കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പുറത്തുവിട്ടു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് മുന്നണി എന്ന നിലയിലുള്ള ഉത്തരവാദിത്തത്തോടെയാണ് ഈ റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി നൽകിയ വാഗ്ദാനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി വിശദമായി വിശകലനം ചെയ്തു.
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് അന്വേഷണ സംഘത്തിന് മുന്നിൽ കുറ്റം നിഷേധിച്ചു. താൻ ഒരു തരത്തിലും അറസ്റ്റ് ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ് രഞ്ജിത്തിന്റെ മൊഴി. തന്റെ സഹായികളെ ചോദ്യം ചെയ്താൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിന്റെ സഹായികളെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. അതേസമയം, രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള
കോഴിക്കോട്: കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ നാലുദിവസം കാണാതായ നാദാപുരം സ്വദേശി ശരണ്യ സുരക്ഷിതയായി തിരിച്ചെത്തിയെങ്കിലും, അവര്‍ പങ്കുവെച്ച അതിജീവനക്കഥയിലെ പൊരുത്തക്കേടുകള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. പ്രമുഖ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ശരണ്യയുടെ മൊഴികളില്‍ കടുത്ത സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെയാണ് സംഭവം പുതിയ തലത്തിലേക്ക് നീങ്ങിയത്. ശരണ്യ മാധ്യമങ്ങളോട് വിശദീകരിച്ച കാര്യങ്ങള്‍ ഒരു കൊടുംകാട്ടില്‍ അകപ്പെട്ട വ്യക്തിയുടെ സ്വാഭാവികമായ മാനസികാവസ്ഥയുമായി ഒത്തുപോകുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ‘എല്ലാവരും മണ്ടന്മാരാകരുത്, ഇതില്‍ എന്തോ പന്തികേടുണ്ട്’ എന്നാണ് ഷെയ്ഖ്
ബെംഗളൂരു: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ നാല് ദിവസത്തിന് ശേഷം കണ്ടെത്തി. തടിയൻഡമോൾ മലയുടെ താഴ്‌വാരത്തിൽ നിന്നുതന്നെയാണ് ഇന്ന് വൈകിട്ടോടെ ശരണ്യയെ തിരച്ചിൽ സംഘം കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയടക്കം ക്യാമ്പ് ചെയ്യുന്ന സ്ഥലത്തേക്ക് ശരണ്യയെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാൻ വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യയും സംഘവും യാത്ര തിരിച്ചത്. ഒൻപത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ശരണ്യ
ആലപ്പുഴ: തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ തികച്ചും അടിസ്ഥാനരഹിതരമായ ആരോപണം ഉന്നയിച്ച ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ ഫയൽ ചെയ്ത ഹർജിയിൽ പരാതിയില്‍ പറയുന്നു. ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാക്പോര് മുറുകുന്നു. ഭാവിയിൽ ഏറ്റുമുട്ടലുണ്ടായാൽ കൊൽക്കത്ത അടക്കമുള്ള ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വെക്കുമെന്ന വിവാദ ഭീഷണിയുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജാ ആസിഫ് രംഗത്തെത്തി. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണം ഉണ്ടായാൽ നോക്കിനിൽക്കില്ലെന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ കർശന മുന്നറിയിപ്പിന് രണ്ട് ദിവസത്തിന് ശേഷമാണ് പാക് മന്ത്രിയുടെ ഈ പ്രകോപനപരമായ പ്രതികരണം. “ഇത്തവണ ഇന്ത്യ എന്തെങ്കിലും വ്യാജ ഓപ്പറേഷൻ നടത്തിയാൽ, ഞങ്ങളുടെ പ്രതികരണം കൊൽക്കത്തയിലായിരിക്കും,” എന്ന് ആസിഫ്
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ദമ്പതികളായ പ്രിയദർശനും ലിസിയും വീണ്ടും ഒന്നിച്ച വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങൾ വീണ്ടും ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ . ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. മുപ്പത്തിരണ്ട് വർഷം നീണ്ട ദാമ്പത്യത്തിനിടയിൽ വിരസതയും ഈഗോയും കടന്നുവന്നതാണ് തങ്ങളെ അകറ്റിയതെന്ന് പ്രിയദർശൻ പറഞ്ഞു. “അതുകുറച്ചു കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. എന്നാൽ കുറച്ചുവർഷങ്ങൾ
കൊച്ചി: മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റർ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രേക്ഷകർക്ക് ആശംസകൾ നേർന്നുകൊണ്ടാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചത്. “വീണു എങ്കിലും, അവൻ വീണ്ടും എഴുന്നേൽക്കും” എന്ന കരുത്തുറ്റ വരികളോടെ മാസ് ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്. വലിയ മുതൽമുടക്കിൽ
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കവെ, സംഭവസമയത്ത് സിനിമാ സെറ്റിലുണ്ടായിരുന്നവരുടെ സാക്ഷിമൊഴികള്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകുന്നു. വെളിപ്പെടുത്തലുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍, സിനിമാ മേഖലയിലുള്ളവര്‍ തന്നെ സാക്ഷികളായി വരുമ്പോള്‍ അവര്‍ എത്രത്തോളം സത്യസന്ധമായ മൊഴി നല്‍കുമെന്നതിലാണ് ഇനിയുള്ള ആകാംക്ഷ. രഞ്ജിത്തിനെതിരെ പരാതി നല്‍കിയ നടി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള സാഹചര്യ തെളിവുകള്‍ ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (ടകഠ) നീക്കം. സംഭവദിവസം സെറ്റില്‍ ഉണ്ടായിരുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മ്മാണ സഹായികള്‍ എന്നിവരുടെ മൊഴികളാണ്
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോള എണ്ണ വിപണിയിൽ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ച് ഇന്ത്യ. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഇറാനിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണം തടസ്സപ്പെട്ടതോടെ ഇന്ത്യൻ റിഫൈനറികൾ ഇറാനിൽ നിന്ന് എണ്ണ ആവശ്യപ്പെടുകയായിരുന്നുവെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. യുഎസ് സമ്മർദ്ദത്തെത്തുടർന്ന് 2019 മുതൽ ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ










