വയനാട് ഫണ്ട് വിവാദം: കോൺഗ്രസിനെതിരെ സൈബർ ആക്രമണമെന്ന് പരാതി; ഡിജിപിയെ സമീപിച്ച് ദീപ്തി മേരി വർഗീസ്

എറണാകുളം: വയനാട് പുനരധിവാസത്തിനായി പിരിച്ചെടുത്ത തുകയുടെ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് ഡിജിപിക്ക് പരാതി നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു വിഭാഗം ആസൂത്രിതമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
വയനാട് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരെ എൽഡിഎഫും ബിജെപിയും വലിയ രീതിയിലുള്ള പ്രചാരണങ്ങൾ നടത്തുന്നതിനിടെയാണ് സൈബർ ആക്രമണങ്ങൾക്കെതിരെ കോൺഗ്രസ് നിയമനടപടിയിലേക്ക് കടക്കുന്നത്. വയനാട് ഫണ്ട് കോൺഗ്രസ് നേതാക്കൾ മറിച്ചുവെന്ന തരത്തിലുള്ള പ്രചാരണം തിരഞ്ഞെടുപ്പ് പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്ന് ദീപ്തി മേരി വർഗീസ് ആരോപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയെ അപമാനിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
 വയനാട് ഫണ്ടിന്റെ പേരിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പടച്ചുവിടുന്നു.
 വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന തരത്തിലേക്ക് സൈബർ ആക്രമണം മാറിക്കൊണ്ടിരിക്കുന്നു. അധിക്ഷേപം നടത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും ലിങ്കുകളും അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിയോടൊപ്പം ഡിജിപിക്ക് സമർപ്പിച്ചു.പരാതി ലഭിച്ച സാഹചര്യത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വസ്തുതകൾ പരിശോധിച്ച ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.