ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രഞ്ജിത്തിന്റെ ജാമ്യാപേക്ഷ തള്ളുകയും തിങ്കളാഴ്ച വൈകുന്നേരം നാല് മണി വരെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചു. പ്രതിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. രാജീവ് പോലീസിന്റെ അറസ്റ്റ് നടപടിയെ കോടതിയിൽ ശക്തമായി ചോദ്യം ചെയ്തു.

മെസ്സി കേരളത്തെ ചതിച്ചു, പണം വാങ്ങി വരാതിരുന്നത് വഞ്ചന; അർജന്റീന ടീം വരില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ

മലപ്പുറം: ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലെ ഫുട്ബോൾ ആരാധകരെ വഞ്ചിച്ചുവെന്ന ഗുരുതര ആരോപണവുമായി കായികമന്ത്രിയും തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി. അബ്ദുറഹിമാൻ. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന് കരാർ ഒപ്പിടുകയും പണം കൈപ്പറ്റുകയും ചെയ്ത ശേഷം അവർ വരാതിരുന്നത് ചതിയാണെന്ന് മന്ത്രി തുറന്നടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജന്റീന ടീമിനെ കൊണ്ടുവരാനായി 16,000 മില്ല്യൺ ഡോളറാണ് സ്പോൺസർമാർ ചെലവാക്കിയതെന്ന് മന്ത്രി വെളിപ്പെടുത്തി. “ഇത് സർക്കാരിന്റെ പണമല്ല, സ്പോൺസർമാരുടെ പണമാണ് നഷ്ടമായത്.

മിമിക്രി താരം ശരത് ഉണ്ണിത്താൻഅമേരിക്കയിൽ കുഴഞ്ഞുവീണ് മരിച്ചു ; ‘ഗുണ്ട ബിനു’ എന്ന പേരിൽ ആരാധകരെ ചിരിപ്പിച്ച കലാകാരൻ

ആലപ്പുഴ: സോഷ്യൽ മീഡിയ റീലുകളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മിമിക്രി താരം ശരത് ഉണ്ണിത്താൻ (ഗുണ്ട ബിനു) മരിച്ചു. അമേരിക്കയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം അവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. അദ്ദേഹത്തിന്റെ വിയോഗവാർത്ത സുഹൃത്തുക്കളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ ‘ഗുണ്ട ബിനു’ എന്ന പേരിൽ അവതരിപ്പിച്ചിരുന്ന റീലുകളിലൂടെയാണ് ശരത് വലിയ ആരാധകവൃന്ദത്തെ നേടിയെടുത്തത്. വലിയ മീശയും കട്ടിപ്പുരികവും തലയിൽ കെട്ടുമായി എത്തുന്ന ശരത്തിന്റെ പ്രത്യേക കോസ്റ്റ്യൂമിലുള്ള വീഡിയോകൾ

ഐപിഎല്ലില്‍ ചെന്നൈയെ തകര്‍ത്ത് പഞ്ചാബ് കിങ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം; റണ്‍സ് നേടാനാവാതെ സഞ്ജു

ചെന്നൈ: ഐപിഎല്ലിൽ സ്വന്തം തട്ടകമായ ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്‌സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ചെന്നൈ ഉയർത്തിയ 210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അർധസെഞ്ചുറിയും പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ട് തുടക്കവുമാണ് പഞ്ചാബിനെ വിജയതീരത്തെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ; തിരുവനന്തപുരത്ത് റോഡ് ഷോ, തിരുവല്ലയിൽ പൊതുസമ്മേളനം; നിർമല സീതാരാമനും എത്തും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ എൻഡിഎ സ്ഥാനാർത്ഥികൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്റർ മാർഗ്ഗം ചങ്ങനാശേരി എസ്.എൻ കോളേജ് ഗ്രൗണ്ടിലെത്തും. തുടർന്ന് വൈകിട്ട് നാല് മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന കൂറ്റൻ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരുവല്ലയിലെ പരിപാടിക്ക് ശേഷം തിരികെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നഗരത്തിൽ വിപുലമായ റോഡ് ഷോയിൽ പങ്കെടുക്കും. കിള്ളിപ്പാലം മുതൽ കരമന

