കോഴിക്കോട് കുരുക്കത്തൂരില്‍ ഉഗ്രസ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ എത്തിയേക്കും

കോഴിക്കോട്: സംസ്ഥാനം പൊതുതിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവെ കോഴിക്കോട് കുന്നമംഗലത്തിന് സമീപം കുരുക്കത്തൂരിലുണ്ടായ ഉഗ്രസ്‌ഫോടനം വൻ ദുരൂഹതയുണർത്തുന്നു. ജനവാസ കേന്ദ്രത്തിലെ വാടകവീട്ടിൽ നടന്ന സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിഷുവിനോടനുബന്ധിച്ചുള്ള പടക്ക നിർമ്മാണമാണെന്ന പ്രാഥമിക വിശദീകരണത്തിൽ തൃപ്തരാവാത്ത പോലീസ്, തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോംബുകൾ നിർമ്മിക്കുകയായിരുന്നോ എന്ന ദിശയിൽ അന്വേഷണം വ്യാപിപ്പിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകർന്നു. ലൈസൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഇത്ര വലിയ തോതിൽ വെടിമരുന്ന് ശേഖരിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.

അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ല: ഒരു രൂപയായാലും കുടുങ്ങുമെന്ന് വിജിലൻസ്

തിരുവനന്തപുരം: ഒരു രൂപ ആയാലും ഒരു കോടി ആയാലും അഴിമതി അഴിമതി തന്നെയാണെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോ. അഴിമതിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് വിജിലൻസ് അഴിമതിക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അഴിമതി എത്ര ചെറുതായാലും ബന്ധനം വളരെ വലുതായിരിക്കും. അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ല. പലപ്പോഴും ഓരോ ചെറിയ അഴിമതിയും, ”ഇത് വലിയ കാര്യമല്ല, ഇതൊന്നുമാരും അറിയാന്‍ പോകുന്നില്ല” എന്ന ചിന്തയോടെയാണ് സംഭവിക്കാറുള്ളത്. എന്നാല്‍ ആ ചെറിയ തെറ്റായ ചിന്ത ജീവിതത്തില്‍

ഷോൺ ജോർജിന്റെ വാഹന റാലിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: പാലാ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്‌സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കൽ രാജൻ പി.ടി (57) ആണ് അന്തരിച്ചത്. എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന റാലിക്കിടെയായിരുന്നു  സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കൂരാലി പ്രാവിൻകൂടിന് സമീപത്തുവെച്ച് വാഹനത്തിൽ ഇരിക്കെ രാജൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന പ്രവർത്തകർ ചേർന്ന് പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു, കേരളത്തിൽ എൻഡിഎ വരും; വികസന മുരടിപ്പിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി

തിരുവല്ല: കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും സംസ്ഥാനത്ത് എൻഡിഎ സർക്കാർ ഉടൻ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന കൂറ്റൻ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇപ്പോൾ പ്രകടമാകുന്നത് ബിജെപി അനുകൂല തരംഗമാണെന്നും മാറ്റത്തിന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിലെ വികസന മുരടിപ്പിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. “കേരളത്തിൽ വികസനത്തിന് വൻ സാധ്യതകളാണുള്ളത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വികസനത്തിൽ

നടിയും അവതാരകയുമായ മീനാക്ഷി സുധീർ വിവാഹിതയായി; ചോറ്റാനിക്കരയിൽ വെച്ച് ഫോട്ടോഗ്രാഫർ കാർത്തിക് നായർ താലി ചാർത്തി

കൊച്ചി: മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമായ മീനാക്ഷി സുധീർ വിവാഹിതയായി. ഫോട്ടോഗ്രാഫറായ കാർത്തിക് നായരാണ് മീനാക്ഷിയുടെ കഴുത്തിൽ താലി ചാർത്തിയത്. ശനിയാഴ്ച രാവിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹ ചടങ്ങുകൾ നടന്നത്. നീണ്ട മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് മീനാക്ഷിയും കാർത്തിക്കും ഒന്നിക്കുന്നത്. ഒരു ഫോട്ടോഷൂട്ടിനിടെയുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും നയിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു

വയനാട് പുനരധിവാസം: പിരിച്ചതിനേക്കാൾ കൂടുതൽ തുക വേണ്ടിവരും; കണക്കുകൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ എംപി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി പിരിച്ചെടുത്ത തുകയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കണക്കുകൾ പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഇനിയും വലിയ തുക ആവശ്യമായി വരുമെന്നും പിരിച്ചെടുത്തതിനേക്കാൾ കൂടുതൽ തുക ഇതിനായി ചെലവാക്കേണ്ടി വരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കട നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.ആർ. ബൈജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്കും സർക്കാരിന്റെ വിമർശനങ്ങൾക്കും മറുപടി നൽകുകയായിരുന്നു ഷാഫി. “സർക്കാരിനെപ്പോലെ

