അരുവിക്കര: അരുവിക്കര നിയമസഭാ മണ്ഡലത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാവുകയാണ്. നിലവിൽ സി.പി.ഐ(എം) പ്രതിനിധിയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ജി. സ്റ്റീഫനാണ്. 2021-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.
ഇത്തവണത്തെ മത്സരരംഗത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി വിവേക് ഗോപനും സജീവമായി രംഗത്തുണ്ട്. തിരുവനന്തപുരം മണ്ഡലത്തിൽ മുൻപ് വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ച മുൻ മന്ത്രി വി.എസ്. ശിവകുമാർ അരുവിക്കരയിൽ യുഡിഫ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
തിരുവനന്തപുരം നഗരത്തിലും മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വോട്ടർമാർക്കിടയിൽ സജീവ ചർച്ചയാണ്. അതോടൊപ്പം, യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജ് കൂടി യാഥാർത്ഥ്യമാക്കുമെന്ന പ്രഖ്യാപനവും ശ്രദ്ധനേടുന്നു.
ശമ്പളവും പെൻഷനും ഒന്നിച്ച് വാങ്ങി; രാമചന്ദ്രൻ കടന്നപ്പള്ളിക്കും എം.ബി രാജേഷിനും എജിയുടെ നോട്ടീസ്
2016-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ മെഡിക്കൽ കോളേജ് എപ്പോൾ വേണമെങ്കിലും തുറക്കാൻ പാകത്തിൽ സജ്ജമാണെന്നും, അധികാരത്തിലെത്തിയാൽ ‘ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ്’ എന്ന പേരിൽ ഇത് ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും അവർ ഉറപ്പുനൽകുന്നു.
വികസന വിഷയങ്ങളും രാഷ്ട്രീയ ആരോപണങ്ങളും മുൻനിർത്തി മണ്ഡലത്തിലെ ഓരോ സ്ഥാനാർത്ഥിയും വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ്. സംരംഭകത്വം, കാർഷിക മേഖലയിലെ പുരോഗതി, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം ചർച്ചയാകുന്ന ഈ തിരഞ്ഞെടുപ്പിൽ അരുവിക്കരയിലെ വോട്ടർമാർ ആർക്കൊപ്പം നിൽക്കുമെന്നത് നിർണ്ണായകമാണ്.


“പൊലീസ് കൊട്ടാനുള്ള ചെണ്ടയല്ല!” നഗരൂരിൽ പൊലീസ് ജിപ്പ് തടഞ്ഞ് എസ്ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ





