കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിലെ വാടകവീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനം കേവലമൊരു അപകടമായി കണ്ട് തള്ളിക്കളയാനാവില്ലെന്ന് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നു. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും വീട് പൂര്‍ണ്ണമായും തകരുകയും ചെയ്ത സംഭവത്തിന് പിന്നില്‍ വന്‍ സ്‌ഫോടകവസ്തു മാഫിയയുടെ സാന്നിധ്യമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. കേസില്‍ മുഖ്യപ്രതി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ, സ്‌ഫോടനത്തിന്റെ പ്രഹരശേഷിയും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ ഇതിന് പിന്നില്‍ വലിയൊരു ക്രിമിനല്‍ ശൃംഖല തന്നെയുണ്ടെന്നാണ് നിഗമനം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ജനവാസമേഖലയില്‍ ഇത്ര വലിയ തോതില്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചത് എന്തിനാണെന്നതാണ് പ്രധാന
മടിക്കേരി: കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയ്ക്ക് (36) വിനയായത് വനംവകുപ്പിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചത്. കാട്ടാന ശല്യം രൂക്ഷമായ നിബിഡ വനമേഖലയായതിനാല്‍ ഒറ്റയ്ക്ക് പോകരുതെന്നും മറ്റ് സംഘങ്ങള്‍ക്കൊപ്പം മാത്രമേ യാത്ര ചെയ്യാവൂ എന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ട്രക്കിങ്ങിനിടെ ഒപ്പമുണ്ടായിരുന്ന പത്തംഗ സംഘത്തില്‍ നിന്ന് വേര്‍പെട്ട് ശരണ്യ ഒറ്റയ്ക്ക് മുന്നോട്ട് പോയതാണ് ദൗത്യം സങ്കീര്‍ണ്ണമാക്കിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് കൊച്ചിയിലെ ഐടി ഉദ്യോഗസ്ഥയായ ശരണ്യ യാവകപ്പാടിയിലെ
എറണാകുളം: വയനാട് പുനരധിവാസത്തിനായി പിരിച്ചെടുത്ത തുകയുടെ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് ഡിജിപിക്ക് പരാതി നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു വിഭാഗം ആസൂത്രിതമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. വയനാട് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരെ എൽഡിഎഫും ബിജെപിയും വലിയ രീതിയിലുള്ള പ്രചാരണങ്ങൾ നടത്തുന്നതിനിടെയാണ് സൈബർ ആക്രമണങ്ങൾക്കെതിരെ കോൺഗ്രസ് നിയമനടപടിയിലേക്ക് കടക്കുന്നത്. വയനാട് ഫണ്ട് കോൺഗ്രസ് നേതാക്കൾ
വാഷിംഗ്ടണ്‍: ഇറാന്‍ സൈന്യം വെടിവെച്ചിട്ട അമേരിക്കന്‍ എഫ്-15ഇ യുദ്ധവിമാനത്തിലെ രണ്ടാമത്തെ വൈമാനികനെയും അതീവ നാടകീയമായ ദൗത്യത്തിലൂടെ അമേരിക്കന്‍ സൈന്യം മോചിപ്പിച്ചു. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഇറാനുളളില്‍ നടത്തിയ തന്ത്രപരമായ നീക്കമാണ് ഈ ദൗത്യത്തിന്റെ വിജയത്തിന് പിന്നിലെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശത്രുരാജ്യത്തിന്റെ ഉള്ളില്‍ കിലോമീറ്ററുകളോളം കടന്നുചെന്ന് നടത്തിയ ഈ ദൗത്യം ‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ധീരമായ ഒന്ന്’ എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ‘വി ഗോട്ട് ഹിം!’ എന്ന വിഖ്യാത വാചകത്തോടെയാണ് അദ്ദേഹം കേണലിന്റെ
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനത്തെ പരിഹസിച്ച് ഇറാൻ. കരാറിലെത്തുകയോ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ ‘സർവ്വനാശം’ വിതയ്ക്കുമെന്ന ട്രംപിന്റെ ഭീഷണി വിഡ്ഢിത്തമാണെന്ന് ഇറാൻ സൈനിക കമാൻഡ് വിശേഷിപ്പിച്ചു. ഇതിന് മറുപടിയായി യുഎസിനും ഇസ്രയേലിനും നേരെ ‘നരകത്തിന്റെ വാതിലുകൾ’ തുറക്കുമെന്നാണ് ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ജനറൽ അലി അബ്ദൊള്ളാഹി അലിബാദി മുന്നറിയിപ്പ് നൽകിയത്. ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ട്രംപ് നൽകിയ സമയം അവസാനിക്കാനിരിക്കെയാണ് ഇറാന്റെ ഈ പ്രത്യാക്രമണ ഭീഷണി.
തൃശൂർ: തിരഞ്ഞെടുപ്പിൽ വോട്ട് നേടാനായി ബിജെപി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തു. കിറ്റുകൾ ഓർഡർ ചെയ്ത പ്രാദേശിക ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി. തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ ഇലക്ഷൻ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 900 രൂപ വിലമതിക്കുന്ന 26 കിറ്റുകൾ പിടിച്ചെടുത്തു. 18 ഇനങ്ങൾ അടങ്ങിയ കിറ്റുകളാണ് സൂപ്പർമാർക്കറ്റിന് പിന്നിലായി തയ്യാറാക്കി വെച്ചിരുന്നത്.