ആന്‍ഡമാന്‍ വനത്തില്‍ തൃക്കാക്കര പോലീസിന്റെ മിന്നല്‍ ഓപ്പറേഷന്‍; 20 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി മുങ്ങിയ ബംഗാള്‍ സ്വദേശികള്‍ കുടുങ്ങി; അതിസാഹസികമായി പ്രതികളെ പിടികൂടി കേരള പോലീസ്

കൊച്ചി: കേരളത്തില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മുങ്ങി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കൊടുംകാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അതിസാഹസികമായി പിടികൂടി തൃക്കാക്കര പോലീസ്. കാക്കനാട് സെസ്സിലെ  ‘ആമി എക്‌സ്‌പോര്‍ട്ട്‌സ്’ എന്ന സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ മൂന്ന് പേരാണ് പോലീസിന്റെ വലയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്ന നീക്കത്തിനൊടുവിലാണ് വനാന്തരങ്ങളില്‍ നിന്ന് പ്രതികളെ വലയിലാക്കിയത്. കാക്കനാട് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണാഭരണ നിര്‍മ്മാണ സ്ഥാപനത്തില്‍ നിന്നാണ് പ്രതികള്‍ സ്വര്‍ണ്ണവുമായി

വിളവങ്കോട് ടി.ടി. പ്രവീണ്‍ കളത്തിലിറങ്ങുന്നത് കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍; കേരളത്തിലെ ഒമ്പതോളം സീറ്റുകളില്‍ വിജയമുറപ്പിക്കാന്‍ തമിഴ്നാട് വഴി തന്ത്രം; സഭാ വോട്ടുകളില്‍ കണ്ണുവെച്ച് യുഡിഎഫ്; സിഎസ്‌ഐ സഭാ നേതാവ് വിളവങ്കോട് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ടി.ടി. പ്രവീണ്‍ ഇടംപിടിച്ചത് കേവലം ഒരു സീറ്റിലെ വിജയത്തിനപ്പുറം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ കൂടി ലക്ഷ്യം വെച്ചുള്ള കൃത്യമായ നീക്കമാണെന്ന് വിലയിരുത്തല്‍. തിരുവനന്തപുരത്തിന്റെ അയല്‍പ്രദേശമായ വിളവങ്കോട് മണ്ഡലത്തില്‍ പ്രവീണ്‍ മത്സരിക്കുമ്പോള്‍ അതിന്റെ അലയൊലികള്‍ അതിര്‍ത്തി കടന്ന് കേരളത്തിലെ യുഡിഎഫിന്റെ വിജയസാധ്യതകളെ വര്‍ദ്ധിപ്പിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. കേരളത്തിലെ സീറ്റുകളില്‍ നേരിട്ട് മത്സരിക്കാന്‍ ശ്രമിക്കാതെ തമിഴ്നാട്ടിലെ സുരക്ഷിതമായ മണ്ഡലം തിരഞ്ഞെടുത്തത് പ്രവീണിന്റെയും കോണ്‍ഗ്രസ്

പീഡനക്കേസ്: സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി, പോലീസ് കസ്റ്റഡിയിൽ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ കനത്ത തിരിച്ചടി. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. പോലീസിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച വരെയാണ് രഞ്ജിത്തിനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടു കൊടുത്തിരിക്കുന്നത്. പീഡനം നടന്നതായി പറയപ്പെടുന്ന സിനിമാസെറ്റിലും  കാരവാനിലും രഞ്ജിത്തിനെ  എത്തിച്ചു തെളി വെടുപ്പ് നടത്തും. ലൈംഗികശേഷി തെളിയിക്കുന്നതിനായുള്ള വൈദ്യ പരിശോധനയും ഉണ്ടാകും. ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി ജാമ്യത്തിനായി രഞ്ജിത്തിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഈ

ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് നീന്തൽക്കുളത്തിൽ മുക്കി കൊന്നു : മൂന്നാമതും പെൺകുഞ്ഞെന്ന സംശയം

ഹൈദരാബാദ്: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും അസ്ഹറുദ്ദീൻ ക്രൂരമായി കൊലപ്പെടുത്തി. ഭാര്യ മൂന്നാമതും പെൺകുഞ്ഞിനെയാണ് ഗർഭം ധരിച്ചതെന്ന സംശയത്തെത്തുടർനാണിത് . വ്യാഴാഴ്ച വീടിന് സമീപത്തെ നീന്തൽക്കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ ആദ്യം അപകടമരണമാണെന്നാണ് കരുതിയതെങ്കിലും പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. 26 വയസ്സുകാരിയായ ഫർഹത്ത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഉടമസ്ഥതയിലുള്ള നീന്തൽക്കുളത്തിലാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നീന്തൽക്കുളത്തിൽ കാൽവഴുതി വീണതാണ് മരണകാരണമെന്നായിരുന്നു അസ്ഹറുദ്ദീൻ ആദ്യം