അതിജീവിതയ്‌ക്കെതിരായ സൈബർ ആക്രമണം :ഫെന്നിക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലെന്ന് എസ്ഐടി; കോടതി ഈ മാസം 17-ന് ഹാജരാകാൻ നോട്ടീസ് അയച്ചു

തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിന് പിന്നിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം . രാഹുലിന്റെ നിർദ്ദേശപ്രകാരമാണ് സുഹൃത്ത് ഫെന്നി നൈനാൻ അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകൾ പങ്കുവെക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തിൽ രാഹുലിനെ കർശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കോടതിയെ സമീപിച്ചു. പരാതി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 17-ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് അയച്ചു. കേസിൽ ജാമ്യം

“പോലീസ് ഓഫീസറായ എനിക്ക് പോലും നീതി കിട്ടിയില്ല”; കേരളത്തിൽ സ്ത്രീ സുരക്ഷയില്ലെന്ന് ആർ. ശ്രീലേഖ! ലൗ ജിഹാദ് ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും എന്നാൽ നിലവിലെ സർക്കാർ ഇതിന് നേരെ കണ്ണടയ്ക്കുകയാണെന്നും ആരോപിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് നടന്ന സ്വകാര്യ ചടങ്ങിൽ സംസാരിക്കവെയാണ് ശ്രീലേഖയുടെ വിവാദ പരാമർശങ്ങൾ. അതിക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പോലും സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെ സ്വന്തം അനുഭവങ്ങൾ കൂടി പങ്കുവെച്ചായിരുന്നു ശ്രീലേഖയുടെ പ്രസംഗം. “ഉന്നത പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം

നിർമൽ കൃഷ്ണ സാമ്പത്തിക തട്ടിപ്പ്: സിബിഐ അന്വേഷണമില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

തിരുവനന്തപുരം: ആയിരക്കണക്കിന് നിക്ഷേപകരെ പെരുവഴിയിലാക്കിയ നിർമൽ കൃഷ്ണ സാമ്പത്തിക തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. കേസ് സിബിഐ അന്വേഷിക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പ് പുറത്തുവന്നു. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും കേന്ദ്രത്തിന്റെ ഈ നിലപാട് തിരിച്ചടിയായിരിക്കുകയാണ്. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം രംഗത്തെത്തി. സിബിഐ നിലപാട്

സ്പീക്കർ എ.എൻ. ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ചവറയിൽ റോഡ് ഷോ നടത്തിയത് ചട്ടലംഘനമെന്ന് ഷിബു ബേബി ജോൺ

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കൊല്ലം ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണാണ് സ്പീക്കർക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ചവറയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ പരസ്യമായി റോഡ് ഷോ നടത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്പീക്കറെ തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് വിലക്കണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. അതിശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങുന്ന ചവറയിൽ

79 നിയമങ്ങളിലായി പടര്‍ന്നുകിടക്കുന്ന ആയിരത്തോളം കുറ്റകൃത്യങ്ങളെ ക്രിമിനല്‍ കുറ്റമല്ലാതാക്കും; സംരംഭകത്വത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന റെഡ് ടേപ്പിസം അമര്‍ച്ച ചെയ്യും; ഭരണകൂടവും ജനങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കും; ‘ജന്‍ വിശ്വാസ്’ ഭേദഗതിയില്‍ കേന്ദ്രം പറയുന്നത്

ന്യൂഡല്‍ഹി: ഭാരതത്തിന്റെ നിയമവ്യവസ്ഥയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ് ജന്‍ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബില്‍ 2026 എന്ന് കേന്ദ്ര സര്‍ക്കാര്‍. ബില്ലില്‍ വിശദീകരണവുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ രംഗത്തെത്തി. രാജ്യത്തെ നിയമങ്ങള്‍ ലഘൂകരിക്കാനും സാധാരണക്കാരന്റെയും സംരംഭകരുടെയും മേലുള്ള പിഴപ്പേടിയും സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളും ഒഴിവാക്കാനുമുള്ള നിര്‍ണ്ണായക ചുവടുവെപ്പാണിതെന്ന് അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ പ്രധാന നാഴികക്കല്ലാണ് ഈ നിയമനിര്‍മ്മാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