മിമിക്രി താരം ശരത് ഉണ്ണിത്താൻഅമേരിക്കയിൽ കുഴഞ്ഞുവീണ് മരിച്ചു ; ‘ഗുണ്ട ബിനു’ എന്ന പേരിൽ ആരാധകരെ ചിരിപ്പിച്ച കലാകാരൻ

ആലപ്പുഴ: സോഷ്യൽ മീഡിയ റീലുകളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മിമിക്രി താരം ശരത് ഉണ്ണിത്താൻ (ഗുണ്ട ബിനു) മരിച്ചു. അമേരിക്കയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം അവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. അദ്ദേഹത്തിന്റെ വിയോഗവാർത്ത സുഹൃത്തുക്കളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

സോഷ്യൽ മീഡിയയിൽ ‘ഗുണ്ട ബിനു’ എന്ന പേരിൽ അവതരിപ്പിച്ചിരുന്ന റീലുകളിലൂടെയാണ് ശരത് വലിയ ആരാധകവൃന്ദത്തെ നേടിയെടുത്തത്. വലിയ മീശയും കട്ടിപ്പുരികവും തലയിൽ കെട്ടുമായി എത്തുന്ന ശരത്തിന്റെ പ്രത്യേക കോസ്റ്റ്യൂമിലുള്ള വീഡിയോകൾ വൈറലായിരുന്നു. അദ്ദേഹം ചെയ്ത ‘ഓണം വന്നല്ലോ’ എന്ന റീൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഏറ്റവും ഒടുവിലായി നാല് ദിവസം മുൻപ് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉൾപ്പെടുത്തി ചെയ്ത രസകരമായ വീഡിയോയാണ് അദ്ദേഹത്തിന്റെ പേജിൽ അവസാനമായി എത്തിയത്. മാർച്ച് 31-നായിരുന്നു ശരത്തിന്റെ ജന്മദിനം.

മിമിക്രി രംഗത്ത് സജീവമായിരുന്ന ശരത് പ്രമുഖ ട്രൂപ്പുകളായ കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. നടി സ്നേഹ ശ്രീകുമാർ ഉൾപ്പെടെയുള്ള നിരവധി കലാകാരന്മാർ ശരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. “പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ മരണപ്പെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യൽ മീഡിയയിൽ ഗുണ്ട ബിനു എന്ന പേരിൽ ഒരുപാട് വൈറലായ റീലുകൾ അദ്ദേഹം ചെയ്തിരുന്നു,” സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.