തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിനെ ലൈംഗികാതിക്രമക്കേസില്‍ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നാരോപിച്ച് നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ കേസില്‍ പ്രതിയാക്കാന്‍ പോലീസ് നീക്കം. ഒളിവിലായിരുന്ന സമയത്ത് രഞ്ജിത്തിന് താമസസൗകര്യവും മറ്റ് സഹായങ്ങളും ഒരുക്കി നല്‍കിയത് ഇവരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ ഈ നിര്‍ണ്ണായക നീക്കം. ഇവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രഞ്ജിത്ത് ഒളിവില്‍ പോയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പോലീസ് കരുതുന്നു.
ടെഹ്റാന്‍: അമേരിക്കയുമായുള്ള യുദ്ധം മുപ്പത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിര്‍ണ്ണായക അവകാശവാദവുമായി ഇറാന്‍. യുഎസിന്റെ അത്യാധുനിക എഫ്-35 (എ35) സ്റ്റെല്‍ത്ത് യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്‍ സൈന്യം അറിയിച്ചു. സെന്‍ട്രല്‍ ഇറാന്റെ ആകാശത്ത് വെച്ച് തങ്ങളുടെ പുതിയ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് കരുതപ്പെടുന്ന ചിത്രങ്ങള്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. റഡാറുകള്‍ക്ക് പോലും കണ്ടെത്താന്‍ പ്രയാസമുള്ള ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നാണ് എഫ്-35. ഇത്തരമൊരു വിമാനം
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വടക്കനാട്, വള്ളുവാടി മേഖലകളില്‍ വര്‍ഷങ്ങളായി ഭീതി പരത്തിയിരുന്ന ‘മുട്ടിക്കൊമ്പന്‍’ എന്ന കാട്ടാനയെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വെച്ചു പിടികൂടി. 13 ദിവസം നീണ്ടുനിന്ന അതിശക്തമായ തിരച്ചിലിനൊടുവിലാണ് വനംവകുപ്പിന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച നീക്കത്തിനൊടുവില്‍ താത്തൂര്‍ സെക്ഷനിലെ ഓനച്ചന്‍ കവലയില്‍ വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. വനംവകുപ്പ് രേഖകളില്‍ ‘താത്തൂര്‍ ടസ്‌കര്‍ 1’ എന്ന് പേരിട്ടിരിക്കുന്ന ഈ കൊമ്പന്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ സ്ഥിരം ശല്യക്കാരനായിരുന്നു. മാര്‍ച്ച് നാലിന്
കോഴിക്കോട്: നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റു. പയ്യോളി സ്വദേശി മുഹമ്മദ് സിനാനാണ് (17) അപകടത്തില്‍പ്പെട്ടത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് മുകളില്‍ കയറിയപ്പോഴായിരുന്നു അപകടം. 60 ശതമാനത്തിലധികം പൊള്ളലേറ്റ സിനാനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായിരുന്നു സിനാന്‍. ഇതിനിടെ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന
വാഷിംഗ്ടണ്‍: ഇറാന്റെ അവശേഷിക്കുന്ന പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ കൂടി തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാന് പുതിയ ഭീഷണി മുഴക്കിയത്. ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളുമാണ് അമേരിക്കയുടെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ലോകത്തിലെ ഏറ്റവും കരുത്തുറ്റ നമ്മുടെ സൈന്യം ഇറാനില്‍ അവശേഷിക്കുന്നത് തകര്‍ത്തു തുടങ്ങിയിട്ടേയുള്ളൂ. ഇനി പാലങ്ങളും വൈദ്യുതി നിലയങ്ങളുമാണ് ലക്ഷ്യം. അവിടുത്തെ പുതിയ നേതൃത്വത്തിന് എന്തുചെയ്യണമെന്ന് അറിയാം, അത് വേഗത്തില്‍
