷം മാത്രമേ നിരീക്ഷിക്കാവൂ’ എന്നും അദ്ദേഹം പരിഹസിച്ചു. ഇതിന് തയ്യാറല്ലാത്തവരെ ആദ്യം താക്കീത് ചെയ്യുമെന്നും പിന്നീട് ഭീഷണിപ്പെടുത്തുമെന്നും അദ്ദേഹം കുറിച്ചു. അഡ്വ. ബി.എന്‍. ഹസ്കര്‍ ഇടതു നിരീക്ഷക പദവി രാജിവെച്ചതും റെജി ലൂക്കോസിന്റെ ബി.ജെ.പി പ്രവേശനവും മുന്‍നിര്‍ത്തിയാണ് ഈ പരിഹാസം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു. തീപിടുത്തം: മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
അന്‍വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്


മുഖ്യമന്ത്രിയുടെ സമനില തെറ്റി, ‘ഡാഷ്’ പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിന് നാണക്കേടായേനെ; പിണറായിക്കെതിരെ വി.ഡി. സതീശൻ