ലാഹോര്‍: അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം മുറുകുന്നതിനിടെ വിചിത്രവും പ്രകോപനപരവുമായ ഭീഷണിയുമായി പാകിസ്ഥാന്‍ രംഗത്ത്. ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിര്‍ന്നാല്‍ പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്ത ആക്രമിച്ച് തിരിച്ചടി നല്‍കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രഖ്യാപിച്ചു. സിയാല്‍കോട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ മണ്ണില്‍ അധിനിവേശം നടത്തുമെന്ന അതിരുകടന്ന അവകാശവാദം അദ്ദേഹം ഉന്നയിച്ചത്. എന്നാല്‍, പാക് മന്ത്രിയുടെ വാക്കുകളില്‍ ഇന്ത്യയുടെ കരുത്തോടുള്ള ഭയം വ്യക്തമാണെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ പെപ്പര്‍ സ്‌പ്രേയുമായി പിടിയിലായ യുവാവിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കല്‍പ്പാളയം ജംഗ്ഷനില്‍ വെച്ച് ബോംബ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത രഞ്ജിത്ത് എന്ന യുവാവിനെയാണ് രാത്രി വൈകി അമ്മയോടൊപ്പം വീട്ടിലേക്ക് വിട്ടയച്ചത്. അതീവ സുരക്ഷാ മേഖലയില്‍ സ്‌പ്രേ കുപ്പിയുമായി എത്തിയത് വലിയ ആശങ്കയുണ്ടാക്കിയെങ്കിലും, സുരക്ഷാ ഏജന്‍സികള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ദുരൂഹതകളൊന്നുമില്ലെന്ന് വ്യക്തമാകുകയായിരുന്നു. രഞ്ജിത്തിന് ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായും ഇയാളുടെ സുരക്ഷ കണക്കിലെടുത്ത് വീട്ടുകാര്‍ തന്നെയാണ് പെപ്പര്‍
Latest News, Latest News HD
കോവിഡ് കാലത്തെ ഉലച്ചില്‍ കവിതയാക്കിയ ഉദ്യോഗസ്ഥന്‍ ; ‘ധുരന്തറിലെ’ ഹീറോയെ വെള്ളിത്തരയില്‍ കണ്ടിരിക്കുമ്പോള്‍ ഫോണ്‍ വിളി; പാകിസ്ഥാനെ തച്ചുടയ്ക്കുന്ന ആ സിനിമ കാണല്‍ ഉപേക്ഷിച്ച് കര്‍ത്തവ്യത്തിലേക്ക്; കുരുക്കത്തൂര്‍ സ്‌ഫോടനമറിഞ്ഞയുടന്‍ തിയേറ്റര്‍ വിട്ട് ഡിസിപി പദം സിംഗ്; കോഴിക്കോട്ടെ സൂപ്പര്‍ പോലീസ് വീണ്ടും ചര്‍ച്ചകളില്‍
കോഴിക്കോട്: കുന്നമംഗലം കുരുക്കത്തൂരിലെ വാടകവീട്ടില്‍ നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായപ്പോള്‍ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പദം സിംഗ് സിനിമ കാണുകയായിരുന്നു. എന്നാല്‍ ദുരന്തവാര്‍ത്ത കാതിലെത്തിയ നിമിഷം വിനോദമുപേക്ഷിച്ച് അദ്ദേഹം നേരെ പാഞ്ഞത് സ്‌ഫോടനം നടന്ന കുരുക്കത്തൂരിലേക്ക്. നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് നിമിഷനേരം കൊണ്ട് ദുരന്തഭൂമിയിലെത്തിയ ഡിസിപിയുടെ കൃത്യനിഷ്ഠയും സന്ദര്‍ഭോചിതമായ ഇടപെടലുമാണ് ഇപ്പോള്‍ സേനയ്ക്കുള്ളിലും നാട്ടുകാര്‍ക്കിടയിലും ചര്‍ച്ചയാകുന്നത്. ശനിയാഴ്ച രാത്രി കോഴിക്കോട് നഗരത്തിലെ തിയേറ്ററില്‍ സിനിമ ആസ്വദിക്കുന്നതിനിടയിലാണ് കുന്നമംഗലത്തിന് സമീപം സ്‌ഫോടനമുണ്ടായെന്ന വിവരം ഡിസിപിയെ തേടിയെത്തുന്നത്. ഉന്നത
കൊച്ചി: മരണത്തിന്റെ അന്ധകാരത്തെ നീക്കി യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. അധർമ്മത്തിന്മേൽ ധർമ്മവും വിദ്വേഷത്തിന്മേൽ സ്‌നേഹവും നേടിയ വിജയത്തിന്റെ വിളംബരമായി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. ശനിയാഴ്ച അർദ്ധരാത്രി മുതൽ പള്ളികളിൽ നടന്ന ഉത്ഥാന തിരുനാൾ ചടങ്ങുകളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ, വിശ്വസമാധാനത്തിനായുള്ള പ്രത്യേക യാചനകളോടെയായിരുന്നു ഇത്തവണത്തെ ആഘോഷങ്ങൾ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ശുശ്രൂഷകൾക്ക് ലിയോ പതിനാലാമൻ