അരുവിക്കര: അരുവിക്കര നിയമസഭാ മണ്ഡലത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാവുകയാണ്. നിലവിൽ സി.പി.ഐ(എം) പ്രതിനിധിയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ജി. സ്റ്റീഫനാണ്. 2021-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. ഇത്തവണത്തെ മത്സരരംഗത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി വിവേക് ഗോപനും സജീവമായി രംഗത്തുണ്ട്. തിരുവനന്തപുരം മണ്ഡലത്തിൽ മുൻപ് വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ച മുൻ മന്ത്രി വി.എസ്. ശിവകുമാർ അരുവിക്കരയിൽ യുഡിഫ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരം നഗരത്തിലും
തിരുവനന്തപുരം: വെല്ലൂര്‍ സി.എം.സി. ആശുപത്രിയിലെ നാലു ചുമരുകള്‍ക്കുള്ളിലെ ചികിത്സാകാലം പൂര്‍ത്തിയാക്കി, പ്രിയപ്പെട്ട സുഹൃത്ത് രാജേഷ് കേശവ് ജന്മനാടായ അനന്തപുരിയിലേക്ക് തിരിച്ചെത്തി. ആറുമാസത്തെ തീവ്രപരിചരണത്തിന് ശേഷം രാജേഷിന്റെ ആരോഗ്യനിലയില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തിലാണ് വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. വെല്ലൂരിലെ ആശുപത്രി അന്തരീക്ഷത്തേക്കാള്‍ സ്വന്തം നാട്ടിലെ പച്ചപ്പും, വീടിന്റെ ഗന്ധവും, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യവും രാജേഷില്‍ കൂടുതല്‍ ഊര്‍ജ്ജവും വേഗത്തിലുള്ള സുഖപ്രാപ്തിയും ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഈ മാറ്റം. നിലവില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിച്ച
താനെ/മുംബൈ: മഹാരാഷ്ട്രയിലെ താനെ മുമ്പ്രയില്‍ പകല്‍വെളിച്ചത്തില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മുമ്പ്രയിലെ കൈലാസ് നഗറിലുള്ള സുമതിബായ് ചവാന്‍ ഹിന്ദി സ്‌കൂളിന് സമീപം വ്യാഴാഴ്ച രാവിലെ 11:30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. തന്റെ വളര്‍ത്തുസഹോദരിയെ ഒരുസംഘം യുവാക്കള്‍ ശല്യം ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് രക്തച്ചൊരിച്ചിലില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മലയാളി ജയന്‍ ശിവാനന്ദന്‍ നായര്‍ (51) എന്നയാളെ മുമ്പ്ര പോലീസ് ആയുധം സഹിതം അറസ്റ്റ് ചെയ്തു. വെടിയേറ്റ അക്ബര്‍ അബ്ദുല്‍ ഷെയ്ഖ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
തൃശൂർ: മലയാള സിനിമയിലേക്ക് 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന നടി സരിതയെ കാണാൻ സർപ്രൈസ് വിസിറ്റുമായി സുചിത്ര മോഹൻലാൽ. തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടേയും മകൾ അവന്തിക സുന്ദർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ‘ആരംഭം’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഈ അപൂർവ സൗഹൃദ സംഗമം നടന്നത്. തൃശൂരിലെ ഷൂട്ടിങ് സെറ്റിൽ സുചിത്ര എത്തിയത് അണിയറപ്രവർത്തകർക്കും വലിയ ആവേശമായി. സരിതയെയും ചിത്രത്തിന്റെ സംവിധായകൻ സുജേഷ് ആനി ഈപ്പനെയും കാണാനാണ് സുചിത്ര എത്തിയത്.
പേരാമ്പ്ര: വടകരയിലെ ‘കാഫിര്‍’ വിവാദത്തിന് പിന്നാലെ പേരാമ്പ്രയിലും വിദ്വേഷ പ്രചാരണമെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തു വരുമ്പോള്‍ സിപിഎമ്മിനെ വെട്ടിലാക്കി തെളിവുകളും. ഇടതുമുന്നണി സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍നിന്ന് ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കുന്ന അനൗണ്‍സ്‌മെന്റ് പുറത്തുവന്നതാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചത്. വോട്ടുറപ്പിക്കാന്‍ ബി.ജെ.പി.യേക്കാള്‍ വലിയ വര്‍ഗീയ കാര്‍ഡാണ് സി.പി.എം. ഇറക്കുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ ആരോപിച്ചു. സ്ഥാനാര്‍ഥിയുടെ അറിവോടെയാണ് ഈ നീക്കമെന്നും അവര്‍ കുറ്റപ്പെടുത്തി. മൂന്നു ദിവസം മുന്‍പാണ് മണ്ഡലത്തില്‍ വിവാദ അനൗണ്‍സ്‌മെന്റ്










